സാറാജോസഫ്
ഭക്ഷ്യസുരക്ഷയ്‌ക്ക് ഭൂമിയെ ഉപയോഗിക്കണം
ജീവിതമാർഗ്ഗം തേടി മദ്ധ്യതിരുവിതാംകൂറിൽനിന്നും മലബാറിലേക്ക് കുടിയേറിയ മനുഷ്യരെക്കുറിച്ച് എസ്.കെ.പൊറ്റെക്കാട് ‘വിഷകന്യക’യിൽ എഴുതിയിട്ടുണ്ട്. അവർക്ക് ഭൂമി ജീവിതോപാധിയായിരുന്നു. തൊണ്ണൂറുകൾക്കുശേഷം ടൂറിസത്തിന്റെ മറവിലുണ്ടായ ലാഭക്കൊതിമൂത്ത കുടിയേറ്റമാണ് കുട്ടനാടിന്റെ തീരങ്ങളിലും വാഗമൺ, മൂന്നാർ തുടങ്ങിയ ഇടങ്ങളിലുമുണ്ടായത്. ഇക്കൂട്ടർക്ക് ഭൂമി ജീവിതോപാധിയല്ല, ലാഭം വെട്ടിപ്പിടിക്കാനുളള ഉപാധിയാണ്. ശവം കുഴിച്ചിടാൻപോലും ആദിവാസിക്ക് സ്വന്തമായി മണ്ണില്ല. എന്നാൽ അമ്പതിനായിരം ഏക്കറിലേറെയാണ് ടാറ്റ മൂന...