Home Authors Posts by ശരത്കുമാർ

ശരത്കുമാർ

75 POSTS 1 COMMENTS

വരുംകാലം

  വരുംകാലമകലെ പൊയ് പോയകാലത്തിലോർത്തു ഇന്നുമൊരു വരുംകാലമെന്ന്.ജീവനെയറിഞ്ഞതാണാദ്യം തിരിച്ചറിവിൻെറ പുലർക്കാലം. പിന്നെ ജീവിതം നുണഞ്ഞു തുടങ്ങിയ കൗമാരം.കടന്നുപോകും കാലത്തിനിടയിൽ നിഴലുകൾ മായ്ച്ചു നേരുകൾ തുറന്നു കാട്ടുന്നു യൗവ്വനം.കാലങ്ങളോരോന്നും ഇന്നലെകളായി മാറുമ്പോൾ നാളെയൊരിന്നാകും .ഇന്നിനെയറിയാതെ ഇന്നലെയെ ഓർത്തു-നാളെയെത്തേടി ഇന്നെന്നതൊരു വെറും വാക്കായി തീരവേ നാളെയെന്നത് നിറംമങ്ങിയ വാർദ്ധക്യമായി വന്നൊടുവിൽ ചുളുങ്ങിയ വിരലുകൾ കൊണ്ടെണ്ണംപിടിക്കാൻ ഹ്രസ്വമാം കാലത്തിലേക്ക് വഴിമാറി ഭാവി പരിണാമം ദിന...

പ്രാർത്ഥന

  മനമുരുകുന്നു, കരളിൽ വേദന തൻ ലാവതിളച്ചു നദിപോലെ ശീതളമാകണമേ ഭാരം പേറി ഉയരാൻ വയ്യ ഹൃദയം അതിലൊരു കമലം ആകണമേ നെഞ്ചിൽ ചിതറിക്കിടക്കുന്ന കറുപ്പുകൾ ശാന്തതയുടെ വെണ്മേഘങ്ങളായി നിറഞ്ഞൊരാ ഗംഗയിൽ  തെളിയേണമേ ദുഖങ്ങളാകുന്നതെന്തും കരകവിയാതെ താളമായതിൽ ചേരേണമേ അകലെ വിളിക്കുമാ സമുദ്രത്തിനാഴത്തിൽ കുമ്പിടാൻ മാനസം അറിവിൻെറ ഉപ്പുരസം കലരാൻ മാത്രം പാകമാക്കേണമേ കരളിൽ വേദന തൻ ലാവ തിളച്ചു നദിപോലൊഴുകണമേ 

കവിതയോടൊരു പ്രണയം

            ആദ്യമാദ്യം ഒന്നിലും തേടാതെ കവിത മുന്നിൽ നിറഞ്ഞുനിന്നു . നഗ്നയായ്‌ വർണ്ണനക്കൊത്തൊരു മേനിയെ നിവർത്തി വിടർത്തി മലർന്നുകിടന്നു നദികളിൽ . പഞ്ച ബാണങ്ങൾ വാരിവിതറി അപ്സരയായ് മറഞ്ഞു പൗർണമികളിൽ. നക്ഷത്രങ്ങൾ കയ്യിലേന്തി നൃത്തം വച്ചു ദുഖത്തിൻെറ കൂരിരുൾ നിറമുള്ള രാത്രികളിൽ . തളിരായി പ്രഭാതങ്ങളിൽ ...പലനിറങ്ങളായി പകലിൽ കണ്ടപ്പോഴെല്ലാം നഗ്നയായ്‌ ... ആ നഗ്നത കണ്ടൊരു പ്രണയം തുടങ്ങി ഉടയാട നെയ്യുവാനറിയാതെ ഇന്ന്

