സരിതനാഥ്
അടയാളങ്ങൾ
ഓർമ്മകൾ
ഓലക്കുട ചൂടി വിദൂരതയിലമർന്നു.
സന്ധ്യ മയങ്ങുമ്പോൾ വിദൂരതയിലേക്കൊരു യാത്രയിനി അസാധ്യം.
കാണാവഴികളിൽ
കരിനിറച്ചാർത്തിൽ
മൺതിട്ടകളൊളിച്ചിരുന്നു.
കാളവണ്ടിക്കാരന്റെ ശബ്ദവും
കാളകളുടെ കാലൊച്ചയും
കാതുകളിലലക്കാത്ത
പകലിരവുകൾ
ഉദിച്ചസ്തമിച്ചുകൊണ്ടേയിരുന്നു,
ഓലക്കുടക്കീഴിൽ
മറഞ്ഞകലേക്കകന്ന അടയാളങ്ങൾ...
മുഖങ്ങളും രംഗങ്ങളും
മയിൽപ്പീലിവർണങ്ങൾ കണ്മുന്നിലേക്കെറിഞ്ഞു.
പുത്തൻ കാഴ്ചകളിലമരാൻ
വിധിക്കപ്പെട്ട കണ്ണുകളിൽ
സമ്മിശ്ര വികാരങ്ങൾ തിരിയുഴിഞ്ഞു.
ജീവിത നിമിഷങ...
പാസ് വേഡ്
വേച്ചുപോകുന്ന കാലുകൾ അയാൾ അമർത്തിച്ചവിട്ടാൻ ശ്രമിച്ചു. വിറയ്ക്കുന്ന കൈകളോടെ മേശവലിപ്പ് തുറന്ന് ഒരു ചുവന്ന കുഞ്ഞു പുസ്തകം തപ്പിയെടുത്തു. തൻ്റെ എല്ലാ വിധ ഇടപാടുകൾക്കുമായി സൃഷ്ടിച്ചെടുത്ത പാസ് വേഡുകളിലേക്ക് അയാൾ കണ്ണോടിച്ചു .ഹൃദയം നിലച്ചു പോകും പോലെ ഉള്ളിലെ വേദന കൂടിക്കൂടി വരികയാണ് . ആ ചുവന്ന കുഞ്ഞു പുസ്തകം അയാളുടെ കൈയിലിരുന്നു വിറച്ചു ...
കണ്ണുകളിലേക്ക് ഇരുട്ടു കയറി. അയാൾ സൃഷ്ടിച്ചതല്ലാത്ത, അയാളുടെ ജീവിതത്തിൻ്റെ പാസ് വേഡ് അയാൾക്കപരിചിതമായ ഒരിടത്ത് അപ്പോൾ, അവസാനമായി, ഉപയോഗപ്പെടുത്ത...
ഉയിർത്തെഴുന്നേല്പ്
ഇന്ത്യതന്നാത്മാവിന്നാവനാഴിയിൽ നിന്നുതിർന്നൊരായിരം
തീജ്വാലകളെൻ ചുറ്റിലും
മനസാം മരീചികയിലൊരിറ്റു ദാഹനീരിനായ് പരതിപ്പരതി-
ത്തളർന്നു തെല്ലിരുന്നു.
സെെന്ധവചരിത സ്മരണകളിലെങ്ങോ കണ്ണുടക്കിയന്ധാളിച്ചൊരു-
വേളയെന്നഹം വേദാർത്ഥ ഗഹനങ്ങളിലേക്കൂഴ്ന്നിറങ്ങിയെങ്കിലും
ഇനിയും ചൊല്ലുകളറിയാതെ-
യെന്തെന്തു ചിന്തുകൾ!
മഗധയുടെ ഉയർച്ചയും അശോകപ്പെരുമയും
ഗുപ്തസുവർണ ചരിതവും
ചികഞ്ഞു ഞാൻ, ചേര-ചോള-
പാണ്ഡ്യ സംസ്ക്യതിയും
പുകൾ പെറ്റ സംഘകൃതികളും സ്വന്തമാക്കി ഞാൻ...
പുരാണേതിഹാസങ്ങൾ ഒന്നല്ല,
...
കാലം കരുതി വെച്ച ഒരു കൂടിക്കാഴ്ച
കയ്യിലിരിക്കുന്ന പേപ്പറിലേക്ക് ഒരിക്കൽക്കൂടി നോക്കി. ദയ കൃഷ്ണകുമാർ , മന്ദാരത്തിൽ വീട് , പൂവ്വത്തൂർ വഴി.
