Home Authors Posts by സരളാ മധുസൂദനൻ

സരളാ മധുസൂദനൻ

0 POSTS 0 COMMENTS

ബുദ്ധൻ ശരണം

സിദ്ധാർത്ഥനും സീമയും സ്‌റ്റേഷനിലെ തിരക്കിൽ നിന്ന്‌ ഒഴിഞ്ഞുമാറി നടന്നു. കൂട്ടുകാരൻ ഏർപ്പെടുത്തിയ തൽകാല താവളത്തിലെത്തിയപ്പോഴേക്കും രണ്ടുപേരും തളർന്നു പോയിരുന്നു. രാവും പകലുമറിയാതെ സ്നേഹത്തിന്റെ ഊഷ്മളത പരസ്പരം ചൊരിഞ്ഞു രണ്ടുപേരും. വാക്കിലും നോക്കിലും തേന്മഴ. അവളുടെ ചുണ്ടുകൾ തേൻകിണ്ണമായി. പട്ടുകിടക്കയേക്കാൾ മാർദ്ദവമേറിയ അവന്റെ നെഞ്ചിലവൾ അലിഞ്ഞു ചേർന്നു. കാറ്റിന്റെ വേഗതയിൽ അടർന്ന ദിനങ്ങൾ, കാലിയായ പേഴ്‌സ്‌. സ്വന്തമായൊരു താവളം, തൽക്കാലം വാടകയ്‌ക്ക്‌. പിന്നെ ഒരു വീട്ടിലേയ്‌ക്കാവശ്യമായ അത്യാവശ്യം സ...

അമ്മ &

അന്ന്‌ ഃ അമ്മ എനിക്ക്‌ കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ്‌ അമ്മ കരയുന്നത്‌ ? ഞാൻ അച്ഛനോളം വലുതാകണം. അതാണ്‌ അമ്മക്ക്‌ ഇഷ്ടം. ഇന്ന്‌ ഃ ആയ എനിക്ക്‌ കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ ആയ അത്‌ സ്വയം കുടിക്കും. എന്തിനാണ്‌ ആയ അതു സ്വയം കുടിക്കുന്നത്‌? ആയക്ക്‌ ആരോഗ്യമില്ലെങ്കിൽ പിന്നെ എന്നെ നോക്കാൻ ആരാണുള്ളത്‌? Generated from archived content: story1_oct1_07.html Author: sarala_madhusoodhanan

റെയ്‌ഞ്ച്‌

വർഷങ്ങളായി അവൾ അവന്റെ ഹൃദയ ത്തിൽ കൂടുകൂട്ടി താമസത്തിനെത്തിയിരു ന്നു. എന്നാൽ ഒരു നാൾ അവിടെ റെയ്‌ഞ്ചി ല്ലെന്നു പറഞ്ഞ്‌ അവൾ യാത്രയായി. Generated from archived content: poem3_jun28_07.html Author: sarala_madhusoodhanan

തീർച്ചയായും വായിക്കുക