Home Authors Posts by സതീശൻ ഒ.പി

സതീശൻ ഒ.പി

17 POSTS 0 COMMENTS

ലളിതമായി പറഞ്ഞാൽ

ലളിതമായി പറഞ്ഞാൽ ആ യുവാവിന്റെ മരണ കുറിപ്പിൽ താനൊരു മാവോയിസ്റ്റെന്നും ജീവിതം മടുത്തു അത്മഹത്യ ചെയ്യുന്നുവെന്നും  രേഖപെടുത്തിയിരുന്നു. അതിലും ലളിതമായി പറഞ്ഞാൽ ആ പോലീസുകാരന്റെ തലയിണ മന്ത്രത്തിൽ കഴുത്തിൽ കുരുക്കിട്ടു കൊന്ന ഒരു യുവാവിനെ പ്രണയപൂർവ്വം പരിഭാഷപ്പെടുത്തിയിരുന്നു. പത്രക്കാരുടെ ഭാഷ അത്ര ലളിതമല്ലാത്തതിനാൽ പല കഥകളിൽ ഏതെങ്കിലുമൊന്ന് വിശ്വസിക്കാൻ വായനക്കാർ നിർബന്ധിതരായിരുന്നു . ഏതോ ഒരപസർപ്പക കഥ വായിച്ചപോലെ എന്നെ നോക്കുന്ന വായനക്കാരാ ഇതിലും ലളിതമായ...

പൂച്ച അഥവാ ഫാസിസം

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നതു നമുക്കറിയാമെങ്കിലും തിരഞ്ഞു ചെന്നാൽ അത് ഇരുട്ടിലേക്ക് തന്നെ മാഞ്ഞു പോകുന്നു . കണ്ടെന്നു , ശബ്ദം കേട്ടെന്നു , അങ്ങനെ ഒരു പൂച്ചയെ ഇല്ലെന്നു , നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു . എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലെന്താ എലിയെ പിടിക്കുമല്ലോ എന്ന തരത്തിലേക്ക് വീട് തന്നെ വിഭജിച്ചു പോയത് . ഇപ്പോൾ പൂച്ച ഉണ്ടോ എന്നല്ല പൂച്ച നല്ലതോ ചീത്തയോ എന്നായി നമ്മുടെ ചർച്ചകൾ . കാലിൽ നക്കി മണത്തു മുട്ടിയുരുമ്പുമ്പോൾ പാവം പൂച്ച , എലിയെ പിടിക്കു...

ഇവിടെ എല്ലാവർക്കും സുഖം.

  ഒന്നോർത്തു നോക്കിയാൽ ഈ നിമിഷമെന്നതു അത്ര ചെറുതൊന്നുമല്ല. എവിടെയെങ്കിലും ഒരാൾ മലയാളത്തിൽ കാതുപൊട്ടുന്നതെറി പറഞ്ഞു ആരെയോ ഉറക്കുന്നുണ്ടാവും . നാടു വിട്ടുപോയ എന്റെയോ നിങ്ങളുടെയോ സുഹൃത്ത് ഏതോ നാട്ടിലിരുന്നു ബംഗാളി  മുഖത്തോടെ മലയാളത്തെ അയവെട്ടുന്നുണ്ടാവും . വെറുതേ ഓർത്തുനോക്കൂ ഈ നിമിഷമെന്നതു അത്ര ലളിതമൊന്നുമല്ല. കേരളത്തിൽ ഏതോ മൂശാരി ആർക്കോ വെണ്ടി അവസാന സമ്മാനം നിർമ്മിക്കുകയാവും. ആലയിൽ പഴുക്കുന്ന ഇരുംബ്‌ പകയും വിശപ്പും കൊണ്ടു ചുവക്കുന്നുണ്ടാവും . പെട്ടന്...

