Home Authors Posts by സബീഷ് കീഴൂർ

സബീഷ് കീഴൂർ

5 POSTS 0 COMMENTS

മരണമേ……. നീയൊരു ഓർമ്മപ്പെടുത്തൽ…...

          മരണമേ നീയൊരു ഓർമ്മപ്പെടുത്തൽ. ഞാൻ ഒരു ഓർമ്മയാകും, വെറും ഒരു ഓർമ്മ മാത്രം . ഒരു കനൽനാളമായ് എരിഞ്ഞൊടുങ്ങേണ്ട സൃഷ്ടി മാത്രം, ഞാൻ പ്രപഞ്ച സൃഷ്ടികളിലൊന്നുമാത്രം. സ്വന്തമെന്ന പദത്തിനും പൂർവ്വീകരാൽ കടപ്പെട്ടിരിക്കുന്ന ഞാനാരീ- മായാപ്രപഞ്ചത്തിലെന്നോർമ്മിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് നീ. പുതുപുലരിയും നിറമുള്ള സന്ധ്യയും എനിക്കേകിയ മായാപ്രപഞ്ചമേ..... വർണ്ണങ്ങൾ വർണ്ണിക്കാനാകാതെ നിശ്ചേഷ്ടമാം തൻ വപുസ്സിനു ചുറ്റി മൺകുട...

ഒറ്റപ്പെടൽ

        ഒറ്റപ്പെടലിന്റെ കറുത്ത മൗനത്തിൽ കാർമേഘംമൂടിയ കറുത്തവാവും തോറ്റുപോയി. ഏകാന്തത പോലും എന്നിലേക്ക് ഓടിയെത്തുന്നു ഏകാന്തമായൊന്നിരിക്കുവാൻ... കാതോരം മൂളിയ മൗനത്തിൻ സംഗീതം കേള്‍ക്കാനില്ലെന്നു വിലപിച്ചു മയങ്ങുന്നു കർണ്ണങ്ങൾ. അശ്രുകണങ്ങൾക്കില്ലൊരു വർണങ്ങളെങ്കിലും ഒരു തുള്ളി കണ്ണുനീർ കാണുവാൻ വെമ്പുന്നു ബാഷ്പങ്ങൾ വറ്റി വരണ്ടൊരെൻ നയനങ്ങളും. വിധിയുടെ മാറിൽ മയങ്ങികിടക്കുവാൻ വിധിയെ കാത്തു മയങ്ങുന്നു ജന്മാന്തര മോക്ഷം തേടി ജന്മങ്ങൾ താണ്ടുന്ന മനുഷ്യനെന്ന ...

ആദ്യാനുരാഗം …

          ആശകൾ പൂക്കുമീ വഴിത്താരയിൽ ആദ്യമായ് നിന്നെ ഞാൻകണ്ടു... ആദ്യാനുരാഗ കുളിർപ്പൊയ്കയിൽ ആർദ്ദ്രമായ് ഞാനന്നലിഞ്ഞു. ആയിരത്തിരി പൂക്കും കാവിലെങ്ങും ആയിരവല്ലിതൻ ശോഭയോടെ ആവണിമാസത്തിൻ കാന്തിയേറും ആ മുഖം മാത്രംവിടർന്നു.... ആലിലയാടുന്ന താളങ്ങളിൽ ആടിയുലയുന്നെൻ മാനസ്സമായ് ആദ്യാനുരാഗ പാതയോരം ആരാരുമറിയാതെ ആരവമില്ലാതെ ആമുഖംകാത്തു ഞാൻ നിന്നു.... ആദ്യാഭിലാഷത്തിനായിരം വർണ്ണങ്ങൾ ചാർത്തി ആദ്യവാസന്തപൂക്കളുമായ് ആ വഴിയോരം നീയന്നു വന്നു... ആശകൾ പൂക്കുമാ വ...

അധികാരത്തിന്റെ അന്ധകാരം

            അങ്ങു ദൂരെ വടക്കങ്ങു ദൂരെ.. അധികാരത്തിൻ ശ്മശാനത്തിൽ അർദ്ധരാത്രിയിൽ കത്തിയ്യെരിയിച്ചത് അവളുടെ നഗ്നമാം ദേഹമല്ല.... അന്ന് പണ്ടൊരിക്കൽ അർദ്ധരാത്രിയിൽ ആർജ്ജിതമാക്കിയ സ്വാതന്ത്ര്യം. ജനാധിപത്യത്തിലൂന്നിയ സ്വാതന്ത്ര്യം .. കറുത്തരാവിൻ മറവിൽ കത്തിയ്യെരിയിച്ച കനിവിനായ് കരഞ്ഞ് ജഡമായി മാറിയവൾക്കു , കാവലായ് നിന്നത് കറുത്ത മനസ്സിന്റെ കാവലാളന്മാരിതല്ലയോ. അരിഞ്ഞെടുത്ത നാവിൻകഷ്ണവും ഉടച്ചെടുത്ത പെണ്ണിൻ മാനവും കൈകളിലേന്തി അട്ടഹസിക്കുന്നത...

ഒഴുകാത്ത പുഴകൾ പറഞ്ഞത്

        പുഴയെന്നപേരിൽ പുളകംകൊണ്ടനാൾ ഓർമ്മകളില്ലിന്നും അലകളടിക്കുന്നു. അലകളിലാടിയുലയുവാൻ ഇലയോരാത്തോണികൾ തോണിയിലേറിയക്കരെ പോകാനിന്നിലൊരാത്മാവും. പുഴ തഴുകിയ തീരവും തുഴ തഴുകിയ ഓളവും അലിഞ്ഞങ്ങുപോയ് ഓരോകാലത്തിലും. ഇനിയും പുഴയെന്ന പേര് ചൊല്ലി വിളിക്കുമോ! ഒഴുകാതെ ഉഴലുന്ന എന്നെ ഇനിയും പുഴയെന്ന പേര് ചൊല്ലി വിളിക്കുമോ നിങ്ങളെന്നെ! നേർവഴിയൊഴുകിയ നാഴിക മറന്നു ഞാൻ. ഇന്നു ഞാനൊഴുകുന്നുചിലനേരങ്ങളിലിടത്തോട്ടും ചിലനേരങ്ങളിലതു വലത്തോട്ടും ചിലപ്പോളത്- ഗതിയറിയാതെങ്ങ...

തീർച്ചയായും വായിക്കുക