സത്യൻ താന്നിപ്പുഴ
സത്യം പറയുന്നതാണു സുഖം
ഗോവിന്ദപൈ പട്ടണത്തില്‍ ഒരു മുറി വാടകക്കു എടുത്ത് പച്ചമരുന്ന് കച്ചവടം നടത്തി . മരുന്നുകടയില്‍ നല്ല ചെലവുണ്ടായിരുന്നു . ചെലവു വര്‍ദ്ധിച്ചപ്പോള്‍ മരുന്നു കട വിപുലീകരിച്ചു. കച്ചവടത്തില്‍ നല്ല ലാഭം കിട്ടി .
ക്രമേണ കച്ചവടം കൊണ്ട് സമ്പത്തിക വളര്‍ച്ചയുണ്ടായി. ആ സന്ദര്‍ഭത്തില്‍ മുറിയുടെ ഉടമസ്ഥന്‍ കൃഷണപിള്ളയുടെ മകള്‍ക്ക് വിവാഹാലോചന വന്നു. കൃഷ്ണപിള്ള മുറി വില്‍ക്കുവാന്‍ പോകുന്ന വിവരം ഗോവിന്ദപൈ യെ അറിയിച്ചു.
ഗോവിന്ദപൈ കൃഷ്ണപിള്ള പറഞ്ഞ വിലക്കു മുറി ...
അയ്യോ എന്നെ തല്ലല്ലേ
പങ്കി മുത്തശി പഴക്കച്ചവടക്കാരിയാണ്. ഒരു ദിവസം മുത്തശ്ശി കുട്ടയില്‍ മാമ്പഴവും ചുവന്നു വഴിയോരത്തുകൂടി മാമ്പഴം വേണോ മാമ്പഴം വേണോ എന്നു വിളീച്ചു ചോദിച്ചു കൊണ്ടു നടന്നു. രാവിലെ തുടങ്ങി ഉച്ചവരെ നടന്നിട്ടും ആരും മാമ്പഴം വാങ്ങിയില്ല. നടന്നു ക്ഷീണീച്ച മുത്തശി ഒരു മരച്ചുവട്ടില്‍ കുട്ട ഇറക്കി വച്ച് വിശ്രമിച്ചു.
ഈ സമയത്ത് എല്ലും തോലുമായ ഒരു അനാഥബാലന്‍ അവിടെ വന്നു . അവന്‍ കുട്ടയില്‍ നിന്നും ഒരു മാമ്പഴം തട്ടിയെടുത്ത് ഓടാന്‍ നോക്കി. മുത്തശി അവനെ കൈയോടെ പ...
എന്റെ മോള് മിടുക്കിയാണ്
ശ്യാമള ഞായറാഴ്ച തോറും ശ്രീനാരായണഗുരു പഠനകേന്ദ്രത്തില്‍ പോയി ശ്രീനാരായണഗുരുവിന്റെ കൃതികളെക്കുറിച്ച് പഠിക്കുന്നുണ്ട്. ആത്മോപദേശശതകം എന്ന കൃതി പഠിച്ചതിനു ശേഷം അവളുടെ സ്വഭാവത്തിനു ആകെ മാറ്റം സംഭവിച്ചു.
എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവള്‍, മറ്റുളവരുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് മറ്റുള്ളവരെ സഹായിക്കുന്നവള്‍ എന്നെല്ലാം നാട്ടുകാര്‍ ശ്യാമളെയെക്കുറിച്ചു പറയാന്‍ തുടങ്ങി.
താന്‍ ശ്രീനാരായണ ഗുരുവിന്റെ അനുയായി ആണെന്നു അവള്‍ അഭിമാനത്തോടെ പറയാറുണ്ട്. ശ്ര...
ആകാശം ഇടിഞ്ഞു വീണോ?
അനിലിന്റെ വീട്ടില്‍ അനവധി ഇനം നായകള്‍, പലതരം പശുക്കള്‍ കോഴി, പാത്ത, ഗിനി, താറാവ് എന്നിവയുണ്ട് . മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തി വില്‍ക്കലാണ് അനിലിന്റെ ജോലി.
