Home Authors Posts by സത്യനാഥ്‌ ജെ.ഓതറ

സത്യനാഥ്‌ ജെ.ഓതറ

10 POSTS 0 COMMENTS

തീര്‍ത്ഥയാത്ര

മണല്പ്പുറത്തുള്ള കണ്‍വന്‍ഷന്‍ ആരംഭിച്ചു. ഗ്രാമവും, നഗരവും മണല്പ്പുറത്തേക്ക് ഒഴുകിയെത്തി. ഗ്രാമത്തില്‍ നിന്നും മണല്‍പ്പുറത്തേക്ക് പോകാന്‍ പുതുതായ് കെ.എസ്.ആര്‍.ടി.സി. ബസ്സ് വന്നു. ഗ്രാമവാസികള്‍ ബസ്സില്‍ കളിയായി വിളിക്കുന്ന അന്നാമ്മച്ചേടത്തിയുമുണ്ട്. ടിക്കറ്റെടുക്കാതെയാണ് കൊക്കരക്കൊയുടെ യാത്ര. കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയതും ടിക്കറ്റെടുക്കാതെയാണ്. കവലയില്‍ വന്നു ബസ്സ് നിന്നു. കൊക്കരക്കോ നോക്കുമ്പോള്‍ ബസ്സിന്റെ പടിയില്‍ നിന്ന് ചെക്കര്‍ ഓരോരുത്തരുടെയും ടിക്കറ്റ് വാങ്ങി പരിശോധിച്ച് പുറത്തേക്ക് വിട...

പ്രതിധ്വനി

ഈ പാറപ്പുറത്തിരുന്നാല്‍ കരിമ്പിന്‍പൂക്കള്‍ കാറ്റത്തുലയുന്നത് വ്യക്തമായി കാണാം. പാറയ്ക്കു താഴെ കരിമ്പിന്‍ കാടിന് അതിരിട്ട് പുഴ ഒഴുകുന്നു. പുഴ, കരിമ്പിന്‍പൂക്കള്‍, പിന്നെ മേഘക്കീറുകളുടെ വെണ്‍മ ഇവയെല്ലാം ഒത്തുചേര്‍ന്ന് ഇന്നത്തെ സന്ധ്യയ്ക്ക് ഒരു വെള്ള പരിവേഷം അണിയിച്ചിരിക്കുന്നു. ഒരു മാലാഖയെപ്പോലെ, കുന്നിനെ തഴുകി പുഴ ശാന്തമായി ഒഴുകുന്നു. കാണെക്കാണെ സന്ധ്യയുടെ നിറം ചുവപ്പായി. ചുവപ്പ് പുഴയിലേക്കും പാളിവീണു. മറിയത്തിന്റെ രണ്ടോമനാത്മാക്കളുടെ ഹൃദയരക്തം ഊറ്റിക്കുടിച്ചപ്പോഴെന്നവണ്ണം പുഴ ചുവന്നു. അന്നു പുഴ...

ദൂത്‌

പുറത്ത്‌ മഴ പൊഴിയുന്നുണ്ടായിരുന്നു. തുറന്നു കിടന്നിരുന്ന ജനലിൽ കൂടി ശീതക്കാറ്റിനോടൊപ്പം മഴയുടെ ഈർപ്പവും മുറിയിലേക്കു കടന്നുവന്നു. മഴയിലേക്കു നോക്കി വളരെ നേരം ഞാൻ അലസനായിരുന്നു. മഴയുടെ കനം അല്‌പം കുറഞ്ഞുവന്ന സമയത്താണ്‌ പുറത്ത്‌ റോഡിൽ ഒരു ഓട്ടോറിക്ഷ വന്നുനിന്നത്‌. ഓട്ടോയിൽ നിന്ന്‌ പുറത്തേയ്‌ക്കിറങ്ങി സാരിത്തലപ്പും കൊണ്ട്‌ ശിരസ്സു മറച്ച്‌ ഒരു സ്‌ത്രീ വീട്ടിലേക്കു കയറിവന്നു. മഴയ്‌ക്കും അൽപം കൂടി കട്ടികൂടി. വാതിൽപ്പുറത്തു വന്ന്‌ നിന്ന്‌ സാരികൊണ്ട്‌ തല തുവർത്തുന്നതിനിടയിൽ ആ സ്‌ത്രി അന്വേഷിച്ചു. “അഡ്വ...

