Home Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

156 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

നന്മയും തിന്മയും

        ഒരിക്കൽ ഒരു ബസിൽ കുറെ യാത്രക്കാർ കയറി. മലയുടെ അടിവാരത്തിലൂടെ പട്ടണത്തിലേക്ക് ഓടിക്കൊണ്ടിരുന്ന ആ ബസ് ആക്സിൽ ഒടിഞ്ഞ്റോ ഡിൽ കിടന്നു. വണ്ടിയിലുണ്ടായിരുന്നവർ യാത്ര തുടരാൻ മറ്റു മാർഗ്ഗമില്ലാത്തതു മൂലം ഇറങ്ങി നടക്കാൻ നിര്ബന്ധിതരായി. അഞ്ചു യാത്രക്കാർ ഒരുമിച്ച് ലക്ഷ്യ സ്ഥാനത്തേക്കു നടന്നു. അവരിൽ ഒരാൾ മദ്യപാനിയും അപരൻ കള്ളനും മറ്റൊരാൾ മഹാ മടിയനും നാലാമൻ അപസ്മാര രോഗിയും അഞ്ചാമൻ സന്യാസിയുമായിരുന്നു അവർക്ക് അഞ്ചു പേർക്കും പട്ടണത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത...

അവകാശത്തർക്കം

  കോന്നൻ മരിച്ചപ്പോൾ ചേന്ദൻ കുഞ്ഞായിരുന്നു. അച്ഛനില്ലാത്ത മകനെ അമ്മ അല്ലലറിയാതെ വളർത്തി. ഇളയച്ഛൻ കേളു ചേന്ദനെയും അമ്മയെയും പല വിധത്തിലും ദ്രോഹിച്ചു. കുടുംബസ്വത്തുക്കൾ ഭാഗിച്ച സമയത്ത് കോന്നനവകാശപ്പെട്ട സ്വത്തുക്കൾ ചേന്ദന് കൊടുത്തില്ല. പ്രായപൂർത്തി വന്നപ്പോൾ അതേ ചൊല്ലി കേളുവും ചേന്ദനും വാക്കുതർക്കമുണ്ടായി തർക്കം മൂത്തു വഴക്കായി . കേളുവും ചേന്ദനും തമ്മിൽ ശത്രുക്കളുമായി. . ചേന്ദനെ നശിപ്പിക്കാൻ കേളു പല തന്ത്രങ്ങളും പ്രയോഗിച്ചു ഊണിലും ഉറക്കത്തിലും ചേന്ദനെ നശിപ്പിക്കണമെന്ന ചിന്ത മാത്രമ...

സമയത്തിന്റെ വില

ഒരിക്കൽ ഒരിടത്ത് ഒരമ്മയ്ക്ക്‌ ഒരു മകനുണ്ടായിരുന്നു. വേണു എന്നായിരുന്നു അവന്റെ പേര് . മകനെ പഠി പ്പിച്ച് മിടുക്കനാക്കണമെന്ന് അമ്മ ആഗ്രഹിച്ചു . അമ്മ മകനെ സ്‌കൂളിൽ ചേർത്തു വേണു പഠിക്കാൻ മഹാ മടിയനായിരുന്നു. നാലാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം അദ്ധ്യാപകൻ വേണുവിനോട് പറഞ്ഞു. '' നാളെ ക്ലാസിൽ വരുമ്പോൾ ഇന്നെടുത്ത നാലുവരി പദ്യം കാണാതെ ചൊല്ലി കേൾപ്പിക്കണം '' വേണു സമ്മതിച്ചു '' ചൊല്ലി കേൾപ്പിക്കാം '' വൈകുന്നേരം  വീട്ടിൽ വന്ന കാപ്പി കുടി കഴിഞ്ഞ്  അവൻ കുളിക്കാൻ പോയി.  കുളി കഴിഞ്ഞു വന...

