Home Authors Posts by ശരത്കുമാർ

ശരത്കുമാർ

75 POSTS 1 COMMENTS

വൃന്ദാവനം

    കനികൾ നിറങ്ങളാൽ ,നീട്ടുന്നു മധുരങ്ങൾ.വെയിൽ ചീളുകൾ പൊയ്പ്പോയ, വേനലിൻ പാതകൾ കാട്ടുന്നു .തണലോ കറുപ്പെഴും ചിത്രം വരയ്ക്കുന്നു .ഹൃദയതടാകത്തിൻ കണ്ണാടിനോക്കവെ മുഖമെത്ര അഴകോടെയല്ലാതെ തെളിയുന്നു.കവിതകൾ കാത്തിവിടമിന്നോളം കാലം വിളിക്കുന്നു . അരികുകൾതോറും അനുരാഗലോലമാ൦,അരുവിയൊഴുകുമ്പോളറിയുന്ന ജീവിതം കരിയില കരയുമ്പോളറിയാതെയാകുന്നു. ചെറുകാറ്റിൻ വിങ്ങലൊരുചുടുകാറ്റായ്മാറുന്നു .ഞാൻമാത്രമിവിടം തണലിൻെറ കറുപ്പിൽ മറ്റെല്ലാമഴകോടെ ...ഈ വൃന്ദാവനികയിൽ .

വാനം

  മേഘങ്ങളിൽ വച്ച് മിഴികൾ മറന്നു സന്ദേശമെവിടെയുമില്ല. രശ്മിതൻ സ്വർണ്ണവർണ്ണങ്ങൾ മാഞ്ഞു. താരകൾ തെളിയുവാൻ നേരമുണ്ടിനിയും പകൽ വെളിച്ചമണഞ്ഞാലേ പുതു ദീപങ്ങൾ ഉണരുകയുള്ളൂ.തെളിച്ചത്തിലാണെന്നും എന്തിനും പുതുജീവനം. മൃതമായതെല്ലാം വിണ്ണിൽ മറഞ്ഞിരിപ്പുണ്ടെന്നത് ആത്മാവിൻ കല്പനയ്ക്കൊരാശ്വാസം .വാനം മേലെ അനന്തമായുണ്ട്  ഹൃദയം നിവരുകയില്ല .സ്വയമേ ആനന്ദം പരതാൻ ഇന്നീവിണ്ണിനു സൗന്ദര്യമെവിടെ?പ്രണയിക്കുമെന്തും പോലെ വാനം മംഗള മുഖഭാവത്തിൽ വിളിച്ചാൽ പുൽകുന്ന സന്ദേശമായ് .

പൂങ്കാവനം

  അങ്ങിങ്ങായ്‌ വളർന്ന വൃക്ഷങ്ങൾ വെയിലിനെ അരിച്ചെടുക്കുന്നു. ചെടികൾക്ക് ജീവനിലേക്കായ് ഊർജബീജം പകർത്തിവെയ്ക്കുവാൻ നേർമയാക്കി മിതമാം ചൂടോടെ ശാഖകൾക്കിടയിൽ നിന്നായി ഉഷ്ണ സഞ്ചാരത്തിൻെറ ദിനങ്ങളിലെല്ലാം സൂര്യൻെറ വേദ വെളിച്ചമായ് നേർത്ത പാളികൾ പോലെ പൊലിക്കുന്നു. അതിൻെറ പ്രണയ തെളിച്ചത്തെ നോക്കി ചെടികൾ നിവരുന്നു , അറിവിൻെറ ബിന്ദുക്കൾ നുകരുന്നു. മലരുകൾ തിങ്ങി ചുവന്ന സാരിയുടുത്താണ് തെച്ചി മുള്ളുകൾ മറയ്ക്കുന്ന ഭംഗിയിൽ റോസ ടുലിപ്പും സ്വർഗീയ പാരിജാതവുമൊഴികെ പതിവ്പുഷ്പ്പങ്ങൾ അലങ്കാരത്താൽ...

അടിയാൻ

              ചേറു പറ്റാതെ ചോറുണ്ണാൻ പറ്റില്ല അന്തിയിലാണ് സ്വന്തം അന്നം പകലിൽ ആരാന് വേണ്ടി പൊരിയുന്ന വേല വിലകെട്ട ജീവനും വേദനയേറ്റുന്ന ത്യാഗവും പറയുവാൻ പലതുണ്ട് നാവനക്കാൻ മേല ചിന്തിക്കാൻ വയ്യ മറ്റൊന്നും കറ്റയേറ്റാൻ മാത്രം തല വേളിയും താലിയുമോർക്കാതെ പണികഴിഞ്ഞൊടുവിൽ മഴയുള്ള രാത്രിയിൽ വീടിൻെറ പുൽത്തല ചോരാതിരുന്നാലന്ന് ഭാഗ്യം പുഴുങ്ങലരി ചോറിൻ ചിരി കൊതിച്ച പണ്ടുള്ള അടിയാൻെറ ജീവിതം

പ്രതീക്ഷ

            വേനലിൻ വിലാപം അന്തരത്തിൽ ചില്ലുടയ്ക്കുമ്പോഴെല്ലാം മുറിവുകൾ ചിത്രം വരയ്ക്കുന്നു ഉടയുന്ന ശബ്‌ദ൦ ഒരു മിന്നി മറിയുന്ന താളം വിങ്ങുന്നതെന്തും ചുമരില്ലാതെ എഴുതുന്ന ആത്മഗദ്ഗതം ഇന്നോളമിതെല്ലാം അറിയാതെയാരും എങ്കിലും പ്രതീക്ഷ നിറം മായ്ക്കാതെ ഉണ്ടിപ്പോഴും അറിയും ദിനമെന്ന് വിദൂരതയിലേക്കതലയുന്നുദിക്കുകളുടെ ശൂന്യതയിൽ മരീചിക പോലെ അറിയുമൊരാളുടെ നിഴലിൻെറ മിന്നലാട്ടം കാലത്തിനോടൊത്തു ഏറിവരും ചൂടിൽ വരളുമെൻ ഹൃദയത്തിലേക്കായി ആനിഴൽ കാർമേഘമായ് മഴചൊരിയും ഒരുനാൾ വരുമെന്ന...

