Home Authors Posts by ശരത് മേനോൻ

ശരത് മേനോൻ

14 POSTS 0 COMMENTS
storyteller.

നിറങ്ങളുടെ കഥ

    ഏഴു നിറങ്ങൾ, മഴവില്ലിന് വയലറ്റ്, ഇൻഡിഗോ, ബ്ലൂ ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്. അറിയാവല്ലോ? ഇനിയൊരു മഴവില്ലങ്ങ് വരച്ചോ നല്ല സൂപ്പറാവണം എല്ലാരുടേം. നേരം കൊല്ലാൻ വന്നു കയറിയ അമ്മിണി ടീച്ചർ, ഒരു നിമിഷം അമൃതാ ഷെർഗിലാകുന്നു. സ്വാതന്ത്ര്യം പൂട്ടി, അവർ ബ്രഷെടുത്തു, വരയുടെ രസതന്ത്രം വഴങ്ങാത്ത കുട്ടികളെ റാസയും അർപിതയുമാക്കാൻ. നിറകണക്കിൽ ഇൻഡിഗോ ദുർഗ്ഗയുടെ മനസ്സിൽ തെളിഞ്ഞു ശരിക്കും അത് സിയാനല്ലേ? ന്യൂട്ടണെ നാണംകെടുത്താതെ അവൾ സംശയം വിഴുങ്ങി. പെട്ടെന്നതാ ഒരത്ഭുതം, അ...

കാഴ്ച

    വീട്ടുമുറ്റത്തൊരു ബഹളം കോളാമ്പി പടർപ്പിന്റെ ചോട്ടിൽ വീട്ടുപക്ഷികളുടെ കലഹം. കൊക്കിലൊരു കുരുവി കൊരുത്തൊരു കൊഴുത്ത ഞാഞ്ഞൂളിന്റെ വിഹിതം ചൊല്ലി കലപില ചില. അന്നദാതാവാണ് നാഥൻ നാട്ടിലും കാട്ടിലും, അവന്റെ വാക്കിനാണ് വില നാവുള്ള നാളു വരെയും. കാഴ്ചയുടെ രസച്ചരട് മുറുക്കിയുടുത്ത് ഞാൻ കർത്താവിന്റെ നീതിയറിയാ- നുമ്മറത്തങ്ങിരുന്നു പോയി. അങ്ങനെ ചർച്ച തുടങ്ങി പിന്നെ കൂട്ടം പിളർന്നു അത്യുത്തമ ശിഷ്യരുണർന്നു പിറകെ സമവായം പിറന്നു. * കാടുമുഴക്കി'യൊരമ്മക്കിളിയിൽ കാണി ഞാ...

തമാശ

      പറഞ്ഞവസാനിപ്പിച്ചതിങ്ങനെയാണ്; " ഉന്നമിപ്പിക്കാനാവില്ലെങ്കിലതുവേണ്ട അന്നം മുട്ടിക്കാതിരുന്നാലതുതന്നെ സുകൃതം' കേട്ടവരെല്ലാം കുടുകുടെ പൊട്ടിച്ചിരിച്ചു, പെട്ടെന്നെന്റെ കയ്യിലാരോ വിലങ്ങും വച്ചു. ഭാഗ്യം! തലയിലുണ്ട തുളഞ്ഞില്ല, പൊന്നുരക്കാത്ത നാവും പിഴുതില്ല. പൊട്ടിയൊലിക്കുന്ന വൃണങ്ങളത്രയും മുൻകൂട്ടി കണ്ടതാണ് ഞാൻ, കൊട്ടിഘോഷിക്കുന്ന വല്ല്യേട്ടന്റെയും* റാൻമൂളി തുപ്പൻമാരുടേം വികാരം. കണ്ടതും കേട്ടതും പാകത്തിന- ല്പം കൊണ്ടതും കൂട്ടി പറഞ്ഞ തമാശകൾ, കളിയാക...