കൊതിയന്‍

ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ നുണച്ചിക്കോത എന്ന വീട്ടു ജോലിക്കാരിയും മകനും താമസിച്ചിരുന്നു. കോത നേരം പുരുമ്പോള്‍ അയല്‍ വീടുകളില്‍ ചെന്ന് അടിച്ച് തളിച്ച് പാത്രം തേപ്പും ചെയ്തു കൊടുത്ത് കുടുംബം പുലര്‍ത്തി വന്നു . വീടുകളില്‍ വേലക്കു ചെല്ലുമ്പോള്‍ നുണകള്‍ പറഞ്ഞ് പ്രചരിപ്പിക്കുക അവളുടെ ഒരു സ്വഭാവമായിരുന്നു. തന്മൂലം നാട്ടുകാര്‍ അവളെ നുണച്ചിക്കോത എന്നു വിളിച്ചു. അവളുടെ മകന്‍ ശങ്കരന്‍കുട്ടി വലിയ കൊതിയനായിരുന്നു. അമ്മ വീട്ടു ജോലി കഴിഞ്ഞു വരുമ്പോള്‍ കൊണ്ടു വരുന്ന ആഹാരസാധനങ്ങള്‍ അവന്‍ ആര്‍ത്തിയോടെ ഭക്ഷ...

രാജകല്പ്പന

പണ്ട് പണ്ട് പരശുപുരം എന്ന രാജ്യത്ത് പാപ്പു ആശാരിയും മകളും താമസിച്ചിരുന്നു. ആശാരി കൊട്ടാരത്തിലെ പണിക്കാരനായിരുന്നു. ഒരു ദിവസം ആശാരിയെ വിളീക്കാന്‍ രാജാവ് മന്ത്രിയെ അയച്ചു. മന്ത്രി ആശാരിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ആശാരി അവിടെ ഉണ്ടായിരുന്നില്ല. ആശാരിയുടെ മകളെ വിളിച്ച് മന്ത്രി ചോദിച്ചു. '' അച്ഛന്‍ എവിടെ പോയി?'' '' അച്ഛന്‍ കാലിനു വേലി വാങ്ങാന്‍ പോയി'' '' എപ്പോഴാണു വരുന്നത്?'' മന്ത്രി വീണ്ടും ചോദിച്ചു. ''വന്നാല്‍ വരില്ല വന്നില്ലെങ്കില്‍‍ വരും'' അവളുടെ കൂസലില്ലാത്ത മറുപടി കേട്ട് മന...

വിശ്വസിച്ചാലും ഇല്ലെങ്കിലും

പണ്ടു പണ്ടു പാങ്ങോട് ഒരു കരിങ്കണ്ണി കാവൂട്ടി ഉണ്ടായിരുന്നു. നാട്ടുകാര്‍ക്ക് അവളെ ഭയമായിരുന്നു. അവള്‍ എന്തെങ്കിലും ലോഹ്യം ചോദിച്ച് അടുത്തു വന്നാല്‍ നാട്ടുകാര്‍ അകന്നു മാറിയിരുന്നു . കാവൂട്ടി പറഞ്ഞാല്‍ കണ്ണു പറ്റുമെന്നായിരുന്നു നാട്ടൂകാരുടെ വിശ്വാസം. കാവൂട്ടിയുടെ കണ്ണിനു വിഷശക്തിയുണ്ണ്ടായിരുന്നു. അതാണ് കരിങ്കണ്ണി കാവൂട്ടി എന്നു വിളിക്കാന്‍ കാരണം . യുക്തിവാദികളും അവളെ ഭയപ്പെട്ടിരുന്നു. വിശ്വസിക്കാനാവാത്ത പല കഥകളും അവളെ പറ്റി പലര്‍ക്കും പറയാനുണ്ട്. ഒരിക്കല്‍ വണ്ടിക്കാരന്‍ അലിയാര്‍ രണ്ടു...

