Home Authors Posts by ശരത്കുമാർ

ശരത്കുമാർ

78 POSTS 1 COMMENTS

മണ്ണും മഴയും

    മണ്ണൊരുനാളും മഴയെ തേടുന്നില്ല എന്നിട്ടും മഴത്തുള്ളികൾ മണ്ണിനെ അലിവുള്ളതാക്കുന്നു.വിണ്ണിനും മണ്ണിനും ഇടയിലെ അകലത്താൽ മഴയുണ്ടായ് വരുന്നു.അല്ലെങ്കിൽ വിണ്ണൊരുനാളും ബാഷ്പം പൊഴിക്കയില്ലല്ലോ ?അകലത്തിനാനന്ദ നൊമ്പരമാണ് മഴ.മണ്ണിലുറങ്ങിയതെന്തും മഴയിൽ നനഞ്ഞുണരുന്നു.മണ്ണിൻെറ ചിന്തകൾ തളിരിട്ട പച്ചകളിലറിയാം.തേടാതെ തലയിൽ ഭാഗ്യമായ് വീഴുന്നു മണ്ണിന് മഴ.

യോദ്ധാവ്

    പോരാളികൾക്കിടയിൽനിന്നൊരു മഹായോദ്ധാവ് അടിയേറ്റും മുറിവേറ്റും നിലവിളിയോടെയും അലറിയും വീണ്ടുമെഴുന്നേറ്റ് പൊരുതിയും ഒടുവിലായ് -വിജയശ്രീലാളിതനായി വന്ന് പടപ്പുറപ്പാടെഴും പോരാളികളോടായ് പെരുമ്പറയോടെ ചൊല്ലി പോരിൽ മുറിവേൽക്കാത്തവനല്ല മുറിവേറ്റിട്ടും പിന്തിരിയാത്തവൻ നൽ യോദ്ധാവ് .വീഴാതിരിക്കുന്നവനല്ല വീണിട്ടും -വീണ്ടുമെഴുന്നേറ്റു പൊരുതുന്നവൻ നൽ യോദ്ധാവ് .അടിയേൽക്കാത്തവനല്ല അടിയേറ്റിട്ടും പതറാത്തവൻ നൽ യോദ്ധാവ് .തളരാത്തവനല്ല തളർന്നിട്ടും പൊരുതാൻ മനമുള്ളവൻ നൽ യോദ്ധാവ് .ഇവയെല്ലാം ബലമുള്ള യോദ...

ഇന്ദ്രൻ

    ഐരാവതം പോലൊരു മേഘം മുകളിലിന്ദ്രൻ കയ്യിലൈന്ദ്ര സായകമേന്തി തോളിൽ മഴവില്ലുപോലെ ചാപധാരിയായ് വിണ്ണിലെ നീല പൊയ്കകൾ നോക്കി വെള്ള മേഘങ്ങൾ വെൺ ഹംസങ്ങളെന്ന് ഇന്ദ്രൻ കാറ്റിലൂടെ പറഞ്ഞു അകലെ മൂടൽ മുകിലുകൾ പകലിൽ രാത്രി മെനയുമ്പോൾ ഇടി നാദത്തിൽ താഴെ മണ്ണിൽ പച്ചയുടെ ഗർഭം പേറുന്ന കാട്ടുപൂക്കൾവിരിയിക്കും തരുണിമാർക്കായ് അടർന്നു വീണ മിന്നലിലൂടെ ഇന്ദ്രൻ മഴയൊരനുഗ്രഹമെന്നോർമ്മിപ്പിച്ചു മനുഷ്യൻ കാണും പ്രകൃതിയിൽ രാത്രിക്കു കറുപ്പ് ,പകലിനു തുടക്കം വെളുപ്പ് ദേവ പൂജക്കുള്ള പൂക്കളിൽ ഇന്ദ്രനായ് നിൽക്...

