സരിത
അറവുമൃഗം
അറവുശാലയ്ക്കടുത്ത്
താമസമാക്കിയതിൽപ്പിന്നെ
കുഞ്ഞിനെന്നും
കരച്ചിലാണ്.
എനിക്കും തോന്നാറുണ്ട്
ചോരയിൽ പുതഞ്ഞ
ഒരാട്ടിൻകുട്ടിയുടെ
ദയനീയനോട്ടം
പിന്തുടരുന്നുണ്ടെന്ന്.
ആടിനെ
അറുത്തദിവസങ്ങളിലൊക്കെ
'നമുക്കിവിടെ വേണ്ടമ്മേ'ന്നുള്ള
ഒരു നിലവിളിയോടൊപ്പം
ഒരു കുഞ്ഞാടിൻ്റെ
നിലവിളിയും
കാതിൽ വന്നലയ്ക്കും
അപ്പോഴൊക്കെ അവളെ
ചേർത്തുപിടിച്ച
വിരലുകൾ ഊർന്നുപോയിട്ടുണ്ട്.
പിന്നെ ചെറിയ
മുരടനക്കങ്ങളെപ്പോലും ഭയന്നു
കുഞ്ഞു പതുങ്ങിയിരുന്നു..
പിറ്റേന്നു ചോറിനൊപ്പം
വിളമ്പുന്...