സതീശൻ ഒ.പി
കളഞ്ഞു പോയ കൊലുസ്സ്
നെഞ്ചിലെ കിളിവാതിൽ അല്പം തുറന്നൊരു വാക്കിന്റെ കാഴ്ച തേടുമ്പോൾ.
ദൂരെയൊരു മരമൊന്നിൽ പാർക്കുന്ന പക്ഷി
ഒരു പാട്ടിന്റെ കൂടു തിരയുമ്പോൾ.
ഏതോ പരിചിതമായൊരു മണമെന്റെ
കരളിനെ തൊട്ടിട്ടു
പണ്ടേ മറന്നൊരു പാട്ടായി
പരിണമിക്കുമ്പോൾ.
പാട്ടിലെ പെൺകുട്ടി
പോകുന്ന വഴികളും കൊലുസിന്റെ താളത്തിൽ
തലയാട്ടി നിൽക്കുന്ന
നാട്ടു വരമ്പിലെ മുക്കുറ്റിപ്പൂക്കളും.
അവളോളം പൊക്കത്തിൽ
ചെമ്പരത്തിക്കാടും
കാട്ടിലൊളിച്ചൊരു നാന്ദിയാർവട്ടവും.
മുല്ലയും തെച്ചിയും മലാഞ്ചി മൊഞ്ചുമായ്
കൂടെ നടക്കുന്ന ...
രാജാവെഴുന്നള്ളുമ്പോൾ…
"രാജാവെഴുന്നള്ളുമ്പോൾ ജനം
തൊഴുതു നിൽക്കുകയും
പെരുമ്പറ മുഴങ്ങുകയും
ദേവകൾ പുഷ്പവൃഷ്ടി
നടത്തുകയും ചെയ്തു"
അയാൾ പറഞ്ഞു നിർത്തി.
"രാജാവ് മോദിയാണ്
അയാൾ നഗ്നനാണ് "
പുതിയ കുട്ടികൾ
വിളിച്ചു പറഞ്ഞു .
ജയിക്കുന്ന മൗനങ്ങൾ
അലസനായ ഞാൻ
എന്നേക്കാൾ
വിരസമായൊരു ദിനം
മടുത്തു മടുത്തൊരു
കവിതയെഴുതാനിരിക്കുന്നു.
അധ്വാനിയായ ഒരാൾ
രാജ്യത്തെ വിഭജിച്ച
ദിവസമായിരുന്നു അന്ന്.
"മൗനം ശബ്‍ദത്തോടോ
അധികാരം ബലഹീനതയോടോ
ഏറ്റുമുട്ടിയാൽ
ഭയം മാത്രം അവശേഷിക്കും "
എന്നെഴുതി നിർത്തിയ
ദുർബലനായ എന്റെ
ദുർബലമായ കവിതയിലേക്ക്
ഒരു കൂട്ടം കുട്ടികൾ കടന്നുവരുന്നു
മൗനത്തിൽ തുടങ്ങി
കരച്ചിലായി
ചെറുത്തുനിൽപ്പായി
സംഗീതമായി
അത് നാടിനെ
ചേർത്തു പിടിക്കുന്നു.
ശരിക്കും
അധികാരം
തോറ്റുപോവുകയായിരുന്നു
മൗനം
ജയിക്കുകയായിരുന്നു.
സങ്കടങ്ങളെ വിവർത്തനം ചെയ്യുന്ന കുട്ടി .
ഏതോ സന്ധ്യയിൽ ഒരാൾ
പാർക്കിൽ
മറന്നു വച്ചിട്ടുപോയ
അയാളുടെ സങ്കടങ്ങൾ
ഒരു കുട്ടിക്ക്
കളിക്കാൻ കിട്ടി .
കളിപ്പാട്ടങ്ങളെ ശെരിപ്പെടുത്തുന്ന
ഓർമ്മയിൽ
അവനത്തിനെ
ഓരോ കഷണങ്ങളാക്കി .
ഒറ്റപ്പെടലിന്റെ ഒരു കഷ്ണം
പന്ത് പോലെ തട്ടി കളിച്ചു
പൊട്ടിച്ചിരിച്ചു.
"എന്നിട്ടും നീ എന്നെ"
എന്നെ സങ്കടത്തെ
മടിയിലിരുത്തി ഊഞ്ഞാലാട്ടി .
പ്രണയനഷടങ്ങളെ
വെള്ളത്തിൽ തത്തി തത്തി
അലിയിച്ചു കളഞ്ഞു.
കുറ്റബോധങ്ങളെ
അപ്പൂപ്പൻ താടിപോലെ
പറത്തി വിട്ടു
പറയാത്ത പോയ ഇഷ്ടങ്ങളെ
പഞ്ഞി മുട്ടായി പോലെ...
വീണ്ടും നിറയൊഴിക്കുമ്പോൾ
ഒരുറുംബിനെ പോലും
നോവിച്ചിട്ടില്ല.
ആയുധമെടുത്തൊരു
യുദ്ധം പോലും ജയിച്ചിട്ടില്ല.
കൂസാതെ
കൂനി നടന്നു
ഹൃദയത്തിലേക്കു
സ്നേഹത്തിന്റെ
വിത്തു പാകിയിരുന്നു .
നിങ്ങളഴിച്ചുവിട്ട
കലാപങ്ങളെ
പിറകെ ചെന്നു
മെരുക്കിയിരുന്നു.
ഒരു ജനതയുടെ
സ്വപ്നങ്ങളിലേക്കു
ചർക്ക തിരിച്ചിരുന്നു.
