Home Authors Posts by സത്യൻ താന്നിപ്പുഴ

സത്യൻ താന്നിപ്പുഴ

158 POSTS 0 COMMENTS
തൂമ്പായിൽ, ഒക്കൽ പി.ഒ., പിൻ - 683 550. Address: Phone: 0484-2462084

പുലിയും കിളിയും

ഒരു മലഞ്ചെരുവ്‌. ഒരു വരയൻ പുലി അവിടെ കിടന്ന്‌ തലകുത്തി മറിഞ്ഞു. തല കടിച്ചിട്ട്‌ സഹിക്കാൻ പറ്റുന്നില്ല. തലയിൽ ചെളള്‌ കടിക്കുകയാണ്‌. പുലി കരഞ്ഞുകൊണ്ട്‌ എഴുന്നേറ്റിരുന്ന്‌ രണ്ടു കൈകൾകൊണ്ടും തലയിൽ മാന്തി. കടി കുറഞ്ഞില്ല. കൂടുകയാണ്‌ ചെയ്‌ത്‌. ഇനി എന്ത്‌ ചെയ്യും? എങ്ങിനെ ചെളളിനെ കൊല്ലും? എന്താണ്‌ വഴി? വരയൻ പുലി ആലോചിച്ചു. വരയൻപുലി അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ഒരു മാടത്തക്കിളി പറന്നുവന്നു. വരയൻപുലിയോട്‌ മാടത്തക്കിളി ചോദിച്ചു. “പുലിയച്ചൻ എന്തിനാണ്‌ തലയിട്ടു മാന്തുന്നത്‌?” “മാടത്തക്കിളി എന്റെ ...

കോഴിയും കീരിയും

പണ്ട്‌ പണ്ട്‌ ഒക്കൽ ഗ്രാമത്തിൽ ഒരു കർഷകനുണ്ടായിരുന്നു. നെല്ല്‌ ആയിരുന്നു പ്രധാനകൃഷി. മുറ്റത്ത്‌ വീഴുന്ന നെല്ല്‌ തിന്നാൻ അയാൾ കോഴികളെ വളർത്തി. കോഴികൾക്ക്‌ പാർക്കാൻ കോഴിക്കൂടും പണിയിച്ചു. പകലെല്ലാം അയാൾ കോഴികളെ അഴിച്ചുവിട്ടു. അവ മുറ്റത്തും പറമ്പിലും നടന്ന്‌ കൊത്തിപ്പെറുക്കി വയറുനിറച്ചു. അങ്ങനെ പറമ്പിൽ നടന്ന കോഴികളെ ഒരു കീരി പിടിച്ചുതിന്നുക പതിവായി. കർഷകന്റെ കോഴികൾ ഓരോന്നോരോന്നായി കുറഞ്ഞുവന്നു. കർഷകൻ കീരിയെ പിടിക്കാൻ കോഴിക്കൂടിന്റെ അടിയിൽ കെണിയുണ്ടാക്കി. കെണിയിൽ പഞ്ഞികൊണ്ട്‌ കൊഴിയെ ഉണ്ടാക...

ഉത്സാഹമുണ്ടെങ്കിൽ

ഇല്ലിമുളം കാട്ടിൽ ഒരു എട്ടുകാലി താമസിച്ചിരുന്നു. വിശന്നുവലഞ്ഞ എട്ടുകാലി ഒരുദിവസം വലകെട്ടാൻ തീരുമാനിച്ചു മുളംകാട്ടിൽനിന്ന്‌ ഇറങ്ങിവന്നു. ഒരു തെങ്ങിന്റെ അരികിൽനിന്ന വാഴയിൽ വലകെട്ടി. ‘കണ്ടോ കണ്ടോ നല്ല വല നൂലോണ്ടുളെളാരു നല്ല വല ഇതുവഴി പോകും പ്രാണികളെല്ലാം വലയിതിൽവീഴും കട്ടായം’ എട്ടുകാലി ഇങ്ങനെ പാട്ടുപാടി രസിച്ച്‌ വലയിൽ കയറികിടന്നു. അപ്പോൾ കൂട്ടുകാരായ എലിയും അരണയും പല്ലിയും എട്ടുകാലിയെ അന്വേഷിച്ച്‌ അവിടെ എത്തി. മനോഹരമായ വലകണ്ട്‌ അവർ...

