ശരത്‌ബാബു തച്ചമ്പാറ
പത്രകാലം
ഒന്നാം കാലം ഃ സെൻസേഷണൽ ‘ഹലോ ന്യൂസ് എഡിറ്ററല്ലേ........?’ ‘യേസ് പ്ലീസ്........’ ‘സർ ഫ്രണ്ട്‌പേജിൽ ചേർക്കാൻ സെൻസേഷണൽ ന്യൂസ് ഒന്നുമില്ല. എന്ത് ചെയ്യണം’? ‘എന്നാൽ മന്ത്രിസഭ തകരാൻ സാധ്യത. പ്രതിപക്ഷം മുന്നണി രൂപീകരിക്കാൻ തയ്യാറെടുക്കുന്നു എന്ന് തട്ടിയേക്ക് ’ രണ്ടാംകാലം ഃ തിരുത്ത് കെ.പി.ഗോപാലകൃഷ്ണൻ നായർ എന്ന മുൻ കോദണ്ഡാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ചു എന്നൊരു വാർത്ത ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ശ്രീ. ഗോപാലകൃഷ്ണൻ അന്തരിച്ചിട്ടില്ലെന്ന് ഖേദത്തോടെ അറിയിക്കുന്നു. മൂന്നാംകാ...
പ്രണയകുടീരം
പൊൻപണ്ടങ്ങളൊക്കെയും അഴിച്ച്‌വിറ്റ് മുക്കുപണ്ടങ്ങളിൽ താലി കോർക്കാം കരിപിടിച്ച അടുക്കളയിലെ പാത്രകലമ്പലുകൾ ക്കൊടുവിൽ നാറുന്ന ശരീരത്തിൽ കരുത്തുതെളിയിക്കാം അടിച്ചും, തൊഴിച്ചും പതിവ്രതയല്ലെന്നു മുദ്രകുത്തിയും നാട്ടാചാരപ്രകാരം ഭാര്യാ ഭർത്താക്കന്മാരായി സകുടുംബം ജീവിക്കാം. മുഷിവുതോന്നുമ്പോൾ ശ്വാസം മുട്ടിച്ചോ..... കഴുക്കോലിൽ കെട്ടിതൂക്കിയോ ശല്യം തീർക്കാം. എന്നാലും നീ ഭാഗ്യവതിയാണ് എന്റെ കൈയ്യിൽ ഒരു താജ്‌മഹൽ കെട്ടാനുള്ള പണവും അധികാരവുമുണ്ടല്ലോ....? Generated from archived...