വഴി

  നീണ്ടു നിവർന്ന വഴി മുന്നിൽ വിജനം. തണലായ് കുടനിവർത്തി പന്തലിച്ച മരങ്ങൾ ദിനങ്ങൾ തോറും പുഷ്പ വൃഷ്‌ടി നടത്തി അവിടേക്ക് സ്വാഗതമോതുന്നു ...പകലുകൾ തെളിച്ചമോടെ വിളിക്കും വഴിയിലേക്ക് ..എവിടെയും കുയിലുകൾ പാടുന്നു വഴിയുടെ കഥകൾ പറയും പോലെ കരിയിലകൾ വീഴുന്നു .വഴിയൊരു യാത്രികനുവേണ്ടി കാത്തു കാത്തു സുന്ദരിയായ് നഗ്നതയോടെ തുറന്ന് വിരാമം എവിടെയെന്നു പറയാതെ കാടിൻെറ വന്യതയെ മറയ്ക്കുന്നു. വനമാണ് ആത്മാവ് വനമില്ലാതെവന്നാൽ അത് അലങ്കരിക്കപ്പെടാത്ത വഴിയാകും

ശബ്‌ദസാരം

  പെരുത്ത ശബ്ദത്തിനു മുഴക്കം ഇളമചേർന്നതിനു മാധുര്യം പെരുത്തതു ബധിരമാം കർണ്ണങ്ങൾക്കു സാരം പതിയെ പറയുന്നവ സത്യമായാലും കാതുകളറിയാൻ താമസം അവകേൾക്കുന്നകാതുകൾ ബധിരമല്ലെന്നത് സത്യം പതിയെയുള്ളതു പലപ്പോഴും രഹസ്യം സംഭാഷണത്തിനു അയോഗ്യം ഇളമയിലാണ് ഹൃദയലാളിത്യം ഏതിലും സത്യം നാവിനു ഭൂഷണം

രണ്ടുകവിതകൾ

  1. അനുഭൂതി ചുവന്നാൽ ചെമ്പരത്തി പൂവാകും മുള്ളുകൾ വിടർത്തിയാൽ പനിനീർ ചെടിയാകും നനഞ്ഞാൽ തളിരായ് നാണിച്ചു നിൽക്കും ഒരുനാളും കനിയാകില്ലെന്നറിയുമ്പോഴും നയനങ്ങൾ നിന്നെ കൊതിക്കുന്നു 2. ഇല അടർന്നു വീഴുന്നത് സ്വാഭാവികം കാട്ട് തീയിൽ നീ കരിഞ്ഞു പോയല്ലോ നിൻെറ സൂര്യൻ ഇനിയും അസ്തമിച്ചീല പകലുകളുണ്ടെത്രയോ ,നീ ഉണങ്ങാനാകും മുൻപേ കരിഞ്ഞല്ലോ

പകർന്നുവെച്ചവ

          പകർന്നു വെച്ചവ നശ്വരമല്ലാതെ തലമുറയുടെ കുടമാറ്റം ചെയ്യും കാലത്തിലൂടെ വാമൊഴിയായും അക്ഷരമേന്തിയ പുസ്തകമായും അറിവുകളായ് അവതരിച്ചെത്തുന്നു .മരണമില്ലാതെ കാലത്തിനു മറവിയില്ലാതെ മടക്കമില്ലാതെ പലരൂപങ്ങളിലും ഭാവങ്ങളിലുo പലകാലങ്ങളിലുമായി ഗീതകണക്കെ പ്രവഹിക്കുന്നു .ഇതിഹാസങ്ങൾ ,വേദചരിത്രങ്ങൾ വിശ്വാസങ്ങൾ ,പ്രമാണങ്ങൾ അങ്ങനെയങ്ങനെ കാലാന്തരത്തിൽ മായാത്ത അറിവുകൾമഹനീയ ചിന്തകളായി പിറക്കുന്നു .രമണീയ വേദാന്തമോതിയ രമണനെപറ്റി. ത്യാഗത്താൽ തിളങ്ങുന്ന ക്രിസ്തുവിനെ ചൂണ്ടിക്കാട്ടി ...

ആ പുഞ്ചിരി

    ഒരുദിനം നീ മുറിവുകൾ പറ്റിയ ഹൃദയത്തിലേക്ക് ചുണ്ടുകൾ വിടർത്തി അതിലൊളിപ്പിച്ച പാതിയിൽ വിടർന്ന മൊട്ടോടെ കോമള ധന്യയായി മുഖം നോക്കി ആ പകൽ അസ്തമിച്ചു പോകെ ചിരിയതിൽ മറഞ്ഞു ദിവസങ്ങൾ പലതും കൊഴിഞ്ഞു നീയും ദിനങ്ങൾക്കൊപ്പം തിരികെയില്ലാതെ ...ഉരുകുന്നതെല്ലാം ഉപേക്ഷിച്ചു മടങ്ങി ആരും മോഹിക്കും മറതീർത്ത മഞ്ഞിനെ തേടി ...അതോർക്കുമ്പോഴാ പുഞ്ചിരി പകലുകൾക്കൊരാമുഖമെഴുതുന്നു

തീർച്ചയായും വായിക്കുക