പൊട്ടിത്തെറിക്കാതിരുന്ന പടക്കം

പൊട്ടിത്തെറിക്കാതിരുന്നത് കൊണ്ട് മഴയെത്ര കൊള്ളേണ്ടി വന്നു വീര്യത്തിനല്ലാതെ വീണ്ടും വെയിലിലെത്രകിടക്കേണ്ടി വന്നു പോയൊരാഘോഷത്തിൽ പൊട്ടാതെ പാഴായ് വിലയ്‌ക്കൊത്തില്ലെന്നു വെറും പിരാക്ക്‌ വേറെയും പടക്കങ്ങൾതന്നെ വിവിധ തരങ്ങളിൽ ഉച്ചവും നീചവുമായ ശബ്ദങ്ങളിൽ പൊട്ടുന്നതെന്ന്മുന്നോടിയായ് വിധി . കൂടാതെ ഉച്ചത്തിൽപൊട്ടുന്ന തരത്തിൽ നീചനും നീചത്തിൽ ഒച്ചയോടെ പൊട്ടി തെറിക്കുന്നതും. എങ്ങനെ കേട്ടാലും പറയുന്നോർക്കിമ്പം ഉച്ചത്തിലുള്ളവ തന്നെ പടക്കത്തെപ്പറ്റിപ്പറയുമ്പോൾ വിലയിലല്ലകാര്യം പൊട്ടുന്നതിൽ,പ...

ഉറവ

        പതിയെ കുഴിച്ചു തുടങ്ങി പതമുള്ള മണ്ണായതു കൊണ്ട് ഉറവ കാണുമെന്നാശയാൽ . ഉറവയിൽനിന്നും തെളിനീരുണ്ടായി പാദങ്ങൾ നനക്കുന്നതിൻെറ അനുഭൂതിയായിരുന്നു ആദ്യ പ്രതീക്ഷ. മെല്ലെ കുഴി നിറഞ്ഞു പതയുന്ന തെളിനീരുടെ ചിരിയേയും പതിയെ വർഷം വരുമ്പോൾ മണ്ണിൻെറ വിണ്ടയിടങ്ങളിലൂടെയൊഴുകി ഹരിതലോകം മെനയും വേരുകൾക്ക് ഉണർവേകുന്നതിനെയും സ്വപ്നമാക്കി . വേനലിൽ വറ്റാതിരിക്കുവാനും വിണ്ണിൻെറ സൗന്ദര്യം കാണുവാനും വെയിലിൽ ചൂടോടെ ചുവന്ന മുഖം കഴുകുവാനും ആഗ്രഹിച്ചു . ...

കനലുകൾ

    കനലുകൾക്കിഷ്ടം എന്നേരവും താപത്താൽ എരിഞ്ഞു കൊണ്ടേയിരിക്കാൻ അണഞ്ഞാൽ വെറും കരിക്കട്ടകളാവുമെന്നോർത്താവാം ഇത്രമേൽ ത്യാഗത്താൽ തീയുള്ള ജീവിതം . കനലുകൾക്കെന്നും തീപകരും - താപമൊരു ജീവനും പ്രേരണയും. അതിനൊത്തു തിളക്കവും, വെടിപ്പും, ജ്വലിക്കുന്ന പ്രതാപവും. തീകൊണ്ടു ജീവിതം, മൃദുലബാഷ്പത്തിൽ അകാല മരണവും. തീയുള്ളലോകം കെട്ടുതുടങ്ങുമ്പോൾ കരിനിറം വീണു തുടങ്ങും തനിയെ അണയാൻ മടിച്ചു വീണ്ടും കനലുകളാക്കാൻ കൊതിച്ചു ആത്മാവിൻ കണികകളപ്പോഴും പറ്റിക്കിടന്ന് ഉടലിലെ ജീവനായ് കനലിൻെറ ജീവിതത്തിന...

ഒഴുകുന്നവർ

അതി വേനലിലും വറ്റാതെ ശേഷിച്ച ഉറവയുമായ് രണ്ടരുവികളായവർതളിർത്തൊഴുകുന്നു. അമ്പരചുംബികളായ കിനാവിൻെറ വേരുകൾക്കിടയിലൂടെ വഴികൾ തീർത്തു. ഒഴുകുന്ന വഴികളിൽ മണലെഴുത്തിൻെറ കവിതകൾ കോറി ,തണലിനൊരു നനവേകി- പ്രകൃതിതൻ ഗാനങ്ങളേറ്റു പാടി . ദൂരങ്ങളറിയാതെ പിന്നിട്ട് ഇനിയും ഒഴുകി മതിവരാതെ ഒടുവിൽ അന്യോന്യം സംഗമിക്കുന്നു . അവരുടെ ഈണവും താളവും ഒരുമയായ് ഒന്നായ് ,ഒഴുകുമിടങ്ങൾ ഇടവും വലവുമായ്. മുന്നിലുറച്ചൊരുകാലത്തിലിളകാത്തപാറ ഒരുമ ചേർന്നൊരു വീണയാക്കി ഒന്നിച്ചു സ്വരമോട് ചേർന്നൊഴുകുന്നു. എന്നിട്ടും അവർ ഒഴുകി...

