Home Authors Posts by സരിത പരിയാരം

സരിത പരിയാരം

3 POSTS 0 COMMENTS
അപർണ്ണ, പരിയാരം പി.ഒ., കണ്ണൂർ - 670 502.

പ്രളയകാലം

തിമിര്‍ത്തു പെയ്യുന്നു! എവിടെയും വെള്ളം. പ്രളയം പ്രണയം..... നിന്റെ പ്രണയം നിന്റെ പ്രണയത്തില്‍ ഞാന്‍ നിറഞ്ഞൊഴുകുന്നു. നിന്റെ കണ്ണുകളില്‍ ഉന്മാദം ജന്മാന്തരങ്ങളോളം നീ അടക്കി വച്ച ആര്‍ത്തി ഒതുക്കി വച്ച പ്രണയം. ഞാനും!! നമ്മെ വേര്‍പെടുത്തിയ കാലം. നമ്മളൊന്നാകുമ്പോള്‍ പ്രളയം!! ഭൂമി നിറയെ ചിറകടര്‍ന്ന ഉടലൂകളുടെ നിസഹായത ആകാശം നിറയെ മുറിഞ്ഞ ചിറകുകള്‍ മഴച്ചിറകുകള്‍... കണ്ണില്ലാത്ത കുഞ്ഞു നക്ഷത്രങ്ങള്‍! ഒരിക്കലും പിറവി കൊള്ളാത്ത നമ്മുടെ സ്വപ്നങ്ങള്‍!!!! എവ...

സ്വപ്നാടനങ്ങൾ

അനന്തന്‌ മടുപ്പു തോന്നിത്തുടങ്ങിയിരുന്നു. പകലുകൾ അക്കങ്ങൾക്കും അക്ഷരങ്ങൾക്കും മുന്നിലിരുന്നു കത്തിത്തീരുന്നു. രാത്രി, സ്വപ്നങ്ങൾക്കിടമില്ലാത്ത ക്ഷീണം, തളർച്ച.... എന്നു മുതലാണ്‌ ശീതീകരിച്ച മുറിയുടെ നാലുചുവരുകൾക്കുളളിൽ സ്വപ്‌നങ്ങളും ചിന്തകളും തളയ്‌ക്കപ്പെട്ടത്‌? എന്നുമുതലാണ്‌ ജീവിതം, ഈ മുറിയുടെ ഉടമസ്ഥന്റെ ആഗ്രഹത്തിനൊത്തു മാത്രം ഒഴുകിത്തുടങ്ങിയത്‌? എന്നുമുതലാണ്‌ ലാഭങ്ങളുടെയും നഷ്‌ടങ്ങളുടെയും കണക്കെടുപ്പിന്‌ അക്കങ്ങൾ നിരത്തിവെച്ച്‌ ഉറക്കമില്ലാതെ രാവും പകലാക്കാൻ തുടങ്ങിയത്‌? ഇതൊക്കെ ചിന്തിച്...

അരുന്ധതിയുടെ യാത്ര

നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ ഈ യാത്ര ഒരിക്കലും അവസാനിക്കില്ലെന്ന്‌ അരുന്ധതിക്ക്‌ തോന്നി. അതങ്ങനെ നീണ്ട്‌ നീണ്ട്‌.... അതിന്റെ അവസാനം എവിടെയാണ്‌? അവസാനമില്ല, അനന്തമാണ്‌. അവസാനമില്ലാത്തതെല്ലാം അനന്തമാണ്‌-അനന്തഗണം. അരുന്ധതിക്ക്‌ ഒന്നുറക്കെ ചിരിക്കാൻ തോന്നി. ‘ഈയിടെയായി നിനക്കിത്തിരി ഭ്രാന്തു തുടങ്ങീട്ടുണ്ട്‌’ എന്ന്‌ ചേച്ചി കളിയായി പറഞ്ഞത്‌ ശരിയാണ്‌. തനിക്കല്പം ഭ്രാന്തുണ്ട്‌. നടന്നുനടന്ന്‌ കാല്‌ വേദനിച്ചു തുടങ്ങി. ഇനിവയ്യ. ഒരടി നടക്കാൻ വയ്യ. അടുത്തെങ്ങാൻ എവിടെയെങ്കിലും ഇരിക്കാൻ പറ്റുമ...

തീർച്ചയായും വായിക്കുക