സതീഷ് തോട്ടശ്ശേരി
കോപ്പ് മാമയുടെ ഹാപ്പി ബർത്ത് ഡേ
അന്ന് കോപ്പ് മാമയുടെ ജന്മദിനമായിരുന്നു. ആഘോഷ പരിപാടികൾ ചർച്ച ചെയ്യാൻ തലേന്നു വൈന്നേരം തന്നെ ആലോചനാ യോഗം ചേർന്നിരുന്നു. ചർച്ചാ യോഗത്തിൽ
കോപ്പ്മാമ, വാഴക്കോടൻ നായര്, പൊങ്ങ ഷെട്ടി, ഈ കുറിപ്പുകാരൻ എന്നിവർ പങ്കെടുത്തു. പിറന്നാള് വീരഭദ്രസേവയോടെ ആഘോഷിക്കാനും മുഖ്യാതിഥിതിയായി അടുത്തുള്ള കോട്ടായിക്കാരൻ മീശക്കാരൻ ഏട്ടയെ ക്ഷണിക്കാനും യോഗം തീരുമാനിച്ചു.
വീരഭദ്രനും ഉപദംശങ്ങളും വാങ്ങാൻ പൊങ്ങ ഷെട്ടിയെ ചുമതലപ്പെടുത്തി.
ആഘോഷ പരിപാടികൾ പിറ്റേ...
പിറവി കാത്തിരുന്ന കവിത
.
വാക്കുകളിൽ, വരികളിൽ,
പ്രണയം കുറുക്കി നിറച്ച്,
ഞാനൊരു കവിത എഴുതാം.
രാത്രിയുടെ അവസാനം വരെ,
അതിസാന്ദ്രമായി നിന്റെ കാതോരം
ഞാനതു പാടി കേൾപ്പിക്കാം.
അല്ലെങ്കിൽ, വാക്കുകളില്ലാതെ
നാദം മാത്രമായി,
സിംഹാസന രത്നങ്ങൾ പോലെ
നിനക്കായി മാത്രം
എന്റെ പുല്ലാങ്കുഴലിൽ
ഞാനതു വായിച്ചു തരാം.
അതിലെ സംഗീതമുൾകൊണ്ട്
എന്റെ കൈ പിടിക്കുക.
എന്റെ പാട്ടിനൊപ്പം
ഈ വഴികൾ താണ്ടുക.
പ്രണയത്തിൽ നടു ചായ്ച്ച്
മനസ്സിനെ സ്വച്ഛമാക്കുക.
പുല്ലാങ്കുഴൽ നാദത്തെ
മോഹത്താൽ ബന്ധിക്കുക.
ഹൃദയതാള...
കിംവദന്തി
ഗോപാലേഴ്‌ശൻ ചേറൂരിലെ മറ്റു എഴുത്തശ്ശൻമാരെ പോലെ ഒരു ശരാശരി എഴുത്തശ്ശനായിരുന്നു. തൃശൂർ മൃഗശാലയിൽ നിന്നും അടുത്തൂൺ പറ്റി സ്വസ്ഥ ജീവിതം തുടങ്ങുന്നതിനു മുൻപാണ് കടുംബ സമേതം ഗുരുവായൂർ പോയി കുളിച്ചു തൊഴാൻ തീരുമാനിച്ചത്. ജോലിയിലിരിക്കെ സിംഹം, കടുവ, കരടി തുടങ്ങിയ ഹിംസ്രജന്തുക്കളുടെ സഹവാസം കൊണ്ട് സ്ഥലത്തെ മറ്റു ഏഴ്‌ശൻമാരോടും നായന്മാരോടും നസ്രാണികളോടുമൊക്കെ
നീയൊക്കെ "കൃമി" എന്ന മനോഭാവമായിരുന്നു. സംഭാഷണ ശൈലി നമ്മടെ സോൾ ഗഡി മോഹനേട്ടനെ പോലെ നീട്ടി പരത്തി, ലോഡ് കേറ്റിയ പാണ്ടി ലോറി കേറ്റം കേറുന...
