Home Authors Posts by സതീഷ് തോട്ടശ്ശേരി

സതീഷ് തോട്ടശ്ശേരി

14 POSTS 0 COMMENTS
വായിക്കാനും എഴുതാനും ഇഷ്ടമുള്ള അക്ഷരസ്നേഹി.

പെണ്ണുകാണൽ

           അന്ന് കാലത്ത്‌  വളരെ നേരത്തെ ഉണർന്നു. പ്രഭാതകൃത്യങ്ങൾ പതിവിലും വേഗത്തിൽ തീർത്തു. പടിപ്പുരയിൽ നേരം കൊല്ലാനെത്തിയ കുമാരേട്ടന്റെ ചെക്കനെ നേരത്തെതന്നെ ഡിസ്‌പെർസ്‌ ചെയ്തു. ഇന്ന് ആ ചടങ്ങാണ്. ആദ്യത്തെ പെണ്ണ് കാണൽ. ചടങ്ങിന്റെ ഭാഗമായുള്ള  ലഡ്ഡു, മിസ്ച്ചർ ചായകുടിഇത്യാദികളെ ഓർത്തപ്പോൾ ഇഡ്‌ലി രണ്ടെണ്ണം കുറച്ചേ പൂശീള്ളൂ. കഷണ്ടി ആക്രമിച്ചു തുടങ്ങിയ തലമുടി ഒന്നുകൂടി ചീകി നരവന്ന അഞ്ചെട്ടു മുടികൾ കത്രിച്ചുകളഞ്ഞു സ്വയം സായൂജ്യമടഞ്ഞു. ഇനി അതിന്റെ പേരിൽ ഒരു ഇഷ്യൂ വേണ്ടല്ലോ.ഗൾഫ്...

 പരേതാത്മാക്കൾ

              ശവപ്പറമ്പുകൾ ഏകാന്തമാണ്. അസ്ഥിമുറികൾ  അനാഥമാണ്. തുരംഗത്തിലേക്കുള്ള യാത്രപോലെ ആത്മാക്കളുടെ അന്ധ പ്രയാണം. ആഴക്കടലിലെ കപ്പൽ ഛേദത്തിന്റെ ബാക്കിയായ അനാദിയായ  ഇരുട്ട്. മരണത്തിന്റെ ചാരമണ്ണുമൂടിയ ചിതലരിച്ച മൃതാത്മാവുകൾ . മഴയുടെ കണ്ണുനീരായി, നായ്ക്കളുടെ  ഓരിയായി, നിശ്ശബ്ദതയുടെ നിലാവായി, അവർ തണുത്ത കാറ്റിൽ അലസരായി അലയുന്നുണ്ട്. കാലില്ലാത്ത ചെരുപ്പായി, ശരീരമില്ലാത്ത കുപ്പായമായി, വിരലില്ലാത...

ശുനക പുരാണം

      വളർത്തു മൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ളതു ശുനകൻസിനാണെന്നാണ് വെപ്പ്. ബുദ്ധി കൊണ്ടും അവൻ തന്നെയാണ് അഗ്രഗണ്യൻ. അവനെ കുറിച്ചാണ് മലയാളഭാഷയിലുള്ള, ജന്തുക്കളുടെ പേരിലുള്ള ചൊല്ലുകളുടെ ഇനിയും ഭേദിക്കാത്ത റെക്കോഡ് കിടക്കുന്നതും. തോട്ടശ്ശേരിക്കാർ എടുത്തു കാച്ചിയിട്ടുള്ള കൊറേ നായപഴമൊഴികൾ തന്നെ ഓർമ്മ വരുന്നു. കള്ളുകുടി നിർത്താൻ പറഞ്ഞു പറഞ്ഞു സമ്മതിപ്പിച്ചിട്ടു പിന്നെയും നാലുകാലിൽ വരുന്ന കെട്ടിയോനോട് പെണ്ണുമ്പിള്ള  "നായിന്റെ വാല് പന്തീരാണ്ടു കാലം കൊഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ"ന്...