നെട്ടോട്ടം

    നെട്ടോട്ടം പായുന്നു നാം എത്തേണ്ടിടം തേടി,ലക്ഷ്യത്തെയോർത്തോർത്തു,പകൽ സ്വപ്നങ്ങൾ മുന്നിലെന്നറിവാൽ പക്വമാം മോഹങ്ങൾ നേടുവാൻ. കാലത്തിനോടൊത്തു ചേർന്ന് പിന്നിലേക്കൊന്നു നോക്കാതെ വന്നവഴികളിൽ പലതുംമറന്ന് പായുന്നു ജീവനെയോർക്കാതെ ജീവിതമോർത്തു ജീവനുംകൊണ്ട്. മരണക്കിതപ്പിൽ, കുതിപ്പിൽ മുന്നിൽവന്നണയുന്നതെന്തും പിന്നിലുപേക്ഷിച്ചു തീരുന്നു ,നീളുന്നു.. പാച്ചിലും ദൂരവും ലക്ഷ്യവും .പായുമ്പോളോർക്കാതെ പോകുന്നകാര്യം ജീവിക്കാൻ പായുകയല്ല നാമെല്ലാം പായുമ്പോൾ ജീവിക്കും യന്ത്രങ്ങളാകുന്നു .

ചില്ല്

  ചില്ലിനാൽ നിർമ്മിക്കാം ഗോപുരങ്ങൾ.ചില്ലിൻെറ വിലയ്ക്കൊത്ത, ഉയരത്തിൽ വീതിയിൽ,പണിതെടുക്കാം കിനാവുകളായ് .ദൃഢമല്ലാത്ത കണ്ണാടി പോലുള്ള ചില്ലിൽ, കാഴ്ച വസ്തുവായ് പണിയാം. തട്ടിയാലുടയുന്ന മൂല്യങ്ങളായ് ,ചില്ലിട്ട കാഴ്ചകൾക്കായ് .കോടികൾ വിലയുള്ള ചില്ലുഗോപുരങ്ങൾ ,വീണാൽ കരയുന്ന ചില്ലിനാൽ, കൊക്കിൻെറ കൊച്ചു പ്രതിമയുടെ, ചുണ്ടുകളിലൊതുങ്ങുന്ന ചില്ലു രൂപങ്ങളാക്കാം. മറവിയുടെ ചില്ലുകൂട്ടിൽ മറന്നു വച്ചവ ,ഓർമിപ്പിക്കുന്ന പ്രതീകങ്ങളായ്‌ .

ഉറക്കവും ഇറക്കവും

    ഉറങ്ങണോ ഇറങ്ങണോ ഉറങ്ങിയാലൊരു നടപ്പു നഷ്ടം ഇറങ്ങിയാലോ നടക്കണംനഷ്ടം കിനാവിനും ഇറങ്ങിയാൽ നടക്കണം ഇടുങ്ങിയ വഴിയിലൂടെ.ചക്രങ്ങൾ മരണവേഗത്തിൽ പായുന്ന പാതവക്കോളം വീതി കുറഞ്ഞതാം വഴിയുടെയോരങ്ങൾ ഹരിതമാകുന്ന തേയില വിരിപ്പിൻെറ കയറ്റിറക്കങ്ങൾ.ഉറക്കം കളഞ്ഞു ഇറങ്ങിയാലും തിരികെ വിളിക്കില്ല ആരും .ഉറങ്ങിയാൽ നടപ്പ് നഷ്ടം ഉറക്കത്തിന്നാഴം ഏറെയാകാം. ഇറങ്ങിയാൽ നടക്കണം,കിനാവ് നഷ്ടം വഴിയടയാളമായ് അകലെക്കാണുന്ന പച്ചപരവതാനിതൻ പരപ്പ് ഏറെ വിദൂരമായ് തോന്നാം ഉറങ്ങിയാൽ ഉണരുവോളം കിടന്നൊരിടം മറക്കും.നടന്നാൽ വലിയ...

അതിഥി

    ഇവിടെയെനിക്കിന്ന്അന്ത്യോപഹാരമാണത്താഴം ക്ഷണിക്കപ്പെടാതെ വന്നതല്ലിവിടെസമയപരിധി കഴിഞ്ഞാലുംപറഞ്ഞയക്കാനുള്ളൊരാ മടിയോർത്തു ഖേദം സ്വയമൊഴിയാൻ മാത്രമായ് നിശ്ചയംപിടിച്ചിരുത്തുന്നു അലങ്കാര ലഹരികൾ സ്നേഹമോടിവിടുന്നു എന്തു തന്നാലുംഅവയെല്ലാമെനിക്കമൃതായിരിക്കും വഴിയിൽവച്ചൊരുമിച്ചു പങ്കിട്ട കാഴ്ചകൾതിരികെ ഞാൻ ഉപഹാരമായ് നൽകുന്നു രാത്രിയിൽ അത്താഴം കൂടെ കഴിക്കുമ്പോൾവീണ്ടും വിളമ്പാമോ എന്ന ചോദ്യം കേട്ട് ഞാനതിൽ പ്രസന്നനാകുംനാളെയായ് മടക്കയാത്രപോകുന്നേരം ഇവിടെ ഇനിയുമൊരതിഥിയാവാൻ മോഹിക്കും...

