Home Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

158 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

മനഃശുദ്ധിയുള്ളവന്‌ സ്വർഗ്ഗരാജ്യം

കൃഷ്‌ണകൈമളും ഗോവിന്ദപൈയും അയൽക്കാരായിരുന്നു. കൃഷ്‌ണകൈമൾ നിത്യവും ക്ഷേത്രത്തിൽ പോയി ആരാധന നടത്തി ചന്ദനക്കുറിതൊട്ട്‌ പൂചൂടി നടന്നു. കൈമളുടെ വീട്ടിലെ പുറംപണിക്കാരിയായിരുന്നു കാളിക്കുട്ടി. അവളുടെ മകൻ ബാലൻ പഠിക്കാൻ അതിസമർത്ഥനായിരുന്നു. ഒരു ക്ലാസ്സിലും തോല്‌ക്കാതെ അവൻ വിജയിക്കുന്നത്‌ കണ്ട്‌ കൈമൾക്ക്‌ അസൂയ തോന്നി. ഒരു ദിവസം അമ്പലത്തിൽ നിന്നു വരുമ്പോൾ വഴിയിൽ കിടന്ന്‌ ഒരു ചൂണ്ടക്കൊളുത്ത്‌ കൈമൾക്ക്‌ കിട്ടി. അയാൾ അതുകൊണ്ടുവന്ന്‌ ബാലന്‌ കൊടുത്തു. സ്‌കൂളിൽ പോയിക്കൊണ്ടിരുന്ന ബാലൻ ചൂണ്ടയിട്ട്‌ മീൻ പിടിക...

ചക്കരമിഠായി

ഒരു ഗ്രാമത്തിൽ ഒരു ഭാര്യയും ഭർത്താവും പാർത്തിരുന്നു. അവർക്ക്‌ ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ പേര്‌ മണിക്കുട്ടൻ. മണിക്കുട്ടന്റെ അമ്മ വലിയ വായാടിയായിരുന്നു. തന്നെ പറ്റിക്കാൻ ആർക്കും കഴിയുകയില്ലെന്ന്‌ ആ സ്‌ത്രീ പലപ്പോഴും വീമ്പുപറയാറുണ്ട്‌. ഒരു ദിവസം അരിയും ഉപ്പും മുളകും വാങ്ങാൻ മണിക്കുട്ടനെ കടയിലയച്ചു. അവൻ കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചു വന്നപ്പോൾ ചന്തയിൽ ചക്കരമിഠായി വില്‌ക്കുന്നതു കണ്ടു. മണിക്കുട്ടന്റെ വായിൽ വെള്ളമൂറി. അമ്മ തല്ലുമെന്നറിയാമെങ്കിലും അവൻ ബാക്കിയുണ്ടായിരുന്ന പൈ...

ന്യായവാദം

ഓണവല്ലിയും ഓണപ്പുടവയും വാങ്ങി പുലയരും പറയരും പണിചെയ്‌തിരുന്ന കാലം. കേശുപിള്ള നാഥനായുള കുടുംബം. നാലുകെട്ടും നടുമുറ്റവുമുള്ള തറവാട്‌. മക്കളും മക്കളുടെ മക്കളുമായി നാലു തലമുറയിൽപെട്ടവർ ആ കുടുംബത്തിൽ താമസിച്ചിരുന്നു. രാവിലെ കറവക്കാരൻ പശുവിനെ കറന്ന്‌ അടുക്കളയുടെ ഇറയത്ത്‌ പാല്‌ കൊണ്ടുവന്ന്‌ വച്ചു. കേശുപിള്ളക്ക്‌ കാച്ചിക്കൊടുക്കുന്നതിനുവേണ്ടി പാലെടുക്കുവാൻ വന്ന അടുക്കളക്കാരി പാലിരുന്ന പാത്രം മറിഞ്ഞു കിടക്കുന്നതു കണ്ടു. ഇളം തലമുറയിലെ രാമുവിന്റെ കാലുതട്ടി പാത്രം മറിഞ്ഞതാണെന്ന്‌ മനസ്സിലായി. വിവരം കേ...