ഇസബെല്ല

      ഇസബെല്ലാ, നീയിന്നുമോർക്കുന്നുവോ? നിന്നെ ഞാൻ സ്നേഹിച്ചിരുന്ന കാലം . ഒരു ഞാറ്റുവേല പെയ്തൊഴിയുന്ന പോൽ നമ്മളിൽ പ്രണയ മഴ പെയ്ത കാലം . എന്നെന്നും നിന്റെ ചാരത്തിരിക്കുവാൻ എന്‍ മനമേറെ കൊതിച്ച കാലം. നിന്നുടൽ തഴുകി വരുന്നൊരാ കാറ്റിന് ചെമ്പനീർ സൗരഭ്യമായിരുന്നു. നിന്റെ വസ്ത്രാഞ്ചല സ്പർശനം പോലു- മെന്നഗതാരിൽ കുളിർ കോരിയിട്ടിരുന്നു. ഘനശീതഭാരം നിറഞ്ഞ നിൻ മൊഴിയിലെൻ മന ഘടികാരസൂചികൾ നിലച്ചിരുന്നു. കടൽനീലനിറമുള്ള കടമിഴികളിൽ ഞാൻ കണ്ടത് കാണാ കിനാക്കളല്ലോ! നുണക്കുഴിചന്തം ചിന്ത...

കുരിശ്

ഉളിയും ചുറ്റികയും പ്രയോഗിച്ച്കയ്യിലെ തഴമ്പുകൾ പൊട്ടിയിട്ടുംനസ്രേത്തിലെ റോമൻ പട്ടാളത്തിന്കുരിശുകൾ കൂട്ടികൊടുത്തു.ജീവിതലക്ഷ്യദർശനങ്ങളിലെ    പീഡകൾ കുരിശുകളായി.                   മത ഭ്രാന്തിന്റെ ജൂഡാസും,                      മഗ്ദലന ഗണിക മറിയവും, അധിക്ഷേപത്തിന്റെ കളിക്കൂട്ടുകാർ.സാത്താന്റെ പ്രാദുർഭാവം.                   ഗിരി പ്രഭാഷണ സ്നാപകൻമണൽക്കാട്ടിൽ ഈശ്വരനോട്അനാദിയായി  സംവദിച്ചു.  പ്രലോഭനങ്ങളെ തടുത്തു.     അടക്കിന്റെ  നാലാംനാൾ  ലാസറിനെ കുഴിയിൽ നിന്നുയർത്തി.  ജറുസലേം ദേവാലയം ആക്രമിച്ച്        തന്ന...

പരേതന്റെ വിചാരങ്ങൾ

    എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവാൻ വഴിയില്ല ഞാൻ പീറ്റർ പോൾചാക്കോള. സ്ഥലത്തെ സെമിത്തേരിക്ക് രണ്ടുവീടപ്പുറത്തു താമസം. എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശനം നിങ്ങളുമായി പങ്കുവെക്കാം. ഈയടുത്ത് എല്ലാ രാത്രികളിലും എന്റെ അപ്പൻ, പോൾ എബ്രഹാം ചാക്കോള സെമിത്തേരിയിൽ നിന്നും എന്റെ വിട്ടിലേക്കിറങ്ങി വരുന്നുണ്ട്. അപ്പൻ ഗേറ്റ് തുറന്ന്‌ വീട്ടിനകത്തേക്ക് നടന്നു വരുന്ന കാലടി ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം. അപ്പൻ വരുന്നത് രണ്ടുകണ്ണുകളും കല്ലറക്കുള്ളിൽ വെച്ചിട്ടാണ്. എന്റെ ബെഡ് റൂമിൽ അപ്പൻ...

കൃഷ്ണേട്ടനും ഒരു പരേതനും

        കരയോഗം, അയ്യപ്പ ഭക്ത സംഘം,  oപുഞ്ചിരി ക്ലബ്, ഫ്രണ്ട്‌സ് ചിട്ടി ആൻഡ് ബ്ലേഡ് കമ്പനി എന്നീ പ്രസ്ഥാനങ്ങളുടെ നിലവിലെ പ്രെസിഡെന്റാണ് കൊച്ചു കൃഷ്ണൻ നായർ. കൂടാതെ നഗരത്തിലെ ഒട്ടനേകം കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യവും. പൊതുകാര്യ പ്രസക്തൻ.. അതുകൊണ്ട് മൂപ്പരുടെ പേരിൽ ഒരു കൊച്ചുണ്ടെങ്കിലും ആള് ഇമ്മിണി ബല്യ ആളാണ്. ഒരു ദിവസം ഉറങ്ങുന്നതിനു മുമ്പ് മൂപ്പർ ഒരു കണക്കെടുത്തു ഭാര്യക്ക് സമർപ്പിച്ചത്രേ. താൻ ഇഹലോകവാസം വെടിയുമ്പോൾ തനിക്കു മിനിമം ഒരു മുപ്പത്‌ പുഷ്പചക്രങ്ങൾക്കുള്...