സ്‌നേഹത്തിന്റെ മന്ദഹാസം

ഒരു ദിവസം നാണു കൂട്ടുകാരുമൊത്ത്‌ വീടിന്റെ മുറ്റത്ത്‌ കളിച്ചുകൊണ്ടു നിന്നു. കൂട്ടത്തിൽ കൊച്ചമ്മാവനും ഉണ്ടായിരുന്നു. പറമ്പിൽ ഒരു അണ്ണാൻ കുഞ്ഞ്‌ ഓടി നടക്കുന്നത്‌ കൊച്ചമ്മാവൻ കണ്ടു. കൊച്ചമ്മാവൻ ഓടിച്ചെന്ന്‌ അണ്ണാൻകുഞ്ഞിനെ പിടിച്ചെടുത്തു. മറ്റു കുട്ടികളും കൊച്ചമ്മാവന്റെ കൂടെച്ചേർന്ന്‌ അണ്ണാൻകുഞ്ഞിന്റെ കാലിൽ ചാക്കുചരടുകെട്ടി അണ്ണാൻ കുഞ്ഞിനെ കളിപ്പിച്ചു. ആർത്തുചിരിച്ച്‌ ഈ കളിയിൽ പങ്കുചേരാൻ നാണുവിന്‌ കഴിഞ്ഞില്ല. നാണു ദൂരെ മാറിനിന്നു. അണ്ണാൻകുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ട്‌ സഹതപിച്ചു. ആ കൊച്ചുജീവിയെ എങ്ങനെ ര...

അക്കിടിപറ്റി

പരശുപുരം ഗ്രാമത്തിൽ പൊങ്ങച്ചക്കാരൻ പോക്കർ എന്നൊരുവൻ ഉണ്ടായിരു​‍ുന്നു. താനാണ്‌ ഗ്രാമത്തിലെ ഏറ്റവും കേമൻ എന്നായിരുന്നു അയാളുടെ ഭാവം. പൂർവ്വികമായി അയാൾക്ക്‌ വളരെയധികം ഭൂസ്വത്തുക്കൾ കിട്ടി. അയാളുടെ മക്കൾ മൂവരും പഠിച്ച്‌ ഉദ്യോഗസ്ഥരുമായി. അയൽപക്കത്തെ വിദ്യാഭ്യാസവും ജോലിയുമില്ലാത്ത ചെറുപ്പക്കാരെ ശുംഭൻമാർ എന്നുവിളിച്ച്‌ അയാൾ കളിയാക്കി. പോക്കറിന്റെ പൊങ്ങച്ചം പറച്ചിൽ അയൽപക്കത്തെ അന്തപ്പന്‌ സഹിക്കാൻ കഴിഞ്ഞില്ല. അഹംഭാവിയായ പോക്കറെ ഒന്ന്‌ കളിയാക്കണമെന്ന്‌ അവൻ തീരുമാനിച്ചു. അന്തപ്പന്‌ അഞ്ഞൂറുരൂപയുടെ...

കുട്ടിക്കുരങ്ങും പണപ്പൊതിയും

ആടുവെട്ടുകാരൻ ഔസേപ്പ്‌ ഇറച്ചിക്കച്ചവടം കഴിഞ്ഞ്‌ കുളിക്കാൻ പുഴയിൽ പോയി. കുളിക്കുന്നതിനുമുൻപ്‌ മുണ്ട്‌ അടിച്ചുനനയ്‌ക്കാൻ തയ്യാറെടുത്തപ്പോൾ ഒരു സ്വർണ്ണമാല കല്ലിൽ ഇരിക്കുന്നതു കണ്ടു. അയാൾ മാലയെടുത്ത്‌ മടിയിൽ വച്ചു. ഔസേപ്പിന്റെ ധർമ്മബോധം അയാളെ ഉപദേശിച്ചുഃ “ഏതോ ഒരു സ്‌ത്രീ കുളിക്കാൻ വന്നപ്പോൾ മാല ഊരി കല്ലിൽവച്ചുകൊണ്ട്‌ പുഴയിലിറങ്ങി മുങ്ങിയതായിരിക്കും. കുളികഴിഞ്ഞു പോയപ്പോൾ മാലയെടുക്കാൻ മറന്നുകാണും. അവൾ അന്വേഷിച്ച്‌ ഇപ്പോൾ വരുന്നുണ്ടാകും. വരട്ടെ, അവളെ വിഷമിപ്പിക്കുന്നത്‌ പാപമാണ്‌. വരുമ്പോൾ മാല ...

അന്വേഷണബുദ്ധി

പ്രഭാതം പൊട്ടിവിരിഞ്ഞപ്പോൾ വയൽവാരത്ത്‌ വീട്ടിൽ കൂട്ടനിലവിളി ഉയർന്നു. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വയൽവാരത്ത്‌ വീട്ടിലും മുറ്റത്തും തിങ്ങിനിറഞ്ഞു. ബാലനായ നാണു കാരണം അന്വേഷിച്ചു. മുത്തശ്ശി മരിച്ച വിവരം അപ്പോഴാണ്‌ കുട്ടി അറിഞ്ഞത്‌. മുത്തശ്ശിയെ കുളിപ്പിച്ച്‌ തെക്കോട്ട്‌ തലയാക്കി നെടും തൂശനിലയിൽ കോടിമുണ്ടിൽ പൊതിഞ്ഞു കിടത്തി. തലഭാഗത്ത്‌ നിലവിളക്ക്‌ കത്തിച്ചുവച്ചു. പാർശ്വങ്ങളിൽ നാളികേരമുറിയിൽ തിരികൊളുത്തിവച്ചു. ചന്ദനത്തിരി കത്തിച്ച്‌ തലഭാഗത്ത്‌ വച്ചു. കർമ്മം കഴിഞ്ഞ്...