ഉപകാരസ്‌മരണ

പാറക്കടവിന്റെ കരയിൽ ഒരു ചെറിയ പുരയിൽ ഒരലക്കുകാരനും കുടുംബവും പാർത്തിരുന്നു. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും നന്മ ചെയ്യാൻ കിട്ടുന്ന സന്ദർഭം അയാളൊരിക്കലും പാഴാക്കാറില്ല. അതുമൂലം അലക്കുകാരൻ നാട്ടുകാർക്കു വേണ്ടപ്പെട്ടവനായി മാറി. അയാൾക്ക്‌ അഴുക്കുതുണികൾ കൊണ്ടുവരുന്നതിനും അലക്കിയ വസ്‌ത്രങ്ങൾ കൊണ്ടുപോയി കൊടുക്കുന്നതിനും ഒരു കഴുതയുണ്ടായിരുന്നു. ഒരു ദിവസം കഴുത അലക്കുകാരന്റെ വീട്ടിൽ നിന്നു പോയി അയൽപക്കത്തെ അയ്യപ്പന്റെ പറമ്പിൽ നട്ടിരുന്ന പയർ തിന്നു. കഴുത പയർ തിന്നുന്നതു കണ്ട്‌ അയ്യപ്പന്‌ ദേഷ്യം വന്ന...

നല്ലതുചെയ്‌താൽ നന്മ വരും

മയിലാടും കുന്നിന്റെ ചരുവിൽ കുറ്റിക്കാടുകളുടെ നടുവിൽ ഒരു ചെറിയ കുടിലിൽ കോരനും നാലു മക്കളും താമസിച്ചിരുന്നു. അവർ മലയിൽ പോയി വിറകുവെട്ടി പട്ടണത്തിൽ കൊണ്ടുവന്ന്‌ വിറ്റ്‌ ഉപജീവനം കഴിച്ചു. മൂന്നു മക്കളും വിവാഹശേഷം അച്ഛനോടവകാശം വാങ്ങി വേർപിരിഞ്ഞു താമസിച്ചു. ഇളയ മകൻ കണ്ണനും കോരനും തനിച്ചായി. മലയിൽ പോകാൻ വയ്യാത്തവിധം വൃദ്ധനായ കോരൻ ഇളയ മകന്റെ സംരക്ഷണയിൽ കഴിഞ്ഞു. കണ്ണന്‌ തന്റെ സ്വത്തുക്കളൊന്നും കൊടുക്കാൻ കഴിഞ്ഞില്ല. എല്ലാം മൂത്ത മക്കൾ അപഹരിച്ചെടുത്തു. കോരന്‌ അതിയായ ദുഃഖം തോന്നി, സമ്പാദ്യപ്പെട്ടി തു...

സമർത്ഥൻ

പരമാനന്ദ സ്വാമികളുടെ ഗുരുകുലത്തിൽ മൂന്നു കുട്ടികൾ വിദ്യ അഭ്യസിച്ചു വന്നു. ഒരുനാൾ ഗുരു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു. ശിഷ്യരെ, നിങ്ങൾ ഇവിടെ വന്നിട്ട്‌ വർഷങ്ങൾ പലതു കഴിഞ്ഞു. നിങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയായി. ഇനി നിങ്ങളുടെ ബുദ്ധിപരമായ കഴിവുകൾ ഒന്നു പരീക്ഷിച്ചു നോക്കണം. അതിൽ വിജയിക്കുന്ന ക്രമത്തിൽ നിങ്ങളെ പറഞ്ഞയ്‌ക്കാം. ‘എന്താണ്‌ ഗുരോ, പരീക്ഷണം?“ ശിഷ്യന്മാർ മൂവരും ഒരുമിച്ചു ചോദിച്ചു. ”അതെല്ലാം സമയമാകുമ്പോൾ പറയാം. നിങ്ങൾ ധൃതികൂട്ടിയതുകൊണ്ട്‌ കാര്യമില്ല. കുറച്ചു താമസം വരും.“ ഗുരു പുഞ്ചിരി തൂ...

അവസരബുദ്ധി

ഒരു കുറുക്കൻ വിശന്നു പൊരിഞ്ഞ്‌ ആഹാരം തേടി നടന്നു. ഒരു പുഴയുടെ തീരത്തു ചെന്നപ്പോൾ മറുകരയിൽ കാക്കകൾ കാ.....കാ..... എന്നു കരഞ്ഞുകൊണ്ടു വട്ടമിട്ടു പറക്കുന്നതു കണ്ടു. ഏതെങ്കിലും ജന്തുക്കൾ ചത്തു കിടക്കുന്നുണ്ടാകും. അല്ലെങ്കിൽ കാക്കകൾ കൂട്ടുകാരെ വിളിച്ച്‌ ഇങ്ങനെ കരയുകയില്ല. കുറുക്കൻ മനസ്സിൽ വിചാരിച്ചു. ഇക്കരയിലിരുന്ന കാക്കകളും മറ്റു കാക്കകളുടെ കരച്ചിൽ കേട്ട്‌ അക്കരക്കു പറന്നു. അവിടെ ചത്തു കിടന്ന മൃഗത്തിന്റേ മേലിരുന്ന്‌ കൊത്തിവലിച്ചു ഭക്ഷിക്കാൻ തുടങ്ങി. കണ്ടുനിന്ന കുറുക്കന്‌ കൊതി മൂത്തു. എങ്ങനെയ...

