സത്യൻ താന്നിപ്പുഴ
കലഹം
ഒരിക്കല്‍ ഒരു ചെറുപ്പക്കാരന് ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങി അയാള്‍ യാത്ര പുറപ്പെട്ടപ്പോള്‍ അമ്മ ഇടങ്ങഴി അരി ഒരു സഞ്ചിയിലാക്കി കൊടുത്തയച്ചു.
അയാള്‍ പല സ്ഥലത്തുംജോലി തേടി നടന്നു ഒരിടത്തും ജോലി കിട്ടിയില്ല. നടന്നു നടന്നു ക്ഷീണീച്ചു . വിശപ്പും സഹിക്ക വയ്യാതായി. വിശ്രമത്തിനായി ഒരു സത്രത്തില്‍ ചെന്ന് കയറി.
അവിടെയുണ്ടായിരുന്ന കിണറില്‍ നിന്ന് കുറെ വെള്ളം മുക്കിക്കുടിച്ചു. കലവും വിറകും തീയും കിട്ടിയിരുന്നെങ്കില്‍ അരി വച്ച് കഞ്ഞി കുടിക്കാമായിരുന്നു എന്നയാള്‍ വിചാരിച്ചു.
അയാള്‍ അങ്ങനെ...
പ്രശ്നം
ഒരിടത്ത് ഒരു ജോത്സ്യനുണ്ടായിരുന്നു. അയാളുടെ ഏകമകന് നാണുവിനെ കുലത്തൊഴിലായ ജോത്സ്യം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല.
നാണുവിനു പ്രായപൂര്‍ത്തിയായപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെ ജോത്സ്യന് മരിച്ചു.
ഭാവി അറിയാന്‍ ജോത്സ്യനെ അന്വേഷിച്ച് ആളൂകള് ദൂരെ ദിക്കില്‍ നിന്ന് വന്നു കൊണ്ടിരുന്നു. നാണു അവരെയെല്ലാം മടക്കിയയച്ചു .
നാണുവിന്റെ ഭാര്യ അയാളെ ധൈര്യപ്പെടുത്തി '' വരുന്നവരെയെല്ലാം മടക്കിയയക്കാതെ അവരുടെ കാര്യങ്ങള്‍ കവടി നിരത്തി വേണ്ട പോലെ പറഞ്ഞു കൊ...
ദുശീലം
ഒരു ഗ്രാമത്തില്‍ ഒരു കൊച്ചു കുടിലില്‍ വിറകു വെട്ടുകാരന് വേലുണ്ണിയും മകന് രാവുണ്ണിയും താമസിച്ചിരുന്നു . അമ്മയില്ലാത്ത മകനെ അച്ഛന് അല്ലലറിയാതെ വളര്‍ത്തി.
വേലുണ്ണിയുടെ ഭാര്യ മരിച്ചപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ അഭ്യുദയകാംക്ഷികള്‍ നിര്‍ബന്ധിച്ചു. രണ്ടാം ഭാര്യയുടെ പരിചരണം മകന് ഗുണകരമായിരിക്കുകയില്ലെന്നു അയാള്‍ കരുതി മകന്റെ നല്ല ഭാവിയോര്‍ത്ത് വേറെ വിവാഹം കഴിച്ചില്ല .
മകനെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കണമെന്ന് ആഗ്രഹിച്ചു. അതിനു വേണ്ടി എല്ലാം കഴിവുകളും ഉപയോഗിച്ചു .
രാവുണ്ണി അച്ഛന്റെ ആഗ്...
ആനമണ്ടന്‍ അന്തപ്പന്
ആനമണ്ടന്‍ അന്തപ്പന് ആലുപുരം ചന്തയില്‍ നിന്നും അന്‍പതു രൂപ കൊടുത്ത് ഒരു ആടിനെ വാങ്ങി.
അന്തപ്പന് രൂപ എണ്ണിക്കൊടുത്ത് കച്ചവടക്കാരനോട് ചോദിച്ചു.
'' ആടിന്റെ പേരെന്താണ്?''
അന്തപ്പന്റെ ചോദ്യം കേട്ടപ്പോള്‍ കച്ചവടക്കാരന് അന്തപ്പനെ ഒന്നു കളിയാക്കണമെന്നു തോന്നി.
