സരോജിനി ഉണ്ണിത്താൻ
പൂക്കാരി
തീവണ്ടി വൈകിയതിന്റെ കാരണം കേട്ട് ശ്രീദേവിയമ്മ ഞെട്ടി. വിജയവാഡയ്ക്കപ്പുറത്തുവച്ച്് ഒരു പെൺകുട്ടി തീവണ്ടിക്കു മുന്നിൽ ചാടിയത്രെ. പതിനഞ്ചു പതിനാറു വയസ്സു പ്രായം. ആത്മഹത്യ. നീണ്ടുവിടർന്ന ഒരു ജോഡി കരിനീലമിഴികൾ ശ്രീദേവിയമ്മയുടെ ഓർമ്മയിൽ തെളിഞ്ഞു. ഒരു മധ്യവേനൽ ഒഴിവിന് നാട്ടിലേക്കു മടങ്ങുകയായിരുന്നു. വിജയവാഡയ്‌ക്കപ്പുറം ഏതോ സ്‌റ്റേഷനിൽ വണ്ടിനിന്നു. അന്തിമയങ്ങാറായ നേരം. ആകാശത്ത് മഴമേഘങ്ങൾ. “അമ്മാ..” ജനാലയ്‌ക്കരുകിൽ ഒരു പെൺകുട്ടി. അവൾ മുല്ലപ്പൂമാല വച്ചു നീട്ടി. “വേണ്ട...”. “അമ്മാ കൊഞ്ചുന്ന വിളി. ”...