കൊറോണകാലത്തെ പറുദീസാനഷ്ടങ്ങൾ
കൊറോണകാലത്തെ പറുദീസാ നഷ്ടങ്ങൾ
ഉപാധിരഹിതമായ സൗഹൃദ
സംഭാഷണ സംഗമങ്ങൾ.
വാരാന്ത്യങ്ങളിലെ
സാംസ്കാരികയോഗ ഭൂമികകൾ.
പ്രതിമാസ സാഹിത്യ സംഗീത സർഗ്ഗാത്മ സദിരുകൾ.
മുടങ്ങിപ്പോയ വാരികകളിലെ മലയാള ധൈഷണികദീപ്തികൾ.
മാസാന്ത്യമുഴുവേതന മൊബൈൽ സന്ദേശത്തിന്റെ മിടിപ്പ്.
ബിയറിന്റെയും സിഗററ്റുപുകയുടെയും
ഗന്ധമുയരുന്ന പിക്‌നിക് പകൽനിശകൾ.
കാത്തു കാത്തു വന്നെത്തുന്ന
നാട്ടുയാത്രകൾ.
വാളയാർ വനഗന്ധം വഹിച്ചെത്തുന്ന
കള്ളക്കാറ്റിന്റെ സാന്ത്വന സ്പർശം.
ബസ് യാത്രയിൽ മുഖത്ത് വീണ ചാറ്റൽമഴത്തുള്ളിയുട...
യാത്രയിലെ രസഗുള
പടിപ്പെര വീട്ടിൽ കുഞ്ഞി ലക്ഷ്മിയമ്മയും പരിവാരങ്ങളും സമ്മർ വെക്കേഷൻ അടിച്ചു പൊളിക്കാൻ നഗരത്തിൽ നിന്നും
നാട്ടിലെത്തി. ഉത്സവകാലമായതിനാൽ പ്രത്യേകം സജ്ജമാക്കിയ സർവ്വാണി പുരയിലെ മൂന്നു നേരം മൃഷ്ടാന്ന ഭോജനം, നാലു മണിക്കുള്ള ചായ, പലഹാരം മിതശീതോഷ്ണ മുറിയിലെ അന്തിയുറക്കം, ബന്ധുജന വെടിവട്ടം, ഇത്യാദികൾക്ക് ഒന്നിനും മുട്ടില്ലായിരുന്നു.
"നഗരം നാട്യപ്രധാനം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്ന് "ക്ഷെ" ബോധ്യപ്പെട്ടു. ഇതെഴുതിവെച്ചു കാലയവനികക്കുള്ളിൽ മറഞ്ഞ കെ.സി. കേശവപിള്ളയെ അറിഞ്ഞവർ ഞങ്ങളിൽ
ചര...
ഓൾഡ് സ്‌പൈസ്
സംഗീത ലോഗ് ഔട്ട് ചെയ്‌ത് ലാപ്ടോപ്പ് അടച്ചു ബാഗിൽ വെച്ചു. കിയോസ്ക് ഡെസ്കിലെ
പേപ്പേഴ്സും, പശ്ചാത്തലത്തിൽ ഇളം നീല നിറമുള്ള കമ്പനി ലോഗോ പുറംചട്ടയുള്ള നോട്പാഡും അണ്ടർ ടേബിളിന്റെ വലിപ്പിൽ വെച്ച് പൂട്ടി താക്കോൽ ലാപ്ടോപ്പ് ബാഗിന്റെ ചെറിയ കള്ളിയുടെ സിബ്ബ് തുറന്ന് നിക്ഷേപിച്ചു.
ബാഗും തോളത്തിട്ട് റെസ്ററ് റൂമിലേക്ക് നടന്നു. വിശാലമായ കണ്ണാടിയിൽ നോക്കി അനുസരണക്കേടുള്ള മുടി ഒന്നുകൂടി ചീകി ഒതുക്കി കെട്ടി. കവിൾത്തടങ്ങളിൽ മോയ്സചറൈസിംഗ് ക്രീം കൊണ്ട് സ്നിഗ്ധത വരുത്തി. പുറത്...