Home Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

158 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

മാക്കാന്‍ തവളയും ഓലിയാന്‍ കുറുക്കനും

'' ആനമലയില്‍ മാക്കാന്‍ തവളയും ചീവീടും താമസിച്ചിരൂന്നു. അവര്‍ സുഹൃത്തുക്കളായിരുന്നു. മലയുടെ അടിവാരത്തിലൂടെ പെരിയാര്‍ ഒഴുകുന്നുണ്ട്. തവള ഇടക്കിടക്കു പുഴയിലിറങ്ങി മുങ്ങിക്കുളിക്കും കരയ്ക്കു കയറിവന്നു ചീവീടുമായി കൂട്ട് ചേര്‍ന്നു ആടി പാടി നടക്കും. എല്ലാ ദിവസവും ആഹാരം തേടി നടക്കുന്നത് ഇരുവരും ഒരുമിച്ചാണ്. രാത്രി ഇരുവരും പുഴയുടെ തീരത്താണ് താവളമുറപ്പിച്ചിരിക്കുന്നത്. അത്തിമരത്തിന്റെ താഴത്തെ ചില്ലയില്‍ ചീവീടും അത്തിമരത്തിന്റെ ചുവട്ടില്‍ തവളയും ഇരിക്കും. ഉറക്കം വരുന്നതുവരെ പാട്ടു പാടി രസിക്കും. ...

മിന്നു മുയലും ചിന്നന്‍ കുരങ്ങനും

'' പണ്ട് പണ്ട് മണിമലയില്‍ മിന്നു മുയലും മക്കളും താമസിച്ചിരുന്നു. ഒരു ദിവസം മിന്നു മുയല്‍ ആഹാരം തേടി പാട്ടും പാടി പ്രാര്‍ത്ഥിച്ചു കൊണ്ട് മലയിലൂടെ നടന്നു. '' കാടിന്റെ മക്കളെ കാത്തു- രക്ഷിക്കുന്ന വനദേവതെ ആഹാരം എന്തെങ്കിലും തരു വിശന്നിട്ടു വയ്യല്ലോ എന്റെ മക്കള്‍ മാള‍ത്തില്‍‍ വിശന്നിരിക്കയാണ്'' മിന്നു മുയല്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു കൊണ്ടു തേന്മാവിന്റെ ചുവട്ടില്‍ ചെന്നപ്പോള്‍ ഒരു മാമ്പഴം മിന്നു മുയലിന്റെ മുമ്പില്‍ വന്നു വീണൂ. മുയല്‍ സന്തോഷത്തോടെ മാമ്പഴം എഴുത്ത് വനദേവതയോട് നന്ദി പറഞ്ഞു കൊണ്ട്...

മനം പോലെ മംഗല്യം

ഇംഗ്ലീഷ് മീഡിയം സ്കൂളീലെ വിദ്യാര്ത്ഥിനിയാണ് മേഘ. അവള്‍ പഠിപ്പില്‍ ഒട്ടും താത്പര്യമില്ല. രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുകയില്ല. അമ്മ എഴുന്നേല്‍ക്കാന്‍ പറഞ്ഞു വിളീച്ചാല്‍‍ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. അച്ഛന്‍ വന്ന് ദേഷ്യപ്പെടുമ്പോള്‍ എഴുന്നേറ്റു വന്ന് സ്കൂളീല്‍ പോകാന്‍ തയാറാകും. ദിവസവും ഇതു പതിവാണ്. പുസ്തകങ്ങളോട് അവള്‍ക്ക് അലര്‍ജിയാണ്. അതാത് ദിവസം എടുക്കുന്ന പാഠഭാഗങ്ങള്‍ പഠിക്കുകയില്ല. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പുസ്തക സഞ്ചി വലിച്ചെറിയും. മുത്തശി സഞ്ചി എടുത്തു വയ്ക്കണം. ഷ...

