Home Authors Posts by സരോജ വർഗീസ്‌, ന്യൂയോർക്ക്‌

സരോജ വർഗീസ്‌, ന്യൂയോർക്ക്‌

0 POSTS 0 COMMENTS

കാലപുഷ്പ്പം ഇതള്‍ വിടര്‍ത്തുന്നുവോ പൊഴിക്കുന്നുവോ?...

2014 അവസാനിച്ചു. പുത്തന്‍ ഉണര്‍വോടെ പ്രതീക്ഷകളോടേ പുതുവത്സരത്തെ ലോകം എതിരേറ്റു കഴിഞ്ഞു. പ്രതീക്ഷകള്‍ കൊഴിച്ചും ബാക്കിയാക്കിയുമാണ് ഒരു വര്‍ഷം പിന്നിട്ടത്. കാലമെന്ന പുഷ്പത്തിന്റെ ഇതള്‍ വിടരുകയാണോ കൊഴിയുകയാണോ ? കൊഴിയുകാണെന്നാതാണ് സത്യം . എന്നാല്‍ ഓരോ ഇതള്‍ വീഴുമ്പോഴും ഓരോ ഇതള്‍ വിടരുന്നു. പ്രപഞ്ച ശില്പ്പി പുസ്തകത്തിന്റെ മനോഹാരിതയ്ക്കു കോട്ടം തട്ടാതെ സൂക്ഷിക്കുമ്പോള്‍ നമ്മളില്‍ പലരും ഈ ലോകത്തോട് വിടപറയുന്നു , പുതിയ ശിശുക്കള്‍ പിറന്നു വീഴുന്നു. ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ഹ്രസ്വ ജീവിതത്തിനു പൂ...

സര്‍വോത്തമ സംഘടന

എന്റെ ഭര്‍ത്താവിന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഏകദേശം ആറുമാസങ്ങള്‍ക്കു മുമ്പാണ് ഞങ്ങള്‍ ഈ നഗരത്തില്‍ താമസമാക്കിയത്. അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു ഏകദേശം പത്തുമണി ഭര്‍ത്താവ് ഓഫീസിലേക്കും മക്കള്‍ സ്കൂളിലേക്കും പോയിക്കഴിഞ്ഞിരിക്കുന്നു. പരിഷ്ക്കാരികളായ നാലു സ്ത്രീകള്‍‍ ഗയ്റ്റ് കടന്നു വരുന്നത് ജനാലയില്‍ കൂടി ഞാന്‍ കണ്ടു. അവര്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുന്നതിനു മുമ്പു തന്നെ ഞാന്‍ വരാന്തയിലെത്തി സുപ്രഭാതം ആശംസിച്ചുകൊണ്ട് വരാന്തയിലേക്കു കയറിയ സ്ത്രീകളെ മന്ദസ്മിതത്തോടേ ഞാന്‍ സ്വീകരണമുറി...

പ്രത്യാശയുടെ പൊന്‍ പുലരി

സമാധാനത്തിന്റെയും സന്തോഷത്തിന്റേയും നവജീവന്റെയും നവ ചൈതന്യത്തിന്റെയും പരിമളം പരത്തിക്കൊണ്ട് വിണ്ടും ഒരു ഈസ്റ്റര്‍ സമാഗതമാകുന്നു അന്ധകാരത്തിന്റെ മേല്‍ പ്രകാശവും മരണത്തിന്റെ മേല്‍ ജീവനും വിജയം നേടിയ സുദിനം. ഒരു വസന്തത്തിന്റെ ആരംഭം. തളിര്‍ക്കലിന്റെയും പൂക്കലിന്റേയും കാലം. സ്‌നേഹത്തിന്റേയും സത്യത്തിന്റേയും ആഹ്വാനവുമായി ഒരു സുപ്രഭാതം പൊട്ടി വിടരുന്നു. ''സത്യമായും താന്‍ ഉയര്‍ത്തെഴുന്നേറ്റു'' പ്രവചനങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ട സുപ്രഭാതം. ലോകത്തിന്റെ പാപമോചനത്തിനു സ്വയം ബലിയായി തീര്‍ന്ന ദൈവത്തിന്റെ ...

ജീവിതസായാഹ്‌നം – എങ്ങനെ ഉന്മേഷപ്രദമാക്കാം

"Old age is like climbing a mountain The higher you get,the more tired and breathless you become But your view become much more extensive" വർഷങ്ങൾക്ക്‌ മുമ്പ്‌ വായിക്കുവാനിടയായ ഈ കവിതാശകലം എത്രയോ യാഥാർഥ്യം. പ്രസിദ്ധ ചിന്തകൻ ബഞ്ചമിൻ ഡിസ്രേലി എഴുതിയിരിക്കുന്നു “യുവത്വം ഒരു മഠയത്തരമാണു, പ്രായപൂർത്തി ഒരു കഷ്‌ടപ്പാടാണു, വാർദ്ധക്യം ഒരു സങ്കടമാണു.” ഈ ഉദ്ധരണി ഭാഗികമായി സത്യമായിരിക്കാം. ശാരീരികമായും, മാനസികമായും ചില മാറ്റങ്ങളുടെ കാലഘട്ടമാണു വാർദ്ധക്യം എന്നാൽ വാർദ്ധക്യം ദൈവം തരുന്ന പദവിയാണെന്നും അതു സങ...

ക്രിസ്‌മസ്‌കാല ചിന്തകൾ

നാം ആണ്ടുതോറും അത്യാഹ്ലാദപൂർവ്വം കാത്തിരിക്കുന്ന സുദിനം! ക്രിസ്‌തുവിന്റെ തിരുപ്പിറവി! ലോകമെമ്പാടും കാലേകൂട്ടിത്തന്നെ ആഘോഷത്തിന്റെ കേളികൊട്ട്‌ തുടങ്ങിക്കഴിഞ്ഞു. “സർവ്വ ജനത്തിനും ഉണ്ടാവാനുള്ളോരു മഹാ സന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു; കർത്താവായ യേശുക്രിസ്‌തു എന്ന രക്ഷിതാവ്‌ ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക്‌ അടയാളമോഃ ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെ നിങ്ങൾ കാണും” (വിഃ ലൂക്കോസ്‌ 2ഃ10-11) ക്രിസ്‌മസ്‌ രാത്രിയിൽ ലോകത്തിനു ലഭിച്ച മഹാസന്ദേശ...

മധ്യവയസ്സിലെ ആകുലതകളും ചില പരിഹാരങ്ങളും

ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഉയർന്ന്‌ വന്നുകൊണ്ടിരിക്കുന്ന ഒരു സമസ്യയാണ്‌ മധ്യവയസ്സിലെ ആകുലതകൾ. പാശ്‌ചാത്യ നാടുകളിൽ ഇങ്ങനെയൊരവസ്‌ഥയെപ്പറ്റി അവർ നമ്മേക്കാൾ വളരെ മുമ്പ്‌ ബോധവന്മാരായിരുന്നു. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇപ്പോഴാണ്‌ അതിന്റെ കാഠിന്യം അനുഭവപ്പെടുന്നത്‌. മക്കൾ മധ്യവയസ്സിലെത്തുമ്പോൾ മാതാപിതാക്കൾ വാർദ്ധക്യത്തിലെത്തുന്നു. മധ്യവയസ്‌കരായ പ്രവാസി മലയാളിയുടെ ഇന്നത്തെ ചിന്താവിഷയമാണ്‌ നാട്ടിൽ മാതാപിതാക്കളുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന്‌. അതോടൊപ്പം തന്നെ അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും കൂടിയ...

തീർച്ചയായും വായിക്കുക