സരോജിനി വേലായുധൻ
കുട്ടികൾക്ക്
കുട്ടികൾക്ക് 28-ാം നാൾവരെ മുലപ്പാൽ മാത്രം നൽകുന്നു. 57 നു മുൻപ് കരിക്കിനില (കരിക്ക്), മുത്തങ്ങ, മുരിക്കില്ല എന്നിവ ഇടിച്ചുപിഴിഞ്ഞ് ശർക്കരയും ചേർത്ത് കുഴമ്പുരൂപത്തിൽ കൊടുക്കാം. കുട്ടികൾ വിശന്നിട്ട് കരയുന്നതാണോ എന്നറിയാൻ കൂടിയാണത്രേ ഇത്. പിന്നീട് 90 വരെയൊ ചോറൂണ് വരെയോ പൊടികുറുക്കിയത് കൊടുക്കുന്നു. കഞ്ഞിപ്പുല്ല്, കുന്നൻകായ, ചേന, ആറുമരുന്ന് (പച്ചമരുന്നുകടയിൽ നിന്നുകിട്ടും) ഉണക്കിപ്പൊടിച്ച് കുറുക്കുന്നു. നേർപ്പിച്ച് കുട്ടികൾക്ക് കൊടുക്കുന്നു. ചോറൂണ് കഴിഞ്ഞാൽ വീട്ടിൽ തയ്യാറാക്ക...