സതീഷ്‌ബാബു പയ്യന്നൂർ
കാണുന്നില്ല
രാവിലെ ഉണര്‍ന്നപ്പോഴാണ് അതേക്കുറിച്ച് ഓര്‍ത്തത്. അരികില്‍ തപ്പി നോക്കി. ഇല്ല എങ്ങുമില്ല. മുറിയിലാകീ പരതി കാണുന്നില്ല. കണ്ണാടിയില്‍ മിഴിച്ചു നോക്കി കാണുന്നില്ല. ഭാര്യയോടു ചോദിക്കാമെന്നു കരുതി അടുക്കളയിലെത്തി അവളവിടെയില്ല. എവിടെ പോയി? ഊണൂമുറിയിലും കുളിമുറിയിലും പരതി മകള്‍ക്കെങ്കിലുമറിയാമായിരിക്കും. അവളെ തിരഞ്ഞ് പഠന മുറിയിലെത്തി ശൂന്യം. ഉറക്കെ വിളിച്ചു നോക്കി. ആരും ഉത്തരം തന്നില്ല വീടാകെ ഓടി നടന്ന് വിളിച്ചു കൂകി അന്വേഷിച്ചു. വീടിനു പുറത്തിറങ്ങി. അലറി കൂട്ടം കൂടി എന്തേ എന്തു പറ്റി? കാണുന്നില്ല എ...
തോന്ന്യാസം
പത്രപ്രവർത്തകനാവാൻ മോഹിച്ചു. പത്രമാപ്പീസിൽ ഇരുന്നുളള ജോലി വേണ്ടെന്ന് പത്രാധിപരായ ഗുരുനാഥൻ ഉപദേശിച്ചു. കൊമേഴ്‌സ് പഠിച്ചതിനാൽ ബാങ്ക് ടെസ്‌റ്റെഴുതാൻ നിർദ്ദേശിച്ചു. അങ്ങനെ ചെയ്‌ത് ബാങ്കിൽ കയറിപ്പറ്റി. പതിനാറുവർഷം കണക്കുകൂട്ടിയും ആരാന്റെ പണമെണ്ണിയും തളർന്ന് പുറത്തുചാടിയപ്പോൾ, ഹാ, മനസ്സിനെന്തൊരാശ്വാസം! ലക്ഷങ്ങൾ കണ്ടാൽ കണ്ണു മഞ്ഞളിക്കുന്നില്ല എന്ന ഒരു നേട്ടം കൂടിയുണ്ട് ബാങ്ക് ജീവിതത്തിന്റെ ശിഷ്‌ടപത്രത്തിൽ. എല്ലാറ്റിനും വെറും കടലാസുവില! ഇപ്പോൾ ടെലിവിഷൻ ബിസിനസ്സ് ചെയ്‌തും (ടെലിവിഷൻ ബിസിനസ്സല്ല,...