ഒരു ദിവസം അനിലിന്റെ ഡാഷ് വര്‍ഗത്തില്‍ പെട്ട നായ പ്രസവിച്ച് ഒരു കുഞ്ഞുണ്ടായി . അമ്മയും കുഞ്ഞും കൂട്ടില്‍ സുഖമായി കഴിഞ്ഞു വന്നു. ആവശ്യം പോലെ ആഹാരം കൂട്ടില്‍ കിട്ടിയിരുന്നു. വളര്‍ന്നു വന്നപ്പോള്‍ നായക്കുട്ടി കൂട്ടില്‍ നിന്നു പുറത്തു കടന്ന് മുറ്റത്തു കൂടെ ഓടി നടക്കാന്‍ തുടങ്ങി. . അമ്മ മകനോട് കൂട്ടില്‍ നിന്ന...
മനസ് നന്നായാല്‍ മനുഷ്യന്‍ നന്നായി
രാജീവ് ഒരു കര്‍ഷകനാണ്. അയാളും ഭാര്യ വിലാസിനിയും മകള്‍ ഗോമതിയും പെരിയാറിന്റെ തീരത്തുള്ള ഒരു ചെറിയ വീട്ടിലാണു താമസിച്ചിരുന്നത്. കര്‍ക്കിടകമാസത്തില്‍ മലവെള്ളം വന്നപ്പോള്‍ അവരുടെ വീട്ടില്‍ വെള്ളം കയറി . ജീവരക്ഷാര്‍ത്ഥം അവര്‍ ഒക്കല്‍ പ്രൈമറി സ്കൂളില്‍ അഭയം തേടി. വിടുകളില്‍ വെള്ളം കയറിയ ഇരുപത്തിയഞ്ചു വീട്ടുകാര്‍ അവിടെ താമസിച്ചിരുന്നു.
വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി അവര്‍ താമസം തുടങ്ങി. തണുപ്പും ശാരീരികാദ്ധ്വാനവും വിലാസിനിക്കു താങ്ങാന്‍ വയ്യാതായ...
ദേഷ്യം വന്നാല്‍
ഒക്കല്‍ പഞ്ചായത്തിലാണ് ജോസഫിന്റെ വീട്. അയാള്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുനത് . ഭാര്യ അംഗന്‍ വാടിയില്‍ ആയയായി ജോലി ചെയ്യുന്നു. അവരുടെ ഏകമകന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളീല്‍ നാലാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥി. രാവിലെ എല്ലാവര്‍ക്കും തിരക്കാണ് . ജോലിക്കു പോകണം മകന് ക്ലാസില്‍ പോകണം.
ഒരു ദിവസം രാവിലെ ജോസഫും മകനും ചായകുടിക്കാനിരുന്നു. മകന്റെ കൈ തട്ടി ചായ മറിഞ്ഞ് ജോസഫിന്റെ ഷര്‍ട്ടില്‍ വീണു. അയാള്‍ മകനെ വഴക്കു പറഞ്ഞ് ഒരടി കൊടുത്തു...
കാക്കയും കുരുവിയും
അര്‍ച്ചനയുടെ വീടിന്റെ പുറകു വശത്തു നില്ക്കുന്ന ചാമ്പയുടെ ചില്ലയില്‍ ഒരു തേന്‍കുരുവി കൂടുണ്ടാക്കി. വാഴനാരുകൊണ്ട് മനോഹരമായ കൂടാണു നിര്മ്മിച്ചത്. കൂടിനുള്ളീല്‍ പഞ്ഞി വിരിച്ചു കൂടിനുള്ളില്‍ മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിച്ച് വളര്‍ത്താനാണ് കൂടുണ്ടാക്കിയത്.