''നശിച്ചു പോകട്ടെ'' എന്നാണ് ഇവന്റെ പേര്. കച്ചവടക്കാരന് പറഞ്ഞു. അന്തപ്പന് അത് വിശ്വസിച്ചു.
അതിരു കവിഞ്ഞ ആനന്ദത്തോടെ ആടിനെ വാങ്ങി വീട്ടില്‍ കൊണ്ടു വന്നു. ആടിനെ പുല്ലും പിണ്ണാക്കും കൊടുത്തു വളര്‍ത്തി.
ഒരു ദിവസം ആട് കെട്ടഴിഞ്...
വിനോദവും വിശ്രമവും
ശ്രീദേവി എട്ടാം സ്റ്റാന്‍ഡേര്‍ഡിലാണ് പഠിക്കുന്നത് . കുട്ടിയുടെ ഹോബിയാണ് പൂന്തോട്ടം ഉണ്ടാക്കുകയെന്നത് . വൈകുന്നേരം പൂന്തോട്ടത്തില്‍ ഇളയച്ഛന്റെ മകനും ഒരുമിച്ച് ചെടികള്‍ക്ക് ചാണകപ്പൊടി വളം വച്ചു കൊണ്ടിരുന്നപ്പോള്‍ അമ്മ വഴക്കു പറഞ്ഞു.
'' എടീ ശ്രീദേവി, നീ പൂന്തോട്ടമുണ്ടാക്കാനും ഉണ്ണിയുടെ കൂടേ കളിക്കാനും നടക്കാതെ പോയിരുന്ന് പഠിക്കടി പെണ്ണെ''
ശ്രീദേവി അമ്മയുടെ അടി പേടിച്ച് പോയിരുന്ന് പഠിക്കാന്‍ തുടങ്ങി . പക്ഷെ ശ്രദ്ധ പുസ്തകത്തിലായിരുന്നില്ല . മനസ് പൂന്തോട്ടത്തിലായിരുന്നു.
നിരന്തരം പഠിക്കാത...
ഗിന്നസ് ബുക്കില്‍ പേരു വരും
അതിസാഹസിക കൃത്യങ്ങള്‍ കാണിക്കുന്ന ഒരത്ഭുത മനുഷ്യനാണ് രാംദാസ്. അയാളുടെ സഹായികള്‍ ശരശയ്യ നിര്‍മിക്കും. രാംദാസ് നീണ്ടു നിവര്‍ന്ന് താഴെ കിടന്ന് പ്രാര്‍ത്ഥിക്കും. അതിനു ശേഷം സഹായികള്‍ രാംദാസിനെ എടുത്ത് ശരശയ്യയില്‍ കിടത്തും. പിന്നീട് പുതിയ പത്തു മേച്ചില്‍ ഓടുകള്‍ ഒരടുക്കായി വയര്‍ ഭാഗത്തു വയ്ക്കും. ഒരാള്‍ ഒരു വലിയ ഹാമര്‍ കോണ്ട് ശക്തിയായി അടിച്ച് ഓടുകളെല്ലാം പൊട്ടിക്കും. അതുകഴിഞ്ഞ് രാംദാസിനെ എടുത്ത് താഴെ കിടത്തും. ഒന്നും സംഭവിക്കാത്ത മട്ടില്‍ അയാള്‍ എഴുന്നേറ്റു വരും.
പൊതു വേദികളിലും ടി ...
കിങ്ങിണിപ്പൂച്ച
അമൃതക്ക് അമ്മ രാവിലെ പാലും ബിസ്ക്കറ്റും കൊടുത്തു. കുട്ടി പാലു കുടിച്ചു ബിസ്ക്കറ്റ് എടുത്തു കൈയില്‍ പിടിച്ചു തിന്നുകൊണ്ട് മുറ്റത്തു കൂടി നടന്നു.
അമൃത എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ്. അവള് മുറ്റത്തു കൂടി നടക്കുന്ന കണ്ടപ്പോള്‍ അമ്മ വിളിച്ചു പറഞ്ഞു.
'' കൈയിലെ ബിസ്ക്കറ്റ് കാക്ക റാഞ്ചിക്കൊണ്ടു പോകും. പോയി അകത്തിരുന്നു തിന്നിട്ടു വാ.''