ആതിര

        കാർമുകിൽ പന്തലില്ലാതെ വിണ്ണിൽ മിഴി പൂട്ടാതെ നിൽക്കുന്നു ആതിര .മഴചാറും പോലെ നിലാവ് ചൊരിഞ്ഞ് കരളും കിനാവും നനയ്ക്കയാണ്. വെയിലുള്ള പകലിൽ വളർന്നതെല്ലാം താനേ വീണ്ടും തളിർത്തുനിന്നു. അഴകുള്ളതെന്തും അതിലേറെ അഴകോടെ വിണ്ണിനെ ആശയാൽ കണ്ടു പ്രാർത്ഥിക്കുന്നു .അകലെയാണാതിര എന്നറിഞ്ഞാലും ആ നോക്കിൽ ശോകവും മധുരമായ് മാറി. തരളമാ മിഴികളീ രാത്രിയെ കരിവാവാക്കാതെ കാക്കുന്നു.

ഭൂപടം

          നെറ്റിത്തടം മനോഹരം പീഠഭൂമി പോലെ .നയന തടാകങ്ങൾക്ക് വിശുദ്ധി.സ്തനങ്ങൾക്കിടയിൽ പുടവയായ്ചുറ്റിയ നദിമറഞ്ഞു കിടക്കുന്ന നഗ്നതയെ നിധിയാക്കി മാറ്റുന്ന ചൈതന്യം. മണ്ണാകും മേനിയിൽ മരതക കാന്തി പതിച്ചവൾ മാദക അഴകിൽ പരിചിതമല്ലാത്ത ദേശമായ് നിൽക്കുന്നു .ക്യാമറക്കണ്ണുകൾ കണ്ടതവളിലെ അഴകുകൾ .ഗൂഗിളിൽ പകർത്തിവെച്ചതാ പുടവയും പുറം മോടി പൊതിഞ്ഞ മേനിയും മാത്രം . കാഴ്ചയിൽ അഭിനിവേശം നിറച്ചു കാമുകരായവർ അവളോട് പ്രണയത്താൽ മേനികൊതിച്ചും കാന്തികൊതിച്ചും അവിടേക്കു ചെന്നു പ്രതീക്ഷയ്ക്ക...

വെറുതെ ഒരു മഴ

  അലസമായ് പൊഴിയും,മാഞ്ഞുപോകുന്ന മർമ്മരമഴ. താപത്താൽ വെന്തു നോവുന്ന പുൽനാമ്പിനു വെയിൽ പതിപ്പിച്ച നിർഭാഗ്യ രേഖകൾതലോടുന്നൊരു സ്വപ്ന സ്പർശനം പോലെ അന്തരീക്ഷത്തിൻെറ പകൽ ഉടയാടയ്ക്ക് കാർമുകിൽ ചേല് ചാർത്താതെ പുതു ഗന്ധമോടെ അൽപ്പ നേരത്തെ മഴവില്ലിനോളം നീളുന്നൊരനുഭൂതിയേന്തിവരും...ദുഖത്തിൻ മൃദുല ഭാവമാണെങ്കിലും ആനന്ദത്തിൻെറയാണാ ബാഷ്പം ബാല്യത്തിലെന്ന പോലെ കുടചൂടാതെആ തരളിതയിൽ അലിയുന്നതെന്തോ ആവാൻ കൊതിക്കുംദുഃഖങ്ങൾ അതിലലിയാനാശിക്കുംകൂടെ മടങ്ങാൻ മോഹിക്കും.മഴയൊന്നു മടങ്ങിയാൽ മെല്ലെ കാഴ്ചയുടെ നനവുകൾ മങ്ങും ന...

തീർച്ചയായും വായിക്കുക