കുരുവി കൂടുണ്ടാക്കാന്‍ വാഴ നാരുകൊണ്ടൂ വരുന്നത് അര്‍ച്ചന കാണാറുണ്ട്. അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു കുരുവിയെ. കുരുവിയുടെ കൂടു നിര്‍മ്മാണവും മറ്റും അവള്‍ കൗതുകത്തോടെ നോക്കി കണ്ടു രസിക...
കര്‍ഷകനും കരടിയും
കഠിനാധ്വാനിയായ കര്‍ഷകനാണു മാത്തുക്കുട്ടി. അയാളുടെ രണ്ടാണ്മക്കളും കൂടി മൂന്നാറില്‍ വനപ്രദേശത്ത് കയറി കപ്പക്കൃഷി ചെയാന്‍ തീരുമാനിച്ചു.
ഒരു ദിവസം അവര്‍ മലയില്‍ നിരപ്പുള്ള സ്ഥലം കണ്ടെത്തി കിളച്ചു നിരത്തി. അവര്‍ പണി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു കരടി അവിടെ വന്ന് അലറിക്കൊണ്ടു പറഞ്ഞു.
' ഈ കാട് ഞങ്ങളുടേതാണ്. ഇവിടെ വന്നു കിളച്ചു നിരത്താന്‍ നിങ്ങള്‍ക്ക് എന്താ അവകാശം? അനുവാദമില്ലാതെ ഇവിടെ വന്ന് വനം കൈയേറിയ നിങ്ങളെ ഞാന്‍ കടിച്ചു കീറി തിന്നും'
' അയ്യോ ! ഞങ്...
പൊണ്ണത്തടിയനും ചില്ലന്‍ കൂരിയും
സോമരാജനെ ' അമൃത വിദ്യലയത്തില്‍' എല്‍ കെ ജി യില്‍ ചേര്‍ത്തു. ക്ലാസില്‍ പോകാന്‍ സ്കൂള്‍ ബസ് ഉണ്ടായിരുന്നു . മടി കൂടാതെ അവന്‍ ക്ലാസില്‍ പോയി . മറ്റു കുട്ടികളുമായി പരിചയപ്പെട്ടു. അവര്‍ ഒരുമിച്ച് കളിച്ചും രസിച്ചും നടന്നു. ക്ലാസില്‍ പാട്ടു പാടാനും കഥ പറയാനും ടീച്ചര്‍ പഠിപ്പിച്ചു . ക്ലാസില്‍ പോകാന്‍ അവന് നല്ല ഇഷ്ടമായിരുന്നു.
ഒരു ദിവസം കളിച്ചു നിന്നപ്പോള്‍ ടോമിയെ എടാ പൊണ്ണത്തടിയാ എന്നു വിളീച്ചു. എടാ പൊണ്ണത്തടിയാ നമുക്ക് ഓടിക്കള...
ഒരു വിനോദയാത്ര
കോടനാട് ഗ്രമത്തില്‍ ഒരു വൃദ്ധ ദമ്പതികള്‍ തമസിച്ചിരുന്നു. അവരുടെ പേരക്കുട്ടി രാംദാസും അവരോടൊപ്പമാണ് താമസിച്ചിരുന്നത്. രാം ദാസിന് മുത്തച്ഛനേയും മുത്തശിയേയും വലിയ ഇഷ്ടമായിരുന്നു. അവരും പേരക്കുട്ടിയെ ഓമനിച്ചു ലാളിച്ചു വളര്‍ത്തി.
അങ്ങനെയിരിക്കെ ഒരു ദിവസം അയല്പക്കത്തെ കുട്ടികള്‍ കോടനാട് അരണ്യ വനത്തില്‍ പോകാന്‍ തീരുമാനിച്ചു . അവിടെ പോയാല്‍ മാന്‍ തുടങ്ങി പലതരം മൃഗങ്ങളെയും പക്ഷികളെയും അടുത്തു കാണാന്‍ കഴിയും. അവര്‍ ഈ വിവരം രാംദാസ...