ശരത്‌ബാബു തച്ചമ്പാറ
ഉത്തരവാദിത്തം
ഉച്ചച്ചൂട് കുറയാൻ തുടങ്ങിയതും ഗോപാലപിളളസാർ ആപ്പീസിൽ നിന്ന് ധൃതിവച്ച് ഇറങ്ങി. ഗേറ്റിനരികിലെത്തിയതും മുമ്പിൽ പ്യൂൺ വാസവൻ. എന്താ സാർ ഈ നേരത്ത്? - പ്യൂണിന്റെ ചോദ്യം കേട്ടതും ഗോപാലപിളളസാർ പകച്ചു. ചിരിവരുത്തി മെല്ലെ പറഞ്ഞുഃ പറമ്പിൽ പണിക്കാരനുണ്ട്. അവൻ ചിലപ്പോ നേരത്തേ പൊയ്‌ക്കളയും. ഇവറ്റകൾക്കൊന്നും ഒരു ഉത്തരവാദിത്വേം ആത്മാർത്ഥതേം ഇല്ലെന്നേ.... കാശ് പറഞ്ഞ് വാങ്ങാനല്ലാതെ... Generated from archived content: story_april8.html Author: saratbabu_thachanpara
റെയ്‌ഞ്ച്
അടിവയറ്റിൽ കൈയമർത്തി കുട്ടിയുടെ അനക്കം കേൾക്കുന്നില്ലെന്ന് അമ്പരന്നു നിൽക്കുന്ന അമ്മയോടായി ഗർഭാശയ അറയ്‌ക്കുള്ളിൽ നിന്ന് കുട്ടി വിളിച്ചു പറഞ്ഞു ‘യസ് മാം... ഡോണ്ട് വറി.... അയാം ഫൈൻ.. ഇവിടെ റെയ്‌ഞ്ച് കുറവായതോണ്ടാ ക്ലിയറാവാത്തെ... Generated from archived content: story2_jan19_07.html Author: saratbabu_thachanpara