Home Authors Posts by സന്തോഷ്‌ വാവക്കാട്‌

സന്തോഷ്‌ വാവക്കാട്‌

0 POSTS 0 COMMENTS

ഓർമ്മകൾ

ഓടിക്കളിച്ചതും വാതിലിൻ മറയിലായ്‌ ഒളിച്ചു നിന്നതും ചാടിപ്പിടിച്ചതും കുതറിയോടിത്തി മിർത്തതും മുട്ടോളമെത്തുന്ന പാവാടയിട്ടന്ന്‌ അത്തിമരത്തിന്റെ ചുവട്ടിൽ നീ വന്നതും നിന്നെ കെട്ടിപ്പിടിച്ചതും ചായവെളളത്തിൽ നീ ഉപ്പിട്ടു തന്നതും മുളകിന്റെ പൊടിയിട്ടു ബീഡിതെറുത്തതും ചീയക്കിഴങ്ങു ചുട്ടു കരിയിച്ചു തന്നതും ഓമനേ നിന്നെക്കുറിച്ചുളള ഓർമ്മകളെല്ലാം ഞാൻ ഓർത്തോർത്തു വിതുമ്പുന്നു ഇന്നലെക്കഴിഞ്ഞ പോൽ Generated from archived content: poem8_june9.html Author: santhosh_vavakkad

പൊന്നീച്ച

തട്ടണ്‌ മുട്ടണ്‌ പൊന്നീച്ച തകിലും കൊട്ടണു പൊന്നീച്ച താരാട്ടു പാടണു പൊന്നീച്ച തൊടിയിൽ വളരണു പൊന്നീച്ച തൊട്ടരികത്തും പൊന്നീച്ച തട്ടിപ്പറിക്കണു പൊന്നീച്ച കൈകൊട്ടിച്ചിരിക്കണു പൊന്നീച്ച കൈയീകിട്ട്യാച്ചത്തതു തന്നെ പൊന്നീച്ച Generated from archived content: poem8_apr27_07.html Author: santhosh_vavakkad

കണ്ടതും കേട്ടതും

കണ്ടില്ല കേട്ടില്ല എന്നു ധരിക്കുന്ന മിണ്ടാത്ത മൂർത്തികളേ കാണാത്തതൊക്കെയും കണ്ടതല്ലേ കേൾക്കാത്തതൊക്കെയും കേട്ടതല്ലേ മിണ്ടാത്തതൊക്കെയും പറഞ്ഞതല്ലേ. Generated from archived content: poem3_mar5_07.html Author: santhosh_vavakkad

ബാല്യകാലം

തെക്കേ വളപ്പിലെ മാവിൻ ചുവട്ടിൽ ചൊനക്കുത്തുളള മാങ്ങ പെറുക്കിത്തിന്നും വടക്കേ മിറ്റത്തെ അടുപ്പിൻ ചുവട്ടിൽ ചക്കക്കുരുവിട്ടു ചുട്ടു തിന്നും പച്ചച്ച പാടത്തെ തുമ്പിക്കു പിറകേ ഓടിക്കിതച്ചെത്തി വാലിൽപ്പിടിച്ചും കണ്ണീരു പോലത്തെ അമ്പലക്കുളത്തിൽ നീന്തിത്തിമിർത്തു കലക്കി മറിച്ചും കണ്ണു കാണാനറിയാത്ത മുതുമുത്തശ്ശിമാരുടെ യക്ഷികഥകൾ കേട്ടു രാത്രിയിൽ ഉറക്കെക്കരഞ്ഞും ബാല്യമേവം കഴിഞ്ഞു പോയെന്നുടെ ഭാഗ്യമെല്ലാം ചോർന്നുപോയി. Generated from archived content: poem2_july2_05.html Aut...

പാവം

ബീഡി വലിച്ചു സുഖിച്ചും ശീട്ടുകളിച്ചും രസിച്ചും കുപ്പിതുറന്നു കുടിച്ചും തിന്നു മദിച്ചു മുടിച്ചും കാശെല്ലാം തീർന്നു Generated from archived content: poem2_feb6_07.html Author: santhosh_vavakkad

തീർച്ചയായും വായിക്കുക