സരള മധുസൂദൻ
വസ്‌ത്രാക്ഷേപം
എല്ലാം പഴയതുപോലെ. കളളച്ചൂതിൽ തോറ്റ പാണ്ഡവർ ഒരു വശത്ത്. ശകുനിമാമയോടൊത്ത് കൗരവർ മറുവശത്ത്. സദസ്സിനു നടുവിൽ പാഞ്ചാലി ആഗതയായി. ദുശ്ശാസനൻ വർദ്ധിച്ച സന്തോഷത്തോടെ രംഗത്തെത്തി. ദുര്യോധനൻഃ “ദുശ്ശാസനാ, വലിച്ചഴിക്ക് അവളുടെ ചേല.” ദുശ്ശാഃ “അയ്യോ, ചേലപോയിട്ട് ഒരു പാവാടപോലും കാണുന്നില്ലല്ലോ. നമ്മുടെ മാതാശ്രീയുടെ കണ്ണിനു മുകളിൽ കെട്ടിയപോലെ ഒരു തുണിക്കീറ് അരയിൽ ഉടക്കിയിരിക്കുകയാണ്. അരയ്‌ക്കു മുകളിലാണെങ്കിൽ രണ്ടു പെന്റുലംപോലെ എന്തോ ഒന്ന്.” ദുര്യോഃ “നീ പറഞ്ഞത് നേരുതന്നെ. അഞ്ചരമീറ്റർ സാരി വലിച്ചഴിയ്...