കാണാതായ സുഹൃത്ത്

  ബഗൻ സരൺ, അതായിരുന്നു പേര്. ഉച്ചാരണം ശരിയാണോയെന്നറിയില്ല, ചിലരെല്ലാം അങ്ങനെ വിളിച്ചിരുന്നു, ഞങ്ങളുമതനുകരിച്ചു പോന്നു. കൺവെട്ടത്തെയേതോ ഒരുൾഗ്രാമത്തിലെ ബഗൻ, കണക്കെടുപ്പുകളിൽ ക്ലാസിലെ പത്താമൻ. ബുദ്ധിയുടെയും മികവിന്റെയും അളവുകണ്ണിൽ സാറന്മാരെ(ചിലർ)ന്നുമവനെ കീഴെ നിലനിർത്തിയിരുന്നു. രാഷ്ട്രീയം പറയാൻ മടിക്കുന്ന സഹപാഠികൾ (ചിലർ) ജാതിമഹിമയിൽ അവനെയകറ്റി. രാത്രിയുടെ പുകമറയിൽ വിപ്ലവം വായിട്ടലയ്ക്കുന്ന ഞങ്ങളും (ചിലർ) ഭാഷാവരമ്പിലിപ്പുറം നിന്നു പുലമ്പി. അവനോടാരുമധികം മിണ്ടിയില...

രണ്ട് കവിതകൾ

    കേമൻ അന്ന് തീവണ്ടിയുടെ ജനാലയക്കൽ കണ്ണും മിഴിച്ചിരുന്നവനും, കല്ലെറിഞ്ഞാ കണ്ണുപൊട്ടിച്ചവനും ഇന്നുമിവിടെയുണ്ട്. അനവധി പാളങ്ങൾക്കിരുവശം. കല്ലെറിഞ്ഞെറിഞ്ഞവൻ നേതാവായി, കണ്ണ് കുരുടിച്ചു,കുരുടിച്ചവൻ അണിയും. ഇവരിലാരാണ് കേമൻ? അറിയുമെങ്കിൽ നിങ്ങളുടെ ചെവിയിൽ ചിന്ത പകരൂ, ഒപ്പമെന്റെയും. യെസ്/നോ? 'നോ'പറയാൻ പഠിപ്പിക്കുന്ന ക്ലാസുകളിലാണ് ഞാൻ അയാളെ പരിചയപ്പെട്ടത്. അവസ്ഥ താരതമ്യേന വളരെ ക്രിട്ടിക്കലാണ്. കഴിഞ്ഞ കാലമൊക്കെയും 'യെസു'കളിൽ മുങ്ങിപ്പോയൊരു മനുഷ്യൻ, ഒടുവിലതിന്റെ...

റഷൊമോൺ

അങ്ങനെയിരിക്കെ, ഒരു കഥ പറയാൻ രണ്ടാള് വന്നു കൊച്ചുമേനവന്റെ കഥ രണ്ട് ധ്രുവങ്ങളിൽ നിന്ന് രണ്ട് കാഴ്ചകളിൽ പതിഞ്ഞ ഒരാളുടെ കഥ കൊച്ചുമേനവന്റെ കഥ 1. മരുമകൻ പറഞ്ഞു: അമ്മാവൻ വീരൻ പുകഴ്പാടി നാടൊട്ടുക്ക് സിൽബന്ദികൾ തലമുറകളിൽ വേരോടിയ തറവാടിത്തം പ്രമാണികളിൽ ദേശത്തെ പ്രധാനി. ലാവണ്യകളിൽ മയങ്ങാതെ ത്യാഗത്തിൻ പര്യായം പോൽ ബുദ്ധിഭ്രമിച്ചൊരു നാരിയെ വേളി- കഴിച്ചതിന്നും ദേശമോർക്കുന്നു. അടിതെറ്റിയ കൂലികൾക്കൊന്നും അന്നയൽദേശത്തും കാൺമാനില്ല മനമറിയുന്നൊരു തമ്പ്റാനിതുപോൽ മണ്ണറിയുന്നൊരു കാർന്നോ...

ആനന്ദനഗരി

ആ കോട്ട മതിലിനപ്പുറം കാലമൊരുക്കിനിർത്തിയ ഒരു സുന്ദരിയുണ്ട്. മൂവന്തിയുടെ നേർത്ത കരയുള്ള വെള്ളപ്പട്ടുടുത്ത്, പുരികങ്ങൾക്കിയിൽ നെറ്റിമേലെ വട്ടപ്പൊട്ടണിഞ്ഞവൾ, ചാരുലത. ആ അഴകുപാടിയുരുളുന്ന മഞ്ഞ ശലഭങ്ങളിൽ, മണ്ണറിഞ്ഞിഴയുന്ന തീവണ്ടികളിൽ, മധുരമൂറുന്നധരങ്ങളിൽ, തഴുകി തലോടുന്ന കാറ്റിലലിഞ്ഞ രബീന്ദ്ര സംഗീത ശ്വാസമായി, അലിഖിതമായ ഓർമ്മകളിലിനിയുമെഴുതാത്ത കഥകളും, പതിയാത്ത ചിത്രങ്ങളുമായവളരുളി. അവൾ ദേവിയാണ്. മദരി. പാതയ്ക്കപ്പുറം ധ്യാനത്തിലിരുന്ന വിവേകാനന്ദനും, ടാഗോറും പക്കലിരുന്ന ആഞ്ജനേയനെ സാക്...

