ശശിധരൻ ഫറോക്ക്
ഏച്ചുകൂട്ടല്‍
എനിക്കു കത്തുണ്ടോ? ഓടിക്കിതച്ച് ചെന്ന് ചോദിച്ചപ്പോള്‍ പോസ്റ്റുമാന്റെ കുത്ത് . ''ഇത്തിരിപ്പോന്ന നിനക്കാര് കത്തയക്കാന്‍?'' കൂടെ ഒരു ഉഴിഞ്ഞ നോട്ടവും ഇരുത്തി മൂളലും. വിളിക്കാം എസ്സ് എം എസ്സ് അയക്കാം കത്തിടാം എന്നൊക്കെയായിരുന്നല്ലോ പിരിയുമ്പോള്‍ പറഞ്ഞിരുന്നത് ഇതുവരെ വിളിച്ചില്ല എസ്സ് എം എസ്സ് അയച്ചില്ല കത്തുമില്ല ഒരു ചുക്കുമില്ല അടുപ്പം വഴി പിരിയുന്നതുവരെയുള്ള ഒരു ഏച്ചുകെട്ടല്‍ മാത്രമാണോ? ആരോടൊക്കെയോ ചില ചോദ്യങ്ങളുതിര്‍ക്കുവാന്‍ അവന്‍ നന്നായി ഗൃഹപാഠം ചെയ്തു തുടങ്ങി. ...
കറ
കറ കളയാന്‍ പല വഴികളും ആലോചിച്ചു. പത്രമാധ്യമങ്ങളിലും ദൃശ്യപരസ്യങ്ങളിലും കണ്ണുവച്ചു. പരസ്യവാചകങ്ങളില്‍ കാതുകൂര്‍പ്പിച്ചു. എളുപ്പത്തില്‍ കറ കഴുകിക്കളയാന്‍ പെട്ടെന്നൊരു ഒറ്റമൂലി തരപ്പെടുത്തി. വേണ്ടവിധം പ്രയോഗിച്ചു. കണക്കുകൂട്ടലുകള്‍ പിഴച്ചില്ല.. പെട്ടെന്നു കറ അപ്രത്യക്ഷമായി. ആശ്വാസത്തോടെ, അതിലേറെ വിജയലഹരിയോടെ ശ്രദ്ധാപൂര്‍വം സൂക്ഷിച്ചു നോക്കിയപ്പോള്‍ കറയുടെ സ്ഥാനത്ത് ഒരു കല വന്നിരിക്കുന്നു. തുടച്ചാലും മായ്ച്ചാലും നീങ്ങാത്ത കല. ഇനിയെന്തു ചെയ്യും? വേവലാതിയോടെ കണ്ണുമിഴിച്ച് നില്‍ക്കുമ്പോള്‍ കല ഒരു കുസൃത...
നീർപ്പെയ്‌ത്ത്
കരയാതെയെന്റെ കിളിയേ തളരാതെയെന്റെ തളിരെ വീഴും ഇനിയുമീ മുറ്റത്ത് നിനച്ചിരിക്കാതെയൊരു നീർപ്പെയ്‌ത്തിൻ താളം കുളിരുകോരും രാത്രി വരും തഴുകിത്തലോടും കാറ്റുവീശും കാതോർത്തിരിക്കാം കാത്തിരിക്കാം അരികിലല്ലെങ്കിലും അകലെയല്ലൊന്നും. Generated from archived content: poem2_april9_11.html Author: sasidharan_farok