'' കാക്ക എവിടെയാണ് അമ്മേ?'' അമൃത ചോദിച്ചു .
'' ദേ, ചാമ്പയുടെ ചില്ലയില്‍ ഇരിക്കുന്നു. നിന്നെ തന്നെയാണു നോക്കുന്നത്. തരം കിട്ടിയാല്‍ നിന്റ കൈയില...
ദൈവമയച്ച കാറ്
വല്ലം ഗ്രാമത്തിലെ രണ്ട് സഹോദരന്മാരാണ് വിശ്വനാഥനും ഗോപിനാഥനും. ഇരുവര്‍ക്കും റയോണ്‍സ് കമ്പനിയിലാണു ജോലി.
വിശ്വനാഥന് മറവി രോഗം ബാധിച്ചു. മിഷ്യന് സ്റ്റാര്‍ട്ട് ചെയ്തിട്ടുകൊണ്ട് ജോലി സ്ഥലത്തു നിന്നു പോയി കാന്റീനിലിരുന്നു ഭക്ഷണം കഴിച്ചു.
'' എന്താണു മിഷ്യന് നിറുത്താതെ പോന്നത്?'' സഹപ്രവര്ത്തകന് ചോദിച്ചു.
'' അയ്യോ ! മിഷ്യന് നിറുത്തിയില്ലായിരുന്നോ? ഞാന്‍ മറന്നു പോയി .'' വിശ്വനാഥന് പറഞ്ഞു.
ഈ സംഭവം കമ്പനിയില്‍ ഒച്ചപ്പാടുണ്ടാക്കി. അയാളെ മെഡിക്കല്‍ പരിശോധനക്കു ഡോക്ടറുടെ അടുത്തയച്ചു .
...
കുരങ്ങ് മദ്യം കുടിച്ചപ്പോള്‍
വടാട്ടുപാറ വനം. അവിടെ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് നാലു നായാട്ടുകാര്‍ മദ്യപിച്ചു. മദ്യപാനം കഴിഞ്ഞ് അവര്‍ നായാട്ടിനു പോയി. അരക്കുപ്പി മദ്യം അവിടെ മറന്നു വച്ചു. നായാട്ടുകാര്‍ പോകുന്നതും അരക്കുപ്പി മദ്യം അവിടെ ഇരിക്കുന്നതും ഒരു കുരങ്ങു കണ്ടു.
കുരങ്ങ് മദ്യം എടുത്തു കഴിച്ചു. കുപ്പി വലിച്ചെറിഞ്ഞു. മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ കുരങ്ങിന്റെ സ്വബോധം നഷ്ടപ്പെട്ടു. കുരങ്ങ് ഓടാനും തലകുത്തി മറയാനും തുടങ്ങി. അപ്പോള്‍ ഒരു വെടി ഒച്ചയും പട്ടിയുടെ കുരയും കേട്ടു. കുരങ്ങ് പേടിച്ച് ഓടി. ഓട്ടത്തിനിടയില്‍ വി...
മിഠായി കാക്ക കൊണ്ടു പോയി
ഒക്കല്‍ പഞ്ചായത്ത് അക്ഷയ കമ്പ്യൂട്ടര്‍ സെന്ററിലെ അധ്യാപികയാണ് ദീപ. അക്ഷയ വഴി ഗ്രാമീണരെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നുണ്ട്. പഠിതാക്കളുടെ ചെലവു വഹിക്കുന്നത് പഞ്ചായത്താണ്. ഓരോ വാര്‍ഡില്‍ നിന്നും ഏഴു പേരെ വീതം പഠിപ്പിക്കും.
കമ്പ്യൂട്ടര്‍ പഠിക്കാന്‍ സപ്തതി കഴിഞ്ഞ ഒരു സാഹിത്യകാരനുമുണ്ട്. അദ്ദേഹം പഠിക്കാന്‍ വരുമ്പോള്‍ മിഠായിയോ പഴമോ കൊണ്ടു വരും. ദീപ ടീച്ചര്‍ക്കും കൊടുക്കും. ഒരു ദിവസം രണ്ട് മിഠായി കൊണ്ടു വന്നു ടീച്ചര്‍ക്കു കൊടുത്തു. ടീച്ചര്‍ അത് ബാഗില്‍ വച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ മക്കള്‍ക്കു കൊട...