ഇരുട്ട്‌

രാജി തന്റെ വീടിന്റെ പടി കയറുമ്പോൾ സന്ധ്യയുടെ തുടക്കമായിരുന്നു. സൂര്യൻ മേഘപാളികൾക്കിടയിൽ നിന്ന്‌ താഴേക്ക്‌ കൂപ്പു നടത്തി. നരച്ച വെളിച്ചത്തിന്റെ അവസാനത്തെ രശ്‌മിപോലും രാജിയുടെ മുഖത്തു തട്ടി പിൻവാങ്ങുകയായിരുന്നു. ഇപ്പോൾ സന്ധ്യയ്‌ക്കും രാവിനുമിടയിലുളള ഈ അരണ്ട വെളിച്ചത്തിനു ഒരു അലൗകിക പരിവേഷമുണ്ടായിരുന്നു. രാജി വീടിന്റെ മുറ്റത്തെത്തി അല്‌പനിമിഷം നിന്ന്‌ ആ അവസ്ഥ ആസ്വദിക്കുകയായിരുന്നു. എന്തിന്റെയോ ആവർത്തനം, അരണ്ട വെളിച്ചം, അപാരമായ നിശബ്‌ദത, എന്തിന്റെയോ മരണം, എന്തിന്റെയോ ജനനം. ഇവയ്‌ക്കിടയിൽ പെട്ട്‌ തുട...

പരമേശ്വരന്റെ സ്വപ്‌നം

പരമേശ്വരൻ ഒരു പാവം ആശാരിയായിരിന്നു. ദിവസവും രാവിലെ തന്റെ പണിയായുധങ്ങളുമായി ജോലിയുള്ള വീടുകളിലേക്ക്‌ പോകുന്നതു കാണാം. വൈകുന്നേരം മടങ്ങിയെത്തി തന്റെ കൊച്ചുവീട്ടിൽ ഭാര്യയും മക്കളുമായ്‌ കഴിയുന്നു. മഴക്കാലമാകുമ്പോൾ വയലിൽ വെള്ളം പെരുകം, അപ്പോൾ പരമേശ്വരൻ ആശാരി താൻ ഉണ്ടാക്കിയ മീൻപിടിക്കുന്ന കൂടുമായി സന്ധ്യക്ക്‌ വയലിലേക്ക്‌ പോകുന്നതുകാണാം. ഒഴുക്കുള്ള തോട്ടിൽ കൂടുവെച്ച്‌ ചെളികൊണ്ട്‌ കൂടുറപ്പിച്ച്‌ കൂട്ടിനകത്ത്‌ തീറ്റിയും വിതറി പരമേശ്വരൻ തന്റെ കുടിലിലേക്ക്‌ മടങ്ങും. ഒന്നു മയങ്ങി ഉണരുമ്പോഴേക്കും പാതിര...

സൗഹൃദം

സായാഹ്‌നത്തോടെയാണ്‌ ഞങ്ങൾ കുന്നിൻ മുകളിൽ എത്തുന്നത്‌. മുകളിൽ പുരാതനമായ ചെറിയ ക്ഷേത്രം. ക്ഷേത്രമല്ല കുന്നിന്റെ പ്രത്യേകത. അമ്പലത്തിനു ചുറ്റുമുള്ള മരങ്ങളിൽ കൂട്ടമായ്‌ കഴിയുന്ന കുരങ്ങിൻ കൂട്ടങ്ങളാണ്‌ ആളുകളെ അങ്ങോട്ടാകർഷിക്കുന്നത്‌. ആരുവന്നാലും അവ കൂട്ടത്തോടെ മരത്തിൽ നിന്നിറങ്ങി അവരുടെയടുത്തെത്തുന്നു. കുന്നിൽ വരുന്നവർ അവയ്‌ക്കെന്തെങ്കിലും കരുതിയിരിക്കണം. അത്‌ കുരങ്ങൻമാരുടെ അവകാശമാണ്‌. അല്ലാത്തവരെ അവ താഴ്‌വാരത്തിലേക്ക്‌ ആട്ടിയോടിക്കും. ഞാൻ കരുതിയിരുന്നത്‌ കുറെ വറുത്ത നിലക്കടലയായിരുന്നു. കൈവരിയിലിരുന്...

