സന്തോഷ് തോമസ്
ബ്ലേയ്‌ഡ്
വിശുദ്ധകുരിശിന്റെ ..... തള്ളവിരൽ പണ്ട് പള്ളിക്കൂടത്തിൽ വച്ച് കൂട്ടുകാരോടൊപ്പം നെറ്റിയിൽ 101 വരച്ച് രക്തം കിനിഞ്ഞ കുരിശിനുമുകളിലൂടെ പഴയ വേദനയുടെ വേദന നൽകി പതുക്കെ ഓടി. “ദൈവമെ! ഇന്നെങ്കിലും സുഖനിദ്ര നല്‌കണെ”! ജീവിതത്തിലെ വൈരുധ്യമോർത്ത് കൂരിരുട്ടിൽക്കിടന്ന് ജോസഫ് നിശബ്‌ദം ചിരിച്ചു. പള്ളികൾക്കും ദൈവങ്ങൾക്കും എതിരായിട്ടും ഒരു കച്ചിത്തുരുമ്പുപോലെ..... നെറ്റിയിൽ ഒരു കുരിശു വരച്ചിട്ടുറങ്ങിയില്ലെങ്കിൽ രാത്രികൾ കാളരാത്രിയാകുമെന്നത് ജോസഫിന് സത്യാനുഭവം. ദൈവങ്ങൾ മനുഷ്യന്റെ ദൈന്യതകണ്ട് ചിരിക്കു...