പരിശ്രമത്തിന്റെ ഫലം

വേലുപ്പിള്ള ശാസ്‌ത്രി ഒരു വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുട്ടികൾ സംസ്‌കൃതം അഭ്യസിച്ചു പോന്നു. അവരിലൊരുവനായിരുന്നു മത്തായി. മത്തായി ബുദ്ധിമാനായിരുന്നു. പക്ഷേ, അവൻ മഹാമടിയനായിരുന്നു. അതാതു ദിവസം പഠിക്കേണ്ട പാഠങ്ങൾ കൃത്യമായി പഠിച്ചിരുന്നില്ല. അവൻ മറ്റു കുട്ടികളോട്‌ കഥകൾ പറയുന്നതിൽ അതീവ താത്‌പര്യം കാണിച്ചു നടന്നു. അവന്റെ കൂട്ടുകാർ പലപ്പോഴും അവനെ മടിയൻ മത്തായി എന്നു വിളിച്ച്‌ കളിയാക്കാറുണ്ട്‌. വേലുപ്പിള്ള ശാസ്‌ത്രി മത്തായിയുടെ മടിമാറ്റി മിടുക്കനാക്കാൻ ശ്രമിച്ചു. ഒരു ദിവസം ശാസ്...

അവകാശികൾ

ഒരിടത്ത്‌ രണ്ട്‌ ആട്ടിടയന്മാർ ഉണ്ടായിരുന്നു. ഒരു ദിവസം ആടുകളെ മേയ്‌ക്കാൻ അവർ മലയിലേക്കു പോയി. മലയിൽ തിന്നുനടന്ന ആടുകളിൽ ഒരെണ്ണം മലവേടന്മാരുടെ മാടന്തറയുടെ അടുത്തുള്ള കിണറിലേക്കു വീണു. ആടിന്റെ നിലവിളികേട്ട്‌ ആട്ടിടയന്മാർ ഓടിച്ചെന്നു. ഒരാട്ടിടയൻ കാട്ടുവള്ളിയിൽ പിടിച്ചു തൂങ്ങി കിണറിലിറങ്ങി. കിണറിൽ വെള്ളം ഉണ്ടായിരുന്നില്ല. ഒരു പൊട്ടക്കിണറായിരുന്നു. അതിൽ ഒരു ഉരുളി മറ്റൊരു ഉരുളികൊണ്ട്‌ കമഴ്‌ത്തി വച്ചിരിക്കുന്നതു കണ്ടു. ആട്ടിടയന്‌ ഭയം തോന്നി. ഇതെന്തത്ഭുതമാണ്‌? ഉരുളി പരിശോധിക്കാൻ നോക്കാതെ ആടിന...

ദുരാഗ്രഹം

പണ്ട്‌ ഒരു ഗ്രാമത്തിൽ കൊതിച്ചിക്കോത എന്നൊരു പാൽക്കച്ചവടക്കാരി ഉണ്ടായിരുന്നു. ഒരു ദിവസം അവൾ പാല്‌ കൊണ്ടുപോകുമ്പോൾ ശങ്കു എന്ന കുട്ടി വഴിയിൽ നിന്ന്‌ കരയുന്നത്‌ കണ്ടു. കോത ശങ്കുവിനോട്‌ കാരണമന്വേഷിച്ചു. അച്ഛനും അമ്മയുമില്ലാത്ത ആ ബാലന്‌ ജീവിക്കാൻ ഒരു വഴിയുമില്ലെന്നും വിശപ്പു സഹിക്കാഞ്ഞിട്ടാണ്‌ കരയുന്നതെന്നും പറഞ്ഞു. ശങ്കുവിന്റെ ദയനീയത കണ്ടപ്പോൾ കോത പറഞ്ഞുഃ “ശങ്കു കരയേണ്ട, നീ എന്റെ കൂടെ പോരൂ. നിനക്ക്‌ ആഹാരം ഞാൻ തരാം. എന്റെ ജോലിയിൽ നീ സഹായിച്ചാൽ മതി.” ശങ്കു തലയാട്ടി സമ്മതം മൂളി കോതയുടെ പുറകെ ന...

തീർച്ചയായും വായിക്കുക