ശശി മാവിൻമൂട്
ജനിതകം
ജനിതകത്തിന്നവസാനരേഖകള്‍മാറ്റി നമ്മള്‍ വരയ്ക്കാന്‍ തുടങ്ങവേജനിമൃതിക്കിടെ നമ്മളൊരുക്കുന്നജീവിതം നാലിലൊന്നായ് ചുരുങ്ങുന്നു Generated from archived content: poem2_nov20_13.html Author: sasi_mavinmoode
മനുഷ്യൻ
എത്ര വളർന്നാലുമെന്തേ നമ്മളിത്തിരിപ്പോന്ന മനുഷ്യർ എത്ര വിടർന്നാലുമെന്തേ നമ്മൾ ഞെട്ടറ്റു വീഴുന്ന പൂക്കൾ. വിടരും സുഗന്ധം പരത്തും; പിന്നെ കൊഴിയും വിഷാദം നിറയ്‌ക്കും പ്രകൃതി തൻ നിയമം നമുക്കി- ന്നനുസരിക്കാനേ കഴിയൂ. എങ്കിലും ഞാനൊരു വമ്പൻ എന്നൊരഹന്ത മനസ്സിൽ കൊണ്ടുനടക്കുന്നു നമ്മൾ ജീവിതം മത്സരമാക്കാൻ! Generated from archived content: poem2_apr8_10.html Author: sasi_mavinmoode