Home Authors Posts by എസ് സതീശന്‍ നായര്‍

എസ് സതീശന്‍ നായര്‍

0 POSTS 0 COMMENTS

സ്വപ്നം….!

അത് സ്വപ്നമാണെന്ന് ആയമ്മക്ക് വിശ്വസിക്കാനായില്ല. കിടന്നകിടപ്പില്‍ അവര്‍ എതിരെയുള്ള ഭിത്തിയിലേക്ക് നോക്കി... സ്വപ്നത്തില്‍ വന്നു വിളിച്ചുണര്‍ത്തി, എന്നിട്ട് നേരെ ‘സുബേദാര്‍ മേജര്‍ കൃഷ്ണന്‍കുട്ടിപ്പിള്ള' എന്നു പേര് എഴുതിയ, ഫ്രെയിമിനുള്ളില്‍ കയറി അങ്ങ് ഇരിക്കുകയാണ് അല്ലേ ...!! ചുവരിലെ ഫോട്ടോയോട്‌ അങ്ങനെ ചോദിക്കുവാനാണ് തോന്നിയത് . സ്വപ്ന ബാക്കിക്കായി ഒന്ന് പരതി നോക്കിയാലോ, അവര്‍ വീണ്ടും കണ്ണുകള്‍ അടച്ചു ... സ്വപ്നം വന്ന വഴിയേ സഞ്ചരിച്ചു ... അവര്‍ ഗേറ്റില്‍ നിന്നു കാണുകയാണ് . വെള്ളികെട്ടിയ ചൂരല്‍ വട...

ജോയിച്ചൻ പുതുക്കുളത്തെ ആദരിച്ചു

ചിക്കാഗോ; മിഡ്‌വെസ്‌റ്റ്‌ മലയാളി അസോസിയേഷൻ ഓഫ്‌ അമേരിക്കയുടെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ വച്ച്‌ ഫ്രീലാന്റ്‌ ജേർണലിസ്‌റ്റ്‌ ശ്രീ.ജോയിച്ചൻ പുതുക്കുളത്തെ ആദരിക്കുകയുണ്ടായി. അമേരിക്കൻ മലയാളികളുടെ ദൈനംദിന വാർത്തകൾ ലോകമാകമാനമുള്ള മലയാളികളിലേയ്‌ക്ക്‌ ഇന്റർനെറ്റ്‌ മാദ്ധ്യമത്തിലൂടെയും അതോടൊപ്പം അമേരിക്കയിലുള്ള അച്ചടി മാദ്ധ്യമത്തിലൂടെയും, ടി.വി.ചാനലുകളിലൂടെയും യഥാസമയം എത്തിക്കുകയെന്നുള്ള കർമം അദ്ദേഹത്തിന്റെ ദൈനംദിന ജീവത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മാദ്ധ്യമ പ്രവർത്തനരംഗത്ത്‌ ...

തീർച്ചയായും വായിക്കുക