ബുദ്ധൻ

        ശാന്തമാം പുഴ തുല്ല്യമായ ബുദ്ധൻെറ മുഖ ബിംബം വറ്റാത്ത അമൃതിൻെറ നിറകുടമായ് ആത്മാവ് പാനം ചെയ്യുമ്പോളും മോഹചിന്തകൾക്കതു കാളകൂടം ബുദ്ധനിൽനിന്നും കിനിയുന്ന പുഞ്ചിരി തനിയെ പകർത്തുന്ന ഹൃദയത്തിനു പൂർണ ചന്ദ്രനോളം അഴകുണ്ടാകും അസ്തമയമില്ലാതെ എന്നും ഒരേ പോലെ അസ്തമിക്കാത്തൊരുചന്ദ്രനായ്ആഹൃദയംവിളങ്ങും ബുദ്ധൻെറ പുഞ്ചിരിനിലാവ് നിർമ്മലമാം എന്തും കിനിയുന്നു തിളങ്ങുന്നവയിലെ മാലിന്യങ്ങൾ തുറന്നു കാട്ടുന്നു . ബുദ്ധനെ പകർത്തുകയെന്നാൽ സ്വയം ബുദ്ധനാവുകയാണ് അറ...

ശിൽപ്പി

  എത്ര അടർത്തിയെടുത്തിട്ടും മുഴുമിക്ക വയ്യ നിൻ രൂപം വെണ്ണക്കലിൻെറ പാഴ് ഭാഗങ്ങളെല്ലാം പോകേണം ഇനിയും . വെണ്ണക്കല്ലിനെ നീയാക്കേണം മിഴിമുമ്പിൽ നീയില്ല മധുരക്കിനാവിൽ നിറഞ്ഞ മധുരമായിരുന്നു നിൻ മുഖം പുഴപോലെ പുളഞ്ഞ മേനിയിൽ അഴകും ആഭരണങ്ങളും നക്ഷത്ര ശോഭയാൽ തെളിഞ്ഞിരുന്നു മറയായ് മരങ്ങളൊന്നും പകലിൽ നിഴലായ് നീളുമാക്കിനാവിൽ കണ്ടില്ല അത് രാത്രി യുടെ കിനാവ് മാത്രം . വെണ്ണക്കല്ലേ മാനവ ജീവൻ പകരാനാവില്ലെങ്കിലും നീ അവളായ് മാറും വരെയ്ക്കും ആ നിദ്രാനുഭൂതിയൊരു വേദന, കണ്ടത് പാഴ് കിനാവാവ...

ഡ്രാക്കുളക്കോട്ട

          അടർന്നുവീഴാതുറപ്പുള്ള ചുമരുകൾക്കിടയിൽ അടയിരിക്കുന്നൊരു ലോകമുണ്ട് പകലും രാത്രിയും ഒരുപോലെ മരവിച്ചു മണിയറകൾ തുറങ്കുകളാകുന്ന ലോകം. ചത്ത ഘടികാരങ്ങളേന്തിയ കുരിശായി ഉള്ളറകളിൽ അകചുമരുകൾ. സമയബോധത്തെ തട്ടിയുണർത്തുന്നത് ഇതുവരെ കൂട്ടിനായുള്ള ഹൃദയമാകുന്ന ഘടികാരം മുറികൾവിട്ടിറങ്ങി ഇടനാഴിയിൽ നിന്നാൽ ഇരുളിലെ അരണ്ട ദീപത്തിൽ എവിടെയും നിഴലുകൾ . വെളിയിലെ അറിയാത്ത നിലാവിൻെറവെട്ടത്തിൽമുല്ലകൾമണമോടെ വിളിച്ചാൽ രാത്രിയായ് അവ രാവിൽ മുഖം വിടർത്തുന്ന മുല്ല...

തീർച്ചയായും വായിക്കുക