ചെമ്പരത്തി

ഒരിക്കലും തിരിച്ചുവരാത്ത ഒരാളെ തേടി എന്നെങ്കിലും വരുമെന്നോർത്തു വഴിക്കണ്ണുമായി നിൽക്കുന്നുണ്ടു പണ്ടെങ്ങോ അയാൾ നട്ടുമറന്ന ഒരു ചെമ്പരത്തി. ചോര കിനിയുന്നൊരു പൂവു നീട്ടി മഴയോടും കാറ്റിനോടും പരിഭവം പറഞ്ഞു പിന്നെയും പിന്നെയും വാശിയിൽ പൂക്കുന്നുണ്ടതു. ചെമ്പരത്തിക്കറിയില്ലല്ലോ പാളങ്ങളിലേക്കു പുറപ്പെട്ടുപോയവരുടെ പ്രണയത്തിനും ചെമ്പരത്തിയുടെ നിറമാണെന്ന് !

ആമ

    സൂക്ഷിച്ചു നോക്കൂ എനിക്കൊരു ആമയുടെ ഛായ ഇല്ലേ.? ചുറ്റും കണ്ടും കേട്ടും ഒരിലയനക്കത്തിൽ തന്നിലേക്കു ചുരുങ്ങിപ്പോകുന്ന ഒരു ആമയുടെ? പുറത്തു പുര കത്തുന്നുണ്ട്, ഇഷ്ടമുള്ളതു തിന്നതിന്റെ പേരിൽ- അവർക്കെതിരെ എഴുതിയതിന്റെ പേരിൽ ചോര പെയ്യുന്നുണ്ട്. മതത്തിന്റെ പല തൊഴുത്തിൽ നമ്മളെ മാറ്റി കെട്ടുവാൻ അവരെത്തിക്കഴിഞ്ഞു. എന്നിട്ടും കയ്യും തലയും പൂഴ്ത്തിവെക്കുന്ന ഒന്നാം തരം ഒരു ആമയാണു ഞാൻ. വായനക്കാരാ , ഇപ്പോഴാണു ശ്രദ്ധിക്കുന്നതു താങ്കൾക്കും എന്നെ പോലെ ഒരാമയുടെ ഛായ. &nb...

മൗനം

വർണ്ണക്കടലാസുകൾ അലങ്കരിച്ച ഏതോ ഒരു ക്ലാസ്സിൽ നിൽക്കുകയാണ് ഞാൻ . കണ്ടിട്ടും കാണാത്ത പോലെ നീയും . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപുകൾ ആയിരുന്നു നമ്മളപ്പോൾ . മൗനം മുറിക്കാനാവാം ഒരു മഴ പെയ്യാൻ വിതുമ്പുന്നു . പണ്ടെപ്പോഴോ മറ്റു രണ്ടുപേർ ഇതേ ക്ലാസ്സിൽ ഇതേ പോലെ നിന്നിരിക്കണം . മൗനം ഭാഷയാണെന്നറിഞ്ഞു പരസ്പരം ഒന്നും പറയാതെ അവരും മാഞ്ഞുപോയിട്ടുണ്ടാവണം. .

ഇരുട്ട്‌

ആരുടെയോ സങ്കടത്തിനു കൂട്ടിരിക്കുകയാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.? മരിച്ചവർ അനാഥമാക്കിപ്പോയ സങ്കടങ്ങൾ ഇരുട്ടായി പുനർജനിക്കും. ഒരു മുറിവു മറ്റൊരു മുറിവിനു കൂട്ടിരിക്കും. മകൻ മരിച്ച ഒരച്ഛൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടു ഞെട്ടുന്നെങ്കിൽ ഇരുളിന്റെ കൂട്ടുണ്ടാവും. മോണകാട്ടിയ ഒരു ചിരി, അദ്യം പറഞ്ഞ വാക്ക്, ആദ്യം കൊടുത്ത കുഞ്ഞുമ്മ, കുഞ്ഞുടുപ്പുകൾ, എല്ലാം ഓർമ്മയിലെത്തും. മുറിവു മുറിവിനു കാവൽ നിൽക്കും. തോറ്റ പ്രണയത്തിലെ വിട്ടുപോവാൻ പറ്റാത്തൊരോർമ്മ ഇരുളിൽ ആരോ ചികഞ്ഞെടുക്കുന്നുണ്ടു....

തീർച്ചയായും വായിക്കുക