സാറാ ജോസഫ്
ഒരോർമ്മയുടെ പച്ചത്തുരുത്തിലൂടെ
നമുക്ക് ഒരുപാട് കഥാകാരികൾ ഉണ്ടെങ്കിലും മുസ്ലീം എഴുത്തുകാരികൾ തുലോം കുറവാണ്. നോവൽ സാഹിത്യത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബി.എം. സുഹറയാണ് മുസ്ലീം കുടുംബങ്ങൾക്കുള്ളിലെ സ്‌ത്രീജീവിതത്തിന്റെ നേർചിത്രങ്ങൾ വരച്ചു കാട്ടിയ എഴുത്തുകാരി. വെപ്പും വിളമ്പും പേറും പിറപ്പുമായി ഒതുങ്ങിക്കൂടുന്നസ്‌ത്രീകൾ മാത്രമല്ല. കരുത്തുറ്റ പെൺപിറപ്പുകളുടെ കൈയിൽ മറ്റു കുടുംബാംഗങ്ങളുടെ ജീവിതം എങ്ങനെ വാർത്തെടുക്കപ്പെടുന്നു എന്ന് സുഹറയുടെ ചില സ്‌ത്രീ കഥാപാത്രങ്ങൾ വ്യക്തമാക്കുന്നു. കരുത്തുറ്റ മുസ്ലീം സ്‌ത്രീ...