ശരവൺ മഹേശ്വർ
“ആദിരൂപമായ് അമ്മ”
ഇന്നലെപെറ്റിട്ട കുഞ്ഞുപോലും അമ്മിഞ്ഞപ്പാലിനായ് കരയുന്നതോ അറിയാതെ പറയുന്നു അകതാരിൽ നിന്നും അമ്മ.....അമ്മ.......യെന്ന വേദാക്ഷരമന്ത്രം. അമ്മ ഉമ്മയായപ്പോഴും അമ്മ മമ്മിയായപ്പോഴും അമ്മ തായായപ്പോഴും ആദിയായ് ശക്തിസ്വരൂപിണിയായ് മുന്നിൽ നിന്നു ഇന്നലെയും ഇന്നുമായി പിന്നെയോ പിറക്കാനിരിക്കുന്ന നാളെയുടെവരാ- ദൈവമേ! നീയെത്ര വലിയവനെ- ന്നുഞ്ഞാൻ ചുടുനിശ്വാസമുതിർത്തു. കാണുകയും കേൾക്കുകയും കണ്ടുപഠിക്കയും കാണാത്ത പാഠങ്ങൾ ചൊല്ലിപഠിക്കയും ജീവൻ തുടപ്പിനെ ചാഞ്ചാടിയുറക്കിയും ജീവിതം നീങ്ങുന്നതെങ്ങിനെന്നോർത്തു ഞാൻ അ...
“സ്‌നേഹം”
(ദുബായ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സമന്വയ യു.എ.ഇ. എന്ന സാംസ്‌ക്കാരിക സംഘടനയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച് 19.06.2009-ൽ ഷാർജ ഇന്ത്യനസോസ്സിയേഷൻ ഹാളിൽ ഞാനവതരിപ്പിച്ച പ്രബന്ധമാണ് ചുവടെ ചേർത്തിരിക്കുന്നത്.) “സ്‌നേഹം” - വളരെ ഗൗരവത്തിലും ആഴത്തിലും ചിന്തിക്കേണ്ട വിഷയമാണ്. അപ്പോൾ അതേക്കുറിച്ചായിചിന്ത. ജീവിതത്തിന്റെ അടിസ്‌ഥാനശിലതന്നെ കെട്ടിപ്പടുത്തിരിക്കുന്നത് “സ്‌നേഹ”മെന്ന പ്രപഞ്ചസത്യം കൊണ്ടാണ്. സ്‌നേഹം വശ്യസുന്ദരമാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരാവശ്യഘടകം. ജീവൻ നിലനില്‌ക്കാൻ വായുവേണ...