ശശിധരൻ കുണ്ടറ
ആവിഷ്കാരം
കവിത കണക്കുകൂട്ടലാണത്രെ അല്ല, ഗുസ്തിയും തെരുവു പോരെന്നും ചിലർ ഇപ്പോൾ കവിത പായിക്കലായി ഫലം *** തിരിച്ചുവിളിക്കുന്നു ശംഖുപുഷ്പം കണ്ണീർ ചുണ്ടുപിളുത്തൽ നിശ്വാസം ഒന്നുമുപേക്ഷിക്കാനാവില്ലെന്നു വാക്കുകൾ *** നഗ്നനായുറങ്ങുമ്പോൾ വസ്ര്തം ആകാശവും കാറ്റും ദിക്കും ഉണരുമ്പോൾ ഏതുവാരിപ്പിടിച്ചുടുക്കും. Generated from archived content: poem9_jun28_07.html Author: sasidharan_kundara
മറയുന്ന പാട്ടുകൾക്ക്
തോണിക്കാരന്റെ പാട്ട് കടവുവിട്ട് എങ്ങും- പോകുന്നില്ല. മെരുക്കി വളർത്തിയ നായയുടെ ശീലമല്ല ശീലിന്. ഉറക്കുപാട്ടോ ഉണർത്തുപാട്ടോ കേട്ട് കൂടെ പാടാൻ തോണിക്കാരനും പോയില്ല. ഒഴുക്കുപാട്ടാണോ? ഉഴക്കരിക്കുളള ഒഴുക്കൻപാട്ട് നിലാവു ചൂടിയ രാത്രിയിൽ തോണിക്കാരനോടൊപ്പം തുഴത്തണ്ടിലും വളളപ്പടിയിലും കാറ്റോട് വെളളമെറ്റിയങ്ങനെ. വെളുപ്പിന് സൂര്യൻ കണ്ണാടിപിടിച്ച് കണ്ണഞ്ചിപ്പിക്കുമ്പോൾ കൈമറച്ച് തണ്ടുപിടിക്കുമ്പോൾ വളളക്കാരന് വായ്ത്താരിയിൽ ഒരു നീട്ട്. ജിവിതമിങ്ങനെ-ഒഴുക്കോടും ഒഴുക്കിനെതിരെയും സ്വതന്ത്രം. മറഞ്ഞുപോ...
മുറുക്കം
രാത്രിയിൽ മുറുക്കിക്കെട്ടിവച്ച ചെണ്ടയിൽ ഒരു വണ്ട് പറന്നുവീണ് മൗനത്തെ ഉടച്ചിട്ടു, ചെണ്ട വിങ്ങിപ്പൊട്ടി ഹൃദയത്തിലൊതുക്കിക്കെട്ടിവച്ച ദുഃഖം ഒരു വാക്കു പറന്നുവീണ് ഉടച്ചെറിയാം. പിന്നെ വിങ്ങിപ്പൊട്ടി ഒരു കവിതയെങ്കിലുമാവാം. Generated from archived content: poem8_mar10_08.html Author: sasidharan_kundara
കസേരകൾ
രാത്രി, നിലാവ്-മുറ്റത്തു ഞാൻ പൊക്കത്തിൽ മൂന്നുകസേരകൾ പ്രേമം, ഭ്രാന്ത്, മരണമെന്ന് ഇരിക്കുവാൻ മൂന്നുപേർ- ചൊടികൾ അമൃതായതുപറയും മൃതി നിറുത്താതെ ചിരിക്കും ചിരി ഭ്രാന്തിലലിഞ്ഞുമായും കുടിക്കൂ പ്രണയം, മരണം പറഞ്ഞൂ ഭ്രാന്തിന്റെ പാട്ടുകൾ മറന്നു വലിക്കൂ, കുടിക്കൂ നീയാവോളം അരസികനാകരുതു രാത്രിയിൽ പകൽ ഇരുട്ടിന്റെ പൂന്തോട്ടമെന്ന് വീണ്ടും മരണം മൊഴിയുന്നു നിലാവുമങ്ങിമായുമ്പോൾ കവിയോ കാമുകനോ ഭ്രാന്തനോ മരിച്ചതെന്ന് പുലർകാലം! Generated from archived content: poem7_nov25_05.htm...