പൊന്മാന്റെ മുട്ട

കനകക്കുന്നിന്റെ ചെരുവില്‍ ഒരു കൊച്ചു കുടിലില്‍ കുട്ടിയമ്മയും കുട്ടികളും താമസിച്ചിരുന്നു . കുട്ടിയമ്മയുടെ കിണറില്‍ ഒരു നീലപൊന്മാന്‍ പൊത്തു കുത്തി കൂടുണ്ടാക്കി മുട്ടയിട്ടു. മുട്ട എങ്ങനെയോ കിണറ്റില്‍ വീണൂ. പൊന്മാന്‍ കരഞ്ഞുകൊണ്ട് കുട്ടിയമ്മയുടെ അടുത്ത് ചെന്നു പറഞ്ഞു. '' കുട്ടിയമ്മേ കുട്ടിയമ്മേ എന്നെയൊന്നു സഹായിക്കു എന്റെ മുട്ട കിണറ്റില്‍ പോയി അതൊന്നൊന്ന് എടുത്തു തരു '' '' നീലപ്പൊന്മാനെ നീ വേറെ ആരോടെങ്കിലും ചെന്നു പറയു. പെണ്ണുങ്ങളാണോ കിണറ്റില്‍ ഇറങ്ങുന്നത്'' നീലപ്പൊന്മാന്‍ കരഞ്ഞുകൊണ്ട...

മറിമായം

  കാഞ്ഞിരക്കോട്ട് അമ്പലത്തിലെ കോമരം കുളിക്കാനായി പുഴയുടെ തീരത്തെത്തി പുഴയിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കൈയിലിരുന്ന വാളും ഇളനീരും കരയില്‍ വച്ചു . പുഴയിലിറങ്ങി വസ്ത്രങ്ങള്‍ അടിച്ചു നനച്ചു കുളിച്ചു . കോമരം കുളിക്കാനിറങ്ങിയതിനു പിന്നാലെ പലരും കടവിലെത്തി കുളിക്കാന്‍ തുടങ്ങി. പുഴയില്‍ കുളിക്കാനിറങ്ങുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയ തെങ്ങു കയറ്റക്കാരന്‍ കുട്ടന്‍ പുഴയിലെ കാഴ്ച കണ്ടു. മദ്യം കഴിച്ച് ആടിയാടി വന്ന കുട്ടന്‍ അവിടെ നോക്കി നിന്നു. അല്പ്പ നേരം കണ്ടു നിന്നപ്പോള്‍ ...

കലഹം

ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങി അയാള്‍ യാത്ര പുറപ്പെട്ടപ്പോള്‍ അമ്മ ഇടങ്ങഴി അരി ഒരു സഞ്ചിയിലാക്കി കൊടുത്തയച്ചു. അയാള്‍ പല സ്ഥലത്തുംജോലി തേടി നടന്നു ഒരിടത്തും ജോലി കിട്ടിയില്ല. നടന്നു നടന്നു ക്ഷീണീച്ചു . വിശപ്പും സഹിക്ക വയ്യാതായി. വിശ്രമത്തിനായി ഒരു സത്രത്തില്‍ ചെന്ന് കയറി. അവിടെയുണ്ടായിരുന്ന കിണറില്‍ നിന്ന് കുറെ വെള്ളം മുക്കിക്കുടിച്ചു. കലവും വിറകും തീയും കിട്ടിയിരുന്നെങ്കില്‍ അരി വച്ച് കഞ്ഞി കുടിക്കാമായിരുന്നു എന്നയാള്‍ വിചാരിച്ചു. അയാള്‍ അങ്ങനെ...

പ്രശ്നം

ഒരിടത്ത് ഒരു ജോത്സ്യനുണ്ടായിരുന്നു. അയാളുടെ ഏകമകന്‍ നാണുവിനെ കുലത്തൊഴിലായ ജോത്സ്യം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല. നാണുവിനു പ്രായപൂര്‍ത്തിയായപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെ ജോത്സ്യന്‍ മരിച്ചു. ഭാവി അറിയാന്‍ ജോത്സ്യനെ അന്വേഷിച്ച് ആളൂകള്‍ ദൂരെ ദിക്കില്‍ നിന്ന് വന്നു കൊണ്ടിരുന്നു. നാണു അവരെയെല്ലാം മടക്കിയയച്ചു . നാണുവിന്റെ ഭാര്യ അയാളെ ധൈര്യപ്പെടുത്തി '' വരുന്നവരെയെല്ലാം മടക്കിയയക്കാതെ അവരുടെ കാര്യങ്ങള്‍ കവടി നിരത്തി വേണ്ട പോലെ പറഞ്ഞു കൊ...

തീർച്ചയായും വായിക്കുക