എന്നിട്ടും ഇതവരെന്ന് ഉറപ്പിക്കാനുള്ള തെളിവുകളൊന്നും തന്റെ കയ്യിലില്ല .. എന്താണവരോട് ചോദിക്കേണ്ടത് എന്നും അറിയില്ല ... ഒന്നും ചോദിക്കാതിരുന്നാൽ ഇനിയൊരവസരം ഉണ്ടാകണമെന്നും ഇല്ല.. ജീവിതത്തിൽ ഏറെക്കാലം ഇവരെ ഒരു തവണ കൂടി കാണണമെന്ന മോഹവുമായി നടന്നിട്ടുണ്ട് . ചന്ദന വർണമുള്ള സാരി കാണുമ്പോഴൊക്കെ പല മുഖങ്ങളിലേക്കും ഉറ്റുനോക്കിയിട്ടുണ്ട്.
'...
ഇലയട
ഉച്ചമയക്കത്തിൻ ശേഷമായമ്മ അടുക്കളമുറ്റത്തിറങ്ങി
വാഴയില ചീന്തെടുത്തു വാട്ടി;
യതിൽ അരിമാവു പരത്തി,
ശർക്കര പാവിൽ നാളികേരമിളക്കി ,
സ്നേഹം പുരട്ടി
ഇലയട ചുടുന്ന കാഴ്ചകൾ ! കണ്ണിലുണ്ടാക്കാഴ്ചകൾ;
ഇനിയൊരു നാളും കൺമുന്നി- ലരങ്ങേറാക്കാഴ്ചകൾ.
ഇലയട രുചിയും, അമ്മ മണവും
നഷ്ട സ്മൃതികളായ് കാലം പുണരവേ ...
ശർക്കര നാളികേരക്കൂട്ടിലമ്മ ചാലിച്ച
സ്നേഹ മധുര-മിനിയേതു ജന്മം ... ?!
ഒരിക്കലുമിനിയെന്നിൽ മധുരമേകാത്ത
ഇലയടയ്ക്കുള്ളിൽ
പൊതിഞ്ഞൊരാ രുചിതേടി ,
ഞാനെൻ്റെ സായാഹ്നവീഥികൾ
തിരിച്ചു നടന്നീടട്ടെ....
ചിതലുറുമ്പുകൾ
വാതിലിൻ കട്ടിള മറവിൽ
ആരോ വരച്ചിടുന്ന ചിത്രം പോലെ,
ഓരോ നാളും രൂപം മാറി
ചിതൽ വീടുകൾ..!
ഇടയ്ക്കിടെ ഞാനത് തകർത്തിടുമ്പോൾ
വല്ലാതൊരാവേശത്തോടെ,
വാശി മുറുക്കി
അവയുടെ വ്യാസം കൂടിക്കൊണ്ടേയിരുന്നു..!
നിലത്തടർത്തിയിട്ട് ചിതലുറുമ്പുകളെ
കോരിയെടുത്തകറ്റിനോക്കി.
എവിടെയോ ശേഷിച്ചവ;
എന്നെ നോക്കി പല്ലിളിച്ചു ചിരിച്ചു .
കട്ടിളച്ചുമരിൻ്റെ ദ്രവിച്ചിടങ്ങളിൽ,
അവ പത്തുമിരുപതുമായിപ്പെരുകി.
മണ്ണെണ്ണയൊഴിച്ചും പെയിൻ്റടിച്ചും,
ഞാനവയെ തുരത്തി നോക്കി.
മുറിവേറ്റ പാടു പോൽ ചിതൽപ്പാടുമായ്
...
കൂറകളുടെയും ലോകം
തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കാൻ ഞാൻ പാടുപെടുകയായിരുന്നു .രാത്രി ഇരുട്ടിലങ്ങനെ കനം തൂങ്ങിക്കിടന്നു .പുറത്ത് ദിശയറിയാതെ വട്ടം കറങ്ങുന്ന വവ്വാലുകളുടെ ചിറകൊച്ച ..ഉമ്മറ മുറ്റത്തെ സപ്പോട്ടമരത്തിൽ തൂങ്ങിയാടുന്ന വവ്വാലുകളെയും അവൾക്കു ഭയമായിരുന്നു .
