Home Authors Posts by ശരത്കുമാർ

ശരത്കുമാർ

75 POSTS 1 COMMENTS

താളമായ് പെയ്ത മഴ

മുഴുകിയ ധ്യാനത്തിനിടയിൽ പെയ്തൊരു മഴ നിശബ്‌ദമായിരുന്ന മുറിയിലേക്ക് താളം പകർന്നു വെളിയിലാണവളുടെ നൃത്തമെങ്കിലും ചുടുഹൃദയത്തെ വീണ്ടുമുണർത്തി തണുപ്പെഴും മൊഴികളേകി പൊട്ടിച്ചിരിച്ചും കളിയാക്കിയും കവിതയായും വിളിച്ചു മുഴുകിയ ധ്യാനത്തിൽ നിന്നും ഉണരാതിരിക്കെ മഴയൊരു പേമാരിയായ് തീർന്ന് ശകാരിച്ചടങ്ങും വരെ നനവേൽപ്പിക്കുന്ന തുള്ളികൾ വെടിയുണ്ടകളാകുന്നതിൽ നിന്നും മേൽക്കൂര കാത്തു കണ്ണുകൾ തുറന്ന് നനഞ്ഞ മണ്ണിലേക്ക് നോക്കിയപ്പോൾ മഴയോടൊരടുപ്പം ധ്യാനത്തിനൊരു താളമാണ് മഴ

ചിന്തിക്കുന്ന തലയോട്

ചിന്തിച്ചു ചിന്തിച്ചു ഞരമ്പുകൾക്കു താപമേറ്റു- ലാവയായുരുകിവാർന്നു മാംസം കരളിനൊപ്പം വെന്തു തരളവികാരങ്ങൾ ഹൃദയത്തിൽ തിളച്ചുകരിഞ്ഞു വാക്കുകൾ കുമിളകൾ പൊട്ടി രക്തം മരിച്ചു അസ്ഥികൾ കത്തി തലയോട് ബാക്കിയായ്‌ ചിന്തിച്ചു പുകയുന്നു.

അവൾ

മഞ്ഞുതിർന്ന വഴിയിലൂടെയിന്നവൾ നടന്നടുക്കുന്നു. പൊഴിഞ്ഞു വീണ ഇലകൾ ചവിട്ടി അവൾ വരുന്തോറും ഇരമ്പിവീശുന്ന കാറ്റ് മൊഴികളായ് തീരുന്നു . പാതിമയക്കം വിട്ടുമാറാതെ സൂര്യൻ അവൾ പകലിൻെറ ഉദയത്തിനൊത്ത അഴകുള്ളവൾ, വഴിയോരത്തെ പൂക്കളിറുത്തെടുക്കാൻ കൗമാരമിനിയും ബാക്കിയുണ്ട് നേരം മഞ്ഞുതുടയ്ക്കുകയാണ് കാറ്റുനിലച്ച് തുറക്കേണം ചുണ്ടുകൾ പൂവേന്തിയ ചില്ലകൾ പലതുമവൾ തൊട്ടു ചിലതെല്ലാം പൊള്ളയായിരുന്നു പൂക്കൾ തീരും മുൻപേ അകാലത്തിലുണങ്ങിയവ പ്രകൃതിയുടെമായകളിതെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവണം മുന്നി...

ഏകാന്തത

  സൂര്യരശ്മികൾ പൊലിഞ്ഞുതീർന്ന് അന്തരീക്ഷവും ആകാശവും ഇരുൾപടർന്ന് കല്ലിച്ചു നിലാവിൻ കണത്തിനായി വിങ്ങിയും തേങ്ങിയും കൺകളും കരളും ഒരുപോലെ ദാഹിച്ചലഞ്ഞ പക്ഷി കൂടണഞ്ഞ നേരം കൂട്ടിനായ് കൊടിയൊരേകാന്തത മാത്രം ഇലകളിൽവീണ മഞ്ഞുതുള്ളികളുടെ മർമ്മരധ്വനി രാഗത്തിൻകുളിരിനെ തൊട്ടുണർത്തി ഇന്നിനെ ഉറക്കമൊഴിച്ചുള്ള രാത്രിയാക്കി വിറങ്ങലും നോവുമേൽപ്പിക്കും സൂചിമുനയുള്ള തണുപ്പേറ്റ് ചൂടിനായ് മോഹമുരുക്കി പകൽ വെളിച്ചം വീഴുമ്പോൾ കൂടിൻ തടവറയിൽ നിന്നും വേർപെടുന്നതോർത്ത് ചിറകുകളുള്ള ഹൃദയവുമായ...

കൂട്ടുകാരൻ

കൂടെയൊരുവൻ കൂട്ടുകാരൻ സ്വപ്‌നങ്ങൾ പലതെങ്കിലും പങ്കിടാൻ മടിയാത്തവൻ ദുഃഖങ്ങളുണ്ടെങ്കിൽ കടം വാങ്ങുന്നവൻ കണ്ണുകൾ വെവ്വേറെയെന്നാലും കാഴച്ചകളൊരുമിച്ചു പങ്കുവയ്ക്കുന്നവൻ വിശക്കുമ്പോൾ എരുവിനും പുളിപ്പിനും ഒരേ നവായ് മാറുന്നവൻ വേർപെടുന്നേരം ഹസ്തങ്ങൾക് സ്നേഹം പശയാക്കുന്നവൻ ഒട്ടിയബന്ധത്തിൽ വിരഹം മുറിവായേറ്റുന്നവൻ കണ്ണുകൾ വറ്റിയാലുറവയാകുന്നവൻ കണ്ണീരണിയുമ്പോൾ തൂവലാകുന്നവൻ വെയിലേറ്റു തളരുമ്പോൾ തണലാകുന്നവൻ തണലിൽ കൂടെയിരിക്കാൻ പ്രിയമുള്ളവൻ വെയിലിലും നിലാവിലും നിഴലായ് നടക്കുന്നോൻ കൂടെയൊ...

തീർച്ചയായും വായിക്കുക