അനന്തരം

  ആകാശത്തിലെ നക്ഷത്രമാകാൻ പുറപ്പെടു- മ്പോൾ, അയാൾ വെച്ചുമാറിയത് ഒരുത്തരേന്ത്യൻ പോത്തിന്റെ മുഖംമൂടിയായിരുന്നു. അല്പം നാഗരികതയും, നാടകീയതയും കലർന്നത്. അനന്തരം തൊഴുത്തില്ലെങ്കിലും, തീറ്റിയില്ലെങ്കിലും തറവാട് ഗ്രൂപ്പിന്റെ ഡിപിയിലങ്ങനെ വിരിഞ്ഞുനിന്നു. ചടങ്ങിന് കിടാങ്ങളും പേരക്കിടാങ്ങളും വന്നു, നല്ല പകുതിയെന്ന് ഒപ്പിട്ടു കിട്ടിയ വ്യാജ രേഖയുമായി മച്ചി നേരത്തേയുണ്ട്. ഉലക്കമേലുള്ള അവരുടെ കിടപ്പുകണ്ട് ബന്ധം പറഞ്ഞെത്തിയവരുടെ കണ്ണുകളകത്ത ളങ്ങൾക്കലങ്കാരമായ്. അളവറ്റ സ്നേഹംകൊണ്ട് വീർപ്പുമു...

ദ്വി

    ഒരീസം ഒരിടം രണ്ടു പേർ രണ്ടു ദേശം നൂറു വർത്തമാനങ്ങൾ ശാസ്ത്രം, സ്വത്വം, സ്വാതന്ത്ര്യം, അങ്ങനെ പലതും നടുവിലെപ്പോഴോ മുറിഞ്ഞുപോയൊരു പദം "വഹ്ദത് അൽ വുജുദ് " സൂഫി മെറ്റാഫിസിക്സ് ഐക്യം, ഐഡിയോളജി അയാൾ വാദം തുടർന്നു. മടുപ്പും കടന്നു പോയി. തെല്ല് നേരം സഹിച്ചിട്ട് രണ്ടാമൻ നാക്കഴിച്ചിട്ടു ലവലേശം തീണ്ടാത്തയുളുപ്പിനെ മുറുകെപ്പിടിച്ചൊരു മറുപടി അവരെയെനിക്ക് അറപ്പാണ്. ആരെ? അഹ്മദിയൻസിനെ. കാരണം? ദെ സ്റ്റിങ്ക്സ്. മൗനത്തിൽ നിന്നുമുത്തരം ചൂണ്ടിയതൊന്നാമനാണ്. വളർന്നതങ്ങനെ, വളർ...

ചായ

ചായ സംസാരിക്കുന്ന ചൂടുള്ള രാഷ്ട്രീയ വര്‍ത്തമാനങ്ങളുണ്ട്, കറുപ്പിന്റെയും വെറുപ്പിന്റെയും. തെല്ല് മതം തീണ്ടാത്തവ. അരിപ്പയില്‍ വേര്‍പിരിഞ്ഞ തേയിലക്കൊന്നുമറിയാത്ത ഒരുപാട് ശരിയുടെയും, തെറ്റിന്റെയും സാക്ഷ്യങ്ങള്‍. അടിയത്രയും കൊണ്ട് പതഞ്ഞ്, തൊഴിയത്രയും കൊണ്ട് കരഞ്ഞ്, മൂന്നാം നാളുയര്‍ത്തെഴുന്നേറ്റ് മുഷ്ടിയില്‍ അവകാശത്തിന്റെ സിന്ദാബാദ് മുറുകെപ്പിടിക്കുന്ന കീഴാളനും, ആര്‍ത്തി മൂത്ത്, കൊന്നുതള്ളി കൊള്ളയടിച്ച്, അധികാരി നടിക്കുന്ന മേലാളനും, ചായ പറഞ്ഞ കഥകളില്‍ ഒരേ തരംഗദൈര്‍ഘ്യത്തിലുണരുന്ന ക...

തീർച്ചയായും വായിക്കുക