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

    സാധാരണ ഗതിയില്‍ ബാല്യകാലസ്മരണകള്‍ ഇല്ലാത്തവരായി  ആരുമുണ്ടാവില്ല.. കടന്നുവന്ന വഴിത്താരകള്‍ ചിലര്‍ക്ക് ദുരിതങ്ങള്‍ നിറഞ്ഞതാവാം. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും   തുടര്‍ന്നുള്ള  ജീവിതത്തില്‍   അറിയാതെയെങ്കിലും ഓര്‍ത്തുപോവുന്ന  കയ്പ്പേറിയ   അനുഭവങ്ങളാവുമ്പോള്‍  മറ്റു   ചിലര്‍ക്ക്  ബാല്യകാലം മധുരമൂറുന്ന മാമ്പഴക്കാലമാവാം.. കുതിച്ചു പായുന്ന ഇന്നത്തെ  ഇന്റര്‍നെറ്റ്‌  യുഗത്തില്‍   പുതുതലമുറക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന   ബാല്യകാല സ്മരണകള്‍.   മാതാപിതാക്കള്‍...

കോപ്പ് മാമയുടെ ഹാപ്പി ബർത്ത് ഡേ 

            അന്ന് കോപ്പ് മാമയുടെ ജന്മദിനമായിരുന്നു. ആഘോഷ പരിപാടികൾ ചർച്ച ചെയ്യാൻ തലേന്നു വൈന്നേരം തന്നെ ആലോചനാ യോഗം ചേർന്നിരുന്നു. ചർച്ചാ യോഗത്തിൽ കോപ്പ്മാമ,  വാഴക്കോടൻ നായര്, പൊങ്ങ ഷെട്ടി, ഈ കുറിപ്പുകാരൻ എന്നിവർ പങ്കെടുത്തു. പിറന്നാള് വീരഭദ്രസേവയോടെ ആഘോഷിക്കാനും മുഖ്യാതിഥിതിയായി അടുത്തുള്ള കോട്ടായിക്കാരൻ മീശക്കാരൻ ഏട്ടയെ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. വീരഭദ്രനും ഉപദംശങ്ങളും വാങ്ങാൻ പൊങ്ങ ഷെട്ടിയെ ചുമതലപ്പെടുത്തി. ആഘോഷ പരിപാടികൾ  പിറ്റേ...

പിറവി കാത്തിരുന്ന കവിത 

. വാക്കുകളിൽ, വരികളിൽ, പ്രണയം കുറുക്കി നിറച്ച്, ഞാനൊരു കവിത എഴുതാം. രാത്രിയുടെ അവസാനം വരെ, അതിസാന്ദ്രമായി നിന്റെ കാതോരം ഞാനതു പാടി കേൾപ്പിക്കാം. അല്ലെങ്കിൽ,  വാക്കുകളില്ലാതെ നാദം മാത്രമായി, സിംഹാസന രത്നങ്ങൾ പോലെ നിനക്കായി മാത്രം എന്റെ പുല്ലാങ്കുഴലിൽ ഞാനതു വായിച്ചു തരാം. അതിലെ സംഗീതമുൾകൊണ്ട് എന്റെ കൈ പിടിക്കുക. എന്റെ പാട്ടിനൊപ്പം ഈ വഴികൾ താണ്ടുക. പ്രണയത്തിൽ നടു ചായ്ച്ച് മനസ്സിനെ സ്വച്ഛമാക്കുക. പുല്ലാങ്കുഴൽ നാദത്തെ മോഹത്താൽ ബന്ധിക്കുക. ഹൃദയതാള...

തീർച്ചയായും വായിക്കുക