ശരണ്യ. പി.ഡി.
മാളു
ഒരിടത്തൊരിടത്ത് മാളു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവളുടെ അച്ഛനും അമ്മയും അവൾ ചെറുതായിരിക്കുമ്പോൾ തന്നെ മരിച്ചുപോയി. അവൾ അമ്മായിയുടെ കൂടെയാണ് താമസിക്കുന്നത്. അമ്മായി ഒരു ദുഷ്ട ആയിരുന്നു. അവർ മാളുവിനെ വളരെയധികം കഷ്ടപ്പെടുത്തി. അങ്ങനെ ഒരുദിവസം മാളു വീടുവിട്ടു പോകാൻ തീരുമാനിച്ചു. അവൾ ആരെയും കാണാതെ വീട്ടിൽ നിന്നും ഓടിപ്പോയി. അവൾ ഓടിയോടി ചെന്നത് അപ്പക്കാരി അമ്മിണിയുടെ വീട്ടിലാണ് അവർക്കു മക്കളുണ്ടായിരുന്നില്ല. അവർ മാളുവിന് അപ്പം തിന്നാൻ കൊടുത്തു. അവൾ അപ്പം തിന്നശേഷം അമ്മിണിയോട് കാര്യ...