ബുദ്ധൻ ചിരിക്കുന്നു

കേശവനും കുടുംബവും ബുദ്ധമത വിശ്വാസികളായി. കേശവനും ഭാര്യ ജാനകിയും മകൻ കണ്ണനുമടങ്ങുന്ന കുടുംബമായിരുന്നു കേശവന്റേത്‌. സന്തുഷ്‌ടകരമായ ജീവിതം. അല്ലലെന്തെന്നറിയാതെ അവർ ജീവിച്ചു. ഭൂമിയിലെ ദുരിതങ്ങളെപ്പറ്റി മകൻ കണ്ണനെ അവർ അറിയിച്ചില്ല. മകന്‌ പതിനേഴ്‌ വയസ്സിനോടടുത്ത പ്രായം. മകന്‌ ജീവിതത്തോട്‌ ആകപ്പാടെ വിരക്തി. കേശവനും ജാനകിയും മകന്റെ അസുഖത്തെപ്പറ്റി മനസ്സിലായി. അവർ ഉടനെ തന്നെ സുന്ദരിയായ സുനന്ദയെക്കൊണ്ടു കണ്ണനെ വിവാഹം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞതോടെ കണ്ണന്റെ അസുഖം ക്രമേണ കുറഞ്ഞുകുറഞ്ഞു വന്നു. ...

സംഗമം

ആറ്റിത്തെക്കേ തറവാട്ടിലെ ഉഗ്രപ്രതാപിയായ രാഘവക്കുറുപ്പിന്റെ മകൻ രമേശൻ നല്ല കുട്ടിയായിരുന്നു. നല്ല അച്ചടക്കം. സ്വഭാവദൂഷ്യമൊന്നുമില്ലായിരുന്നു. പഠിക്കാനും സമർത്ഥൻ. രാഘവക്കുറുപ്പ്‌ മകനെ അങ്ങനെയാണ്‌ ചെറുപ്പം തൊട്ടു വളർത്തിയത്‌. രാവിലെ സ്‌കൂളിലേക്ക്‌ വൈകിട്ട്‌ സ്‌കൂളിൽ നിന്ന്‌ നേരെ വീട്ടിലേക്ക്‌. മറ്റു കൂട്ടുകെട്ടൊന്നും രമേശനില്ലായിരുന്നു. വീട്ടിൽ വന്നാൽ കുളികഴിഞ്ഞു രാത്രി പത്തുമണിവരെ പഠിത്തം. അതുകൊണ്ടായിരിക്കണം രമേശൻ പത്താംക്ലാസ്സിൽ ക്ലാസ്സോടുകൂടി പാസ്സായത്‌. രമേശനിപ്പോൾ നഗരത്തിലെ കോളേജിലാണ്‌ പഠിക്കു...

കൊലപാതകം, ഒരിന്റെർവ്യൂ

പ്രതീക്ഷിച്ചതുപോലെ മധുസൂദനൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. വീടിന്റെ മുറ്റത്ത്‌ കസേരയും ടീപ്പോയുമിട്ട്‌ അയാൾ മദ്യം കഴിക്കുകയായിരുന്നു. അയഞ്ഞ ജൂബ്ബയും ഡബിൾ വേഷ്‌ടിയുമായിരുന്നു വേഷം. കഴുത്തിൽ കിടന്ന കനമുളള സ്വർണ്ണ ചെയിനിന്റെ അറ്റം വെളുത്ത ജൂബ്ബയിൽക്കൂടി പുറത്തുകാണാമായിരുന്നു. കൈയിൽ ഒമേഗ വാച്ച്‌. വിരലിൽ കനമുളള മോതിരം. മധുസൂദനൻ ആള്‌ സുമുഖനായിരുന്നു. ഞങ്ങളെ അയാൾ കസേരയിലേയ്‌ക്ക്‌ ക്ഷണിച്ചു. “ആരാ മനസ്സിലായില്ലല്ലോ...? ഞങ്ങൾ കസേരയിൽ ഇരുന്നുകഴിഞ്ഞപ്പോൾ മധുസൂദനൻ ചോദിച്ചു. ”ഞങ്ങൾ പത്രപ്രവർത്തകരാണ്‌“ ഭവ...

അധിനിവേശം

വാവിൻരാവിൽ പശുനീട്ടിക്കരഞ്ഞു. രാവിലെ ഗൃഹനാഥൻ മൃഗഡോക്‌ടറുമായെത്തി. ഗ്ലൗസ്സണിഞ്ഞ കൈയിൽ നിറസിറിഞ്ചുമായ്‌ ഡോക്‌ടർ പശുവിന്‌ പുറകിലെത്തി. വലിച്ചെടുത്ത കാലിയായ സിറിഞ്ചുമായി മടങ്ങുന്ന ഡോക്‌ടറെ പശു ദയനീയമായി തിരിഞ്ഞുനോക്കി. Generated from archived content: story2_aug27_10.html Author: sathyanath_j_othora

തീർച്ചയായും വായിക്കുക