കുറുക്കന്റെ ബുദ്ധി

വനം വകുപ്പ് പക്ഷിമൃഗാദികള്‍ക്ക് യഥേഷ്ടം വിഹരിക്കുവാന്‍ വേണ്ടി അഭയാരണ്യകം രൂപകല്പ്പന ചെയ്തു. അവിടെ ധാരാളം പക്ഷികളും മൃഗങ്ങളും ഉണ്ട്. കരിങ്കുരങ്ങ്, കാട്ടു പൂച്ച, കുറുക്കന്‍, മുള്ളന്‍പന്നി, മലയണ്ണാന്‍, കൃഷ്ണപ്പരുന്ത്, തത്ത, മൂങ്ങ എന്നിവയെല്ലാം സ്വച്ഛന്ദം വിഹരിക്കുന്നത് കാണാം. ഒരു ദിവസം ഒരു കുരങ്ങനും കുറുക്കനും അഭയാരണ്യത്തില്‍ നിന്ന് പുറത്തു കടന്നു. അവര്‍ നാട്ടിലൂടേ ഓടി നടന്നു. കുരങ്ങനും കുറുക്കനും ഒരു പൊട്ടക്കിണറ്റില്‍ വീണൂ. കിണറില്‍ നിന്ന് കരക്കു കയറാന്‍ കഴിഞ്ഞില്ല. എങ്ങനെ രക്ഷപ്പെടാം എന്നവര്‍ ...

ഞണ്ടിന്റെ സ്വഭാവം

ജോസ് മണല്‍ത്തൊഴിലാളിയാണ്. അയാള്‍ മണല്‍ വാരി കിട്ടുന്ന രൂപ എല്ലാം കൂട്ടു കൂടി ബ്രാണ്ടി കുടിച്ചു നശിപ്പിക്കും. വീട്ടില്‍ ഭാര്യക്കും മകള്‍ക്കും ഭക്ഷണത്തിനുള്ള പണം പോലും ആവശ്യത്തിനു കൊടുക്കുകയില്ല. ഭാര്യ റോസി പരാതിയുമായി വേണ്ടപ്പെട്ടവരെ പലരേയും സമീപിച്ചു. പലരും ജോസിനെ വിളീച്ച് ഉപദേശിച്ചു. കുടി നിറുത്താമെന്ന് അയാള്‍ അവരോടു പറഞ്ഞു. വീണ്ടും പോയി കുടിക്കും. ഇങ്ങനെ തുടര്‍ന്നപ്പോള്‍ കുടി നിറുത്തുവാനുള്ള മരുന്നു കൊടുക്കാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. ആശുപത്രിയില്‍ കിടത്തി കുടി നിറുത്തുവാനുള്ള മരുന്നു കൊ...

കള്ളന്‍ മാല കൊണ്ടു പോയി

മീനാക്ഷി മീനങ്ങാടിയില്‍ മീനുവിന്റെ കല്യാണത്തിനു പോയി. കൂട്ടിനു കുട്ടപ്പന്റെ ഭാര്യ മാളുവും ഉണ്ടായിരുന്നു. അവര്‍ ബസ്സിലാണു പുറപ്പെട്ടത്.‍ വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറഞ്ഞ് യാത്ര തുടര്‍ന്നു. മീനങ്ങാടിയില്‍ ബസില്‍ നിന്നിറങ്ങിയപ്പോള്‍ മീനാക്ഷിയുടെ മാല ബൈക്കില്‍ വന്ന കള്ളന്‍ ‍ പൊട്ടിച്ചു കൊണ്ടു പോയി. കൂടെ ഉണ്ടായിരുന്ന കുട്ടപ്പന്റെ ഭാര്യ കുട്ടിമാളു ഉച്ച വച്ചു കരഞ്ഞു '' ദാ കള്ളന്‍ മാല പൊട്ടിച്ചുകൊണ്ട് ഓടുന്നേ''. കരച്ചില്‍ കേട്ട് കവലയിലെ ഓട്ടോറിക്ഷക്കാര്‍ ഓടി എത്തി. ഹെല്‍മറ്റ് വച്ച കള...

കാള പെറ്റു എന്നു കേട്ടാല്‍

ഒരിക്കല്‍ ഗ്രാമത്തിലെ മൂന്നു പെണ്‍കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് സ്കൂള്‍ അടച്ചപ്പോള്‍ രാവിലെ നടക്കാന്‍ പോകാന്‍ തീരുമാനിച്ചു. രാവിലെ അഞ്ചരക്ക് എഴുന്നേറ്റ് ആ കുട്ടികള്‍ നടക്കാന്‍ തുടങ്ങി. ഒരു കിലോമീറ്റര്‍ ദൂരം നടന്നു തിരിച്ചു വീടുകളില്‍ എത്തി. ഇതു പതിവായി. കാലടി പാലത്തിന്റെ അടുത്തുള്ള വീട്ടില്‍ താമസിക്കുന്ന ഒരു റിട്ടയേര്‍ഡ് തഹസില്‍ദാര്‍ കുട്ടികള്‍ നടക്കുന്നത് കാണാറുണ്ട്. ആ അങ്കിളിനെ കുട്ടികള്‍ക്ക് പരിചയമില്ല. അവര്‍ തമ്മില്‍ സംസാരിക്കാറുമില്ല. ഒരു ദിവസം അങ്കിള്‍‍ കുട്ടികളുടെ പിന്നാലെ ചെല്ലുന്നത് കണ...