നിനക്കു പേടിയില്ലാത്ത വല്ലതുമുണ്ടോ ..? കണ്ണൻ്റെ ചോദ്യത്തിനു മുമ്പിൽ വാശിയോടെ തിരിച്ചടിക്കുന്നവൾ ഈ ചോദ്യത്തിനു മാത്രം നിശബ്ദത പാലിക്കുമായിരുന്നു ... അവൾ ഇപ്പോൾ ഉറങ്ങിയിരിക്കുമോ....? തിരിഞ്ഞു കിടന്നു കൂർക്കം വലിക്കുന്ന ഉണ്യേട്ടനെ കണ...
മൗനജയവേളകൾ
മുറിവേറ്റ വാക്കുകൾ
മൗനത്തിൻ മൂടുപടത്തിലേക്കു ഓടിയൊളിക്കേ;
നിശബ്ദമായൊരന്തരീക്ഷം വാചാലമായിക്കൊണ്ടിരുന്നു .
അർത്ഥവും അർത്ഥാന്തരവുമറിയാതെ
വാക്കുകൾ ,
തൊണ്ടയിൽ കുടുങ്ങിക്കിടന്നു .
മിണ്ടാത്ത മൗനത്തിൻ കണ്ണുകളിൽ
ഭാവങ്ങൾക്കായ് പരതിപ്പരതി
നിരാശയുടെ സ്വരങ്ങൾ
മുഖം മറച്ചു.
ആകുലതകളാരവം പൊഴിക്കുന്ന മനസ്സിൻകൂടാരത്തിലൊരു കോണിൽ വാക്കുകൾ പുനര്‍ജ്ജനിക്കായി-ഉഴറിപ്പിടഞ്ഞു
ഇനിയും ജനിക്കാത്ത വാക്കുകൾ
മൗനത്തിൻ കൂടിലേയ്ക്കുറ്റുനോക്കി
വാതായനങ്ങൾക്കരികെ കാതോർത്തിരുന്നു.
ശബ്ദമപ്പോൾ;
തല താഴ്ത്തി യേതോ
വിദൂരതയ...
ജീവിതഗണിതം
ജീവിതത്തിലെ കണക്കിൻ കളങ്ങൾ അക്കങ്ങൾ നിറഞ്ഞ് ,
ചിഹ്നങ്ങൾ നിറച്ച് ചുവടു
മാറ്റിക്കൊണ്ടേയിരുന്നു.
കൂട്ടിയതെല്ലാം കുറച്ചും ,
കുറച്ചതെല്ലാം കൂട്ടിയും
ഉത്തരങ്ങൾ പരസ്പരം
ഉയർന്നു നിന്നു.
ശരികൾ മാത്രം നിറഞ്ഞ
ഉത്തരസൂചിക കാണവേ
തെറ്റുത്തരങ്ങൾ
ഗദ്ഗദമുയർത്തിപ്പിടഞ്ഞു.
തെറ്റിനെ ശരിയാക്കാനൊരുങ്ങി, കളിക്കളങ്ങളിൽ
അക്കങ്ങളോടിപ്പരതി.
പൂജ്യങ്ങളൊരായിരമായ്
ആകാശം മറയവേ;
പിന്നിലൊരു
സാന്ത്വനമായെത്തിയ
ഒന്നെന്ന നീ,
എന്നെ ആകാശത്തോളം
ഉയർത്തി !!
ഓർമ്മകൾ മരിക്കുന്ന താഴ്‌വര
ഓർമ്മകൾ മരിക്കുന്ന താഴ് വര തേടി ഞാനലഞ്ഞുകൊണ്ടേയിരുന്നു.
ഗൂഗിൾ സേർച്ചും കറങ്ങിത്തിരിഞ്ഞു
തിരിഞ്ഞൊടുവിൽ നിശ്ചലമായി .
എൻ്റെ ഓർമ്മകൾ ഉള്ളിലെവിടെയോ
വിങ്ങിക്കൊണ്ടേയിരുന്നു .
പ്രായമേറുമ്പോൾ ഓർമ്മകൾ മരിക്കാതിരിക്കുവതെങ്ങനെ?!
മുട്ടിലിഴയാൻ തുടങ്ങുമെന്നോർമ്മകളും
കൂനിക്കൂടിനടുവൊടിഞ്ഞ ഓർമ്മകളും
പാർക്കാനിടമില്ലാതലയുന്ന പഥികരെപ്പോലെ ,
അങ്ങുമിങ്ങുമോടി തളർന്നു കിടന്നു.
പ്രായമേറിയാലും നല്ലോർമ്മകൾക്ക് ചിതയൊരുക്കാനാവതില്ല .
വടികുത്തി ഏതോ വിദൂരതയിൽ നിന്നരികത്തെത്തി തഴുകിത്തലോടി...