കുസൃതി കുട്ടികൾ

ഒരു ദിവസം ഒരു സന്ന്യാസി ചെമ്പഴന്തി ഗ്രാമത്തിലൂടെ നടന്നു പോകുകയായിരുന്നു. നരച്ച താടിയും ജഡയുമുളള കാവ്യവസ്‌ത്രധാരിയായ സന്ന്യാസിയെ കണ്ടപ്പോൾ വഴിയെ പോയ കുട്ടികൾക്ക്‌ കൗതുകം തോന്നി. അവർ സന്ന്യാസിയുടെ പിന്നാലെ കൂടി. കാവിവസ്‌ത്രത്തിൽ പിടിച്ചു വലിച്ചു. സന്ന്യാസി പ്രതിഷേധിച്ചു. കുട്ടികളോട്‌ കുറുമ്പ്‌ കാണിക്കാതെ വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. കുട്ടികൾ സന്ന്യാസിയെ അനുസരിക്കാൻ തയ്യാറായില്ല. അവർ കൂകിവിളിച്ച്‌ സന്ന്യാസിയുടെ പിന്നാലെ കൂടി. സഹികെട്ട സന്ന്യാസി കുട്ടികളെ ശാന്തരാക്കി മടക്കി അയക്കാൻ നോക്കി. സാധി...

കാര്യമറിഞ്ഞപ്പോൾ

പ്രഭാതം പൊട്ടിവിരിഞ്ഞപ്പോൾ കുതിരയെ വെല്ലുന്ന വേഗത്തിൽ കുഞ്ഞിരാമൻ കിഴക്കോട്ടോടുന്നതു കണ്ടു. എന്തെങ്കിലും ഗൗരവമുള്ള കാര്യമില്ലാതെ ഈ നേരത്ത്‌ ഇത്ര വലിയ ഓട്ടമോടാൻ വഴിയില്ല. എന്താണ്‌ കാര്യമെന്നറിയാമെന്നു കരുതി ചായക്കടയിലിരുന്നവർ റോഡിലേക്കെത്തിനോക്കിയപ്പോൾ കോതക്കുട്ടിയും പിന്നാലെ ഓടുന്നതു കണ്ടു. ഭാര്യയും ഭർത്താവും കൂടി മാരത്തോൺ ഓട്ടം ഓടണമെങ്കിൽ അത്യാവശ്യമായ എന്തോ കാര്യം കാണണമല്ലോ? നിസ്സാരകാര്യത്തിന്‌ ഇത്രവലിയ ഓട്ടം ഓടുകയില്ല. ചായക്കടയിൽ ചായകുടി കഴിഞ്ഞിരുന്ന ചെറുപ്പക്കാർ കാര്യമറിയാമെന്നു കരുതി അവര...

അമ്മൂമ്മയുടെ കോഴി

കുറുക്കൻകുന്നിന്റെ താഴ്‌വരയിൽ കൊച്ചുകൊച്ചു കുടിലുകൾ അനവധിയുണ്ടായിരുന്നു. അവിടെ താമസിച്ചിരുന്നവർ വളർത്തിയിരുന്ന കോഴികളെയെല്ലാം കുന്നിൻമുകളിലെ ഗുഹയിൽ പാർത്തിരുന്ന കുറുക്കൻ വെളുക്കുമ്പോൾ വേലിക്കൽ പതുങ്ങി ചാടിപ്പിടിച്ച്‌ കറുമുറ കടിച്ചുതിന്നു. ഒരമ്മൂമ്മയുടെ ഒരു പൂവൻകോഴി മാത്രം ശേഷിച്ചു. മറ്റുള്ളവർക്ക്‌ താഴെ വീഴുന്ന വറ്റു പെറുക്കാൻ പോലും ഒരു കോഴിക്കുഞ്ഞുണ്ടായിരുന്നില്ല. അമ്മൂമ്മയുടെ പൂവൻകോഴി ദിവസവും വെളുപ്പാൻ കാലമാകുമ്പോൾ നീട്ടിക്കൂവിയിരുന്നു. കോഴി കൂവുന്നതുകേട്ട്‌ ഗ്രാമീണരെല്ലാം ഉണർന്ന്‌ അവരവര...

തീർച്ചയായും വായിക്കുക