കൃഷിക്കാരന്റെ പൂച്ച

കൃഷിക്കാരന്‍ കൃഷ്ണന്റെ വീട്ടില്‍ പുഞ്ചക്കൊയ്ത്തു കഴിഞ്ഞപ്പോള്‍ എലികളെകൊണ്ട് ശല്യമായി . തട്ടിന്‍പുറത്തും മുറികളിലും എലികള്‍ ഓടി നടന്ന് നെല്ല് കെട്ടി വച്ചിരിക്കുന്ന ചാക്ക് കരണ്ട് തുളച്ചു തിന്നു. എലികളെ കൊണ്ടുള്ള ശല്യം വര്‍ദ്ധിച്ചപ്പോള്‍‍ എലികളെ പിടിക്കാന്‍ എന്താണ് വഴി എന്നയാള്‍ ആലോചിച്ചു. അങ്ങനെ ആലോചിച്ചുകൊണ്ട് അയാള്‍ പുഞ്ചപ്പാടത്തു കൂടി നടക്കുമ്പോള്‍ പൊന്നന്‍ കീരിയെ കണ്ടു. കൃഷിക്കാരന്‍ കീരിയോടു ചോദിച്ചു. '' പൊന്നന്‍ കീരി പോരാമോ? എന്റെ കൂടെ പോരാമോ എലിയെ പിടിക്കാന്‍ പോരാമോ ചോറും കറിയും നിന...

കോഴിക്കുഞ്ഞുങ്ങള്‍ കണ്ട കാഴ്ചകള്‍

'' അബ്രഹാമിന്റെ ഹോബിയാണ് പക്ഷിമൃഗാദികളെ വളര്‍ത്തുന്നത്. അയാളുടെ വീട്ടില്‍ പശു, പട്ടി തുടങ്ങിയ മൃഗങ്ങളും കോഴി, താറാവ്, പാത്ത, ഗിനി, പ്രാവ് തുടങ്ങിയ പക്ഷികളും ഉണ്ട്. ഇവയ്ക്കെല്ലാം പാര്‍ക്കാന്‍ പ്രത്യേകം കൂടുകളുമുണ്ട്. ഒരുകോഴിപ്പിടിയും നാലുകുഞ്ഞുങ്ങള്‍ക്കും തള്ളക്കോഴി പേരുകള്‍ ഇട്ടിരുന്നു. കറുത്ത കോഴിക്കുഞ്ഞ്, വെളുത്ത കോഴിക്കുഞ്ഞ്, പുള്ളിക്കോഴിക്കുഞ്ഞ്, ചുവന്ന കോഴിക്കുഞ്ഞ് എന്നിങ്ങനെ പേരുകള്‍ നല്‍കി. കൂട് തറയില്‍ കമ്പി വല കൊണ്ടു കെട്ടിയതായിരുന്നു. കൂട്ടില്‍ തീറ്റ ഇട്ടു കൊടുക്കുമ്പോള്‍ തെരഞ്ഞു തി...

തങ്കു മിടുക്കനായി

'' താന്നിപ്പുഴ ഗ്രാമത്തില്‍ തങ്കു എന്നൊരു കുട്ടിയുണ്ടായിരുന്നു. മഹാ മടിയനായിരുന്നു. രാവിലെ എഴുന്നേല്‍ക്കുകയോ പഠിക്കുകയോ ചെയ്യില്ല. വീട്ടുകാരും നാട്ടുകാരും അവനെ മടിയന്‍ തങ്കു എന്നാണ് വിളിച്ചിരുന്നത്. ഒരു ദിവസം നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാതെ കിടന്ന തങ്കുവിനെ വിളീച്ച് മുത്തച്ഛന്‍ പറഞ്ഞു. '' തങ്കു മോനെ എഴുന്നേല്‍ക്ക്, സരസ്വതി യാമത്തില്‍ എഴുന്നേറ്റ് കൈകാല്‍ മുഖം കഴുകി വന്നിരുന്നു വായിച്ചാല്‍ വേഗം മനസില്‍ പതിയും'' മുത്തച്ഛന്‍ വിളിച്ചിട്ട് തങ്കുവുണ്ടോ എഴുന്നേല്‍ക്കുന്നു. അവന്‍ എഴുന്നേറ്റി...

തീർച്ചയായും വായിക്കുക