Home Authors Posts by ശശികുമാർ സോപാനത്ത്‌

ശശികുമാർ സോപാനത്ത്‌

0 POSTS 0 COMMENTS

മുക്തി

ഉളളിൽ നിറയെ വ്യഥകളുമായി സിദ്ധാർത്ഥൻ എഴുന്നേറ്റു. അഗാധമായ നിദ്രയിൽ വിലയിച്ചുകിടന്ന ഭാര്യയേയും മകനേയും അയാൾ ഒരുനിമിഷം തിരിഞ്ഞുനോക്കി. അവരെ ആ രാത്രിയിൽ തനിച്ചാക്കിപ്പോകുന്നതിൽ അയാൾ വിഷമിക്കുകയായിരുന്നു. പക്ഷെ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല. “ഞാൻ പോകുന്നു...മുക്തിയുടെ വഴിതേടി പോകുന്നു....‘ അയാൾ മന്ത്രിച്ചു. ”അന്വേഷിച്ചത്‌ കണ്ടെത്തുവോളം ഞാൻ തിരിച്ചുവരില്ല...“ ശ്വാസത്തിന്റെ ശബ്‌ദം പോലും പുറത്തുകേൾപ്പിക്കാതെ അയാൾ വീടുവിട്ടിറങ്ങി. ഒടുവിൽ ജ്ഞാനിയായി തിരിച്ചെത്തിയത്‌ പൂങ്കോഴി കൂവിയപ്പോഴാണ്‌. നഗര...

നാലുകെട്ട്‌

നാലുകെട്ടിലെ അപ്പുണ്ണി നഗരങ്ങളിലലഞ്ഞ്‌ വർഷങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തി. തിമിരം പിടിച്ച്‌ കാഴ്‌ച പോയ ഒരമ്മ പൂമുഖവാതിൽക്കൽ മകനെ കാത്തിരിപ്പുണ്ടായിരുന്നു. പൊട്ടിയ ഭിത്തികളും നനവ്‌ കിളിരുന്ന നിലാവുമുളള ആ നാലുകെട്ടിൽ ‘ഈ വസ്‌തു വില്‌പനയ്‌ക്ക്‌’ എന്ന ബോർഡും തൂക്കി അയാൾ അമ്മയോടൊപ്പം കൂടി. ‘ഭഗോതിയിരിക്ക്‌ണ നാലുകെട്ടിന്‌ ഒന്നും രണ്ടും മുക്കാല്‌ തന്നാ പോരാ...’ അപ്പുണ്ണി നാലുകെട്ടിന്‌ വിലപറഞ്ഞ്‌ ശഠിച്ച്‌ നിന്നു. ‘കാർണ്ണോമാര്‌ പണ്ട്‌ ചവിട്ടിക്കൊന്ന പെണ്ണൊരുത്തിയില്ലെ, അതിന്റെ ആത്മാവിനുകൂടി വിലപറ...

തീർച്ചയായും വായിക്കുക