മണിമാളികയിൽനിന്നു
തെരുവിലേക്കു പരക്കുന്ന
കൊതിപ്പിക്കുന്ന
മണമായിരുന്നില്ല
അയാൾ
തെരുവിലൊട്ടിയ
ദരിദ്രരുടെ
നിഴലായിരുന്നു അയാൾ .
ഇത്രയും മതിയല്ലോ
മൂന്നു വെടിയുണ്ടകൾ
തേടിയെത്താൻ .
പക്ഷെ അയാൾ
മരിക്കുന...
രഹസ്യം
അത്ര മേൽ ഗൂഢമായൊരു
രഹസ്യം പറയാനുണ്ട്.
ഞാൻ എഴുതുന്നതൊന്നും
എന്റെയല്ല .
അവ ഞാനുമല്ല.
എത്ര തിരഞ്ഞാലും
കണ്ടെത്താത്ത ചില
മറവികളില്ലേ?
തിരഞ്ഞു തിരഞ്ഞു
മടുത്തു ഉപേക്ഷിക്കുന്ന
ആ ഒരു നിമിഷത്തിൽ
കണ്ടെത്തുന്നവ.
ജനൽ പടിയിൽ വച്ച താക്കോൽ,
ടിവിക്കു തൊട്ടിരിക്കുന്ന റിമോട്ട്,
കസേരയിൽ അഴിച്ചിട്ട അടിവസ്ത്രം
അങ്ങനെ അങ്ങനെ
പറഞ്ഞു പോകാവുന്നവ .
അപ്രതീക്ഷിതമായ
ഒറ്റ വെട്ടുപോലെ
നൈമിഷികമായവ .
അതുപൊലെയാണിതും .
ഇതിലെന്താണിത്ര
രഹസ്യം എന്നല്ലേ?
പറയാം
കവിതയെഴുതുമ്പ്പോൾ
എന്താണു മറന്നതെന്നു
പോലും അറ...
കുടിയൊഴിപ്പിക്കുമ്പോൾ
ചിലപ്പോൾ തോന്നും
പൂക്കളെയും നക്ഷത്രങ്ങളെയും
കുറിച്ചെഴുതി മടുത്തെന്നു.
ആ മേഘങ്ങളെ കെട്ടഴിച്ചുവിട്ടേക്കൂ
അനുസരണയില്ലാത്ത കുതിരകളാണവ .
(ഒരു കവിതാലയത്തിലും കെട്ടാൻ കൊള്ളാത്തവ).
നോവുകുഴിച്ചിട്ടതെല്ലാം
പൂക്കളായി ചിരിക്കുന്ന
കൃഷി നിർത്താൻ പറയൂ.
എവിടെയും മുളക്കുന്ന തകരകളാണവ.
(ഒരു കൂട്ടാനും കൊള്ളാത്തതു).
പ്രണയത്തിന്റെയാ
ഒറ്റ മരത്തെ
വെട്ടി വിൽക്കാമെന്നും
അതിൽ ചേക്കേറിയ
കാറ്റിനേയും കിളികളേയും
നാടുകടത്താമെന്നും ആലോചിക്കുന്നു .
മഴയ്ക്കും മഞ്ഞിനും
കയറിക്കിടക്കാൻ കൊടുത്ത വീട്
ഉടൻ കുടിയൊ...
ധാരണ
നക്ഷത്രങ്ങളും നിലാവും
എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും.
പക്ഷെ അവ
ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന
മീനുകളല്ലെന്നു ആരറിഞ്ഞു .
മുറിവ് ഒരു മറ
പെട്ടന്നു
പാതി ചാരിയ വാതിൽ
ഒരു മുറിവിനെ
ഓർമ്മപ്പെടുത്തുന്നു.
നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു.
ആരൊ തേടി വരുമെന്നു ,
അപ്രതീക്ഷിതമായി
ഒരു സാറ്റ് വിളിയിൽ
തോൽപ്പിക്കപെടുമെന്നു,
ഓർത്തോർത്തു
നീ ചേർന്നു നിൽക്കുന്നു.
ഞാൻ ചേർന്നു നിൽക്കുന്നു.
നമ്മൾ ഉമ്മവെയ്ക്കുന്നു.
മുറിയിലേക്കു
തുറക്കുന്ന / അടക്കുന്ന
മുറിവുകളാണു വാതിലുകൾ.
അതെ
മുറിവു ഒരു മറയാകുന്നു .
ദൈവം കവിതയെഴുതുമ്പോൾ
നടുരാത്രി
അപ്പന്റെ വിരലിൽ തൂങ്ങി
കുഞ്ഞി കാലടി
തത്തി തത്തി
ഒരു വാവ
നടക്കാൻ പഠിക്കുന്നു .
ആകാശവും നക്ഷത്രങ്ങളും
കൂടെ തത്തുന്നു .ഇടക്കിടെ
ഞാനിപ്പോ വീഴുവേ
പിടിച്ചോണേ
എന്നു വീഴാനായുന്നു .
എട്ടടിവെച്ചു
മുട്ടും കുത്തിവീഴുമ്പോൾ
ആകാശവും നക്ഷത്രങ്ങളും
ആരും കണ്ടില്ലെന്നമട്ടിൽ
നോട്ടം മാറ്റുന്നു .
മുട്ടുപൊട്ടിക്കാതെ മണ്ണു
അച്ചോടാ വാവേ
എന്നൊരുമ്മ കൊടുക്കുന്നു .
കുഞ്ഞു
നടക്കാൻ പഠിക്കുന്നതു കണ്ടു
ദൈവമൊരു
കവിതയെഴുതുന്നു .
അപ്പോൾ ഞാനാരണെന്നല്ലേ.?
മണ്ണിൽ
കാ...