Home Authors Posts by സരോവർ

സരോവർ

0 POSTS 0 COMMENTS

അഗ്‌നി

ആർത്തി ഒടുങ്ങാത്ത ആമാശയം. വേർതിരിവില്ലാത്ത ആഹാരം. ചാരം വിസർജ്ജം. പട്ടടയിൽ കാസരോഗവും പ്രമേഹവും കാർന്നുതിന്ന മൃതനായ പിതാവിന്റെ അവസാനക്കാഴ്‌ച. നക്കിയെടുത്ത പീഢനക്കറ നാവിൽ പൊതിഞ്ഞ്‌ അദൃശ്യമാക്കും മായാജാലം. സംശയാലുവായ ഭർത്താവിന്റെ മുന്നിൽ തെളിയിക്കപ്പെടുന്ന ചാരിത്രശുദ്ധി. നിയതാകൃതിയില്ലാത്ത നൃത്തശില്‌പം. നീരിൽശമിക്കും സാന്ത്വനം. ആർത്തിയൊടുങ്ങാത്ത ജീവിതത്തിന്റെ അവസാനരൂപം. Generated from archived content: poem1_aug8_08.html Author: sarovar

അമ്മ

അപ്രതീക്ഷിതമായി പെയ്‌ത വേനൽ മഴയിൽ മേലാകെ നനഞ്ഞ്‌ വീട്ടിലെത്തിയ നിതിനെ സഹോദരൻ ബാബു ശാസിച്ചു. “നിനക്കൊരു കുട കൂടെ കരുതിക്കൂടായിരുന്നോ?” പിന്നെ ചേച്ചിയുടെ ശാസന. “മഴ കഴിഞ്ഞ്‌ ഇറങ്ങിയാൽ പോരായിരുന്നോ?” അച്‌ഛൻ പറഞ്ഞു. “പനിയും ജലദോഷവും വന്ന്‌ രണ്ട്‌ നാൾ കിടക്കുമ്പോ പഠിക്കും” ഓടി ചെന്ന്‌ ഒരു ടവ്വലെടുത്ത്‌ നിതിന്റെ നനഞ്ഞതല തുടച്ചുകൊണ്ട്‌ അമ്മ പറഞ്ഞു. നാശം പിടിച്ചമഴ.“ Generated from archived content: story1_may24_10.html Author: sarovar

തീർച്ചയായും വായിക്കുക