Home Authors Posts by ശരത് മേനോൻ

ശരത് മേനോൻ

14 POSTS 0 COMMENTS
storyteller.

അവൾ

പ്രതികാലമേറിവന്ന പനിക്കൊപ്പം വിറയലും കൂട്ടിനിരുന്നപ്പോൾ വെറുതെയെങ്കിലും അവളെ മരണഭയം തഴുകിത്തലോടിയിരിക്കണം തീയിൽകുരുത്തതെന്നാലും കണ്ണീർ പൊഴിച്ച- തത്രമേൽ സകടമായേൽക്കലുകളെക്കുറിച്ചോർത്താകണം. ഉറവ വറ്റാതെയവ ഓസോൺപാളികളരിച്ചെത്തിയത്, വിജയസംഗികളായ ഹതബോധക്കൂട്ടങ്ങൾക്കു- മേലായിരുന്നു. ഇരച്ചു കയറിയയിരുട്ടിൽ ദിശ മറന്നവരാകെ- പ്പകപ്പിലായി. *റേച്ചലേ, നീ പറഞ്ഞയിടത്താണവർ. ഇരുളിനെ ഭയന്ന് തിരികെയോടിയ ചിലർ അവർ വെളിച്ചം തിരഞ്ഞു, അവളുടെ വലിമയറിഞ്ഞു, അവളവർക്ക് പരാനന്ദം കനിഞ്ഞു. കണ്ണിലിരമ്പിയ ...

യാത്ര

ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും ആശകൾ, മധുരിക്കുമോർമ്മകൾക്കരികു-ചേരുമോ? തിരികെ നടക്കിലും, വഴികളതോരോന്നു- മാദിയിൽ കണ്ണിൽ പതിഞ്ഞപോലാകാം. അപരിചിതമായൊരു ഭൂമിതൻ മാറിൽ നിൻ നിഴലുമായ് ചേർന്നങ്ങലയാം. മധുപാത്രം വീണ്ടും നിറഞ്ഞിരിക്കാം, വിരിയാൻ കൊതിക്കുന്ന പൂമൊട്ട് കാണാം. എരിയാൻ തുടങ്ങുന്ന ചുണ്ടിലെ കനലിൽ, മേഘമാം വിധിയുടെ ചിരികളും കേൾക്കാം. ഇനിയുമെത്ര കാലങ്ങൾ മുൻപേ കിടക്കിലും ആശകൾ, മധുരിക്കുമോർമ്മകൾക്കരികു ചേരുമോ? തിരികെ നടക്കിലും,വഴികളതോരോന്നു- മാദിയിൽ കണ്ണിൽ പതിഞ്ഞപോലാകാം. മലരണിഞ്ഞു ന...

സ്വപ്നാടനം

  തുടക്കം കുറ്റിവീഴാതെപോയ വാതിൽ മെല്ലെ തുറന്നുള്ളിൽകടന്നെന്റെ കാലിയായ പാത്രത്തിലൊരു ടീസ്പൂൺ ചോദ്യം ഒഴിച്ചു,അയാൾ തന്നെ നാളല്പമായീ ശല്യം. ചോദ്യങ്ങൾ ഛെ! നാണക്കേടാണ്, തോറ്റത്. നായര് ചെക്കനോടെന്നത് കഷ്ടം. കാരണമറിയാതെ വീർപ്പുമുട്ടുന്നു, അയാൾ സ്പൂണെടുത്തൊഴിച്ചു, ചോദ്യങ്ങൾ പിന്നെയും. പരിശ്രമിച്ചില്ലെ? പ്രാർത്ഥിച്ചില്ലെ? എന്നിട്ടുമെന്തേ? എങ്ങനെ? ചോദ്യത്തിനൊപ്പം ചിഹ്നങ്ങളും ചേർന്നാ പാത്രത്തിൽ തിളച്ചു. ഉത്തരങ്ങൾ രണ്ടാമതായെന്നാലത് തോൽവിയല്ലെന്ന് പറയുമ്പോഴേക്കും,വഴിക്ക...

ഇതാ ഇവിടെ വരെ

ആരംഭം ഇതെന്റെ ഭാഗമാണ് മറുവശം താല്പര്യമില്ല നാറുന്നെങ്കിലും,നീയുമൊരു പൂവാണ് നീതിയുടെ വർണ്ണമറിയാം കഥ ദുരിത ചവർപ്പിറക്കാൻ തുടങ്ങിയ സൗഹൃദം കാലചക്രത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി പ്രണയികളാക്കി, എന്നെയും അവളെയും. മൂടുപടമഴിച്ചുവെച്ച് പരസ്പരം പൂക്കാലം കാത്തിരുന്ന നാളുകളിൽ,അവളെനിക്കു നൽകിയ തിരിച്ചറിവുകൾ പ്രേമം,കാമം, ഒടുവിൽ ചതി. സമാധാത്തിനായ് സ്നേഹിച്ചും,തുടർച്ചക്കായി നിലനില്പിന് സമ്മതം മൂളിയും, അനുരാഗച്ചിറകിൽ പറന്നു ഞാൻ കണ്ട ലോകം പകയുടേതാണ്. ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണെറിഞ്...

തീർച്ചയായും വായിക്കുക