സന്തോഷ് തോമസ്
വോട്ട്
സാറേ.......... കഴിഞ്ഞ നാലുതവണയും ഞാനാണ് ഈ മണ്ഡലത്തിൽ നിന്നും ജയിക്കുന്നതെന്ന് അറിയാമല്ലോ? ഈ തവണയും ഞാൻ തന്നെയാ സ്‌ഥാനാർത്ഥി. ഔദാര്യത്തിന് നന്ദി! ഏതു വീട്ടിലും മരണമുണ്ടായാൽ ഓടിയെത്തുന്ന മനുഷ്യസ്‌നേഹി അങ്ങ്! ഞാൻ മരിച്ചുകിടക്കുമ്പോഴും (താങ്കളെപ്പോലുള്ളവരുടെ പ്രവർത്തന മികവുകൊണ്ട്) അങ്ങു റീത്തുമായ് വരുമല്ലോയെന്നോർത്ത് പുളകം കൊള്ളുമ്പോൾ അങ്ങനെ എങ്ങനെ മറക്കും സാർ! ലോകം മറ്റു ഗ്രഹങ്ങളിലേക്കു കുതിക്കുമ്പോൾ, ഇന്ത്യയെ കാളവണ്ടിയിൽ കയറ്റി പിന്നോട്ടടിക്കുന്ന മിടുമിടുക്കന്മാരല്ലേ നിങ്ങൾ? നാടിനെ കട്ടു...
പ്രതിമകൾ
1200 കോടി സർക്കാർ ഖജനാവിൽ നിന്ന് മുടക്കി നമ്മുടെ സ്വന്തം ബഹൻജി മായാവതി, ഉത്തർപ്രദേശ് മുഴുവൻ അവരുടെ പ്രതിമകൾ സ്‌ഥാപിക്കുകയാണല്ലോ? സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസയച്ചിരിക്കുകയാണ് ബഹുജൻ സല്ലാത്ത ചില ‘ആം ആദ്‌മി’ പാർട്ടികൾ അവരുടെ നടപടിയെ എതിർക്കുകയും അവരെ കല്ലെറിയുകയും ചെയ്യുന്നു. പക്ഷേ എനിക്കതിൽ സന്തോഷം തോന്നുന്നു. ഉത്തർ പ്രദേശിൽ ഞാൻ യാത്ര ചെയ്യാത്തതായി വളരെക്കുറച്ചു സ്‌ഥലങ്ങളെ ഉള്ളൂ. കൊള്ള ബിസിനസിലൂടെയും മറ്റും കോടീശ്വരന്മാരായവരും പരമദരിദ്രരായ ഭൂരിപക്ഷവുമുള്ള നാട്. ആം ആദ്‌മികൾ വിശപ്പു...
പറുദീസാ നഷ്‌ടം
ഏഴാം ക്ലാസ്സ് പാഠപുസ്‌തകത്തിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച സഭ, മതരാഹിത്യം കുട്ടികളിൽ കുത്തിവച്ചാൽപ്പിന്നെ സ്വർഗ്ഗവും ഇല്ലാതാകും എന്നു തീർച്ചപ്പെടുത്തിയിട്ടുണ്ടാവും. ഭക്തർ കുരിശു ചുമന്ന് ചുമന്ന് കഴുവേറിയ (ക്ഷമിക്കുക ഃ ഞങ്ങൾ നസ്രാണികൾക്ക് ഈ പദം ഒരസഭ്യമല്ല. കഴുവേറിയ = കുരിശ് + ഏറിയ = ക്രിസ്‌തു. വേണമെങ്കിൽ ദിവ്യപദമെന്ന് പറയാം). ശേഷം കിട്ടുന്ന സ്വർഗ്ഗമല്ല ആ സ്വർഗ്ഗം എന്നു മാത്രം! വിദ്യാലയവും പാഠപുസ്‌തകവും അദ്ധ്യാപകരും വിദ്യാർത്ഥികളും മന്ത്രിമാരുമെല്ലാം ഏഴാം തരമായിപ്പോയി എന്നു കരുതുന്നവരു...
പാതാളം പി.ഒ.
ശാസ്‌ത്രവും സാങ്കേതിക വിദ്യകളും മനുഷ്യനെയും പരിസ്‌ഥിതിയെയും പുരോഗതിയിലേക്ക് നയിക്കുന്നുണ്ടോ? ശാസ്‌ത്രവും സാങ്കേതികവിദ്യകളും നല്‌കുന്ന സുഖസൗകര്യങ്ങൾ മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങൾക്കും അഴിയാക്കുരുക്കായി മാറുന്ന ദുരന്ത കാഴ്‌ചയാണ് നമുക്കുചുറ്റും. ഭൂമിയും അതിലെ വിഭവങ്ങളും മനുഷ്യന്റെ അത്യാർത്തിക്കനുസരിച്ച് വികസിക്കുന്നില്ല എന്നതാണ് ഒരു കാരണം. ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉത്‌കൃഷ്‌ടനാകേണ്ട മനുഷ്യൻ സാമൂഹികമായും ധാർമ്മികമായും അധോഗതിയിലേയ്‌ക്ക് നീങ്ങുകയും ചെയ്യുന്നു. എന്റെ ബാല്യകാല...
മഹാസംഭവം
തൊമ്മി ഒരുപൊറി വിട്ടു. അത് ലൈവ് ടെലികാസ്‌റ്റ് ചെയ്യാൻ ‘കഴുതത്തല ചാനൽ’ക്കാരാണ് ആദ്യം എത്തിയത്. അത് മികച്ച രീതിയിൽ ശബ്‌ദലേഖനം ചെയ്‌തതിന് അവർ സ്വയംഭോഗം നടത്തി ആത്മനിർവൃതി നേടി. മറ്റുളള ചാനൽക്കാർ ലൈവ് ടെലികാസ്‌റ്റിനുളള അവസരം ലഭിക്കാത്തതു കാരണം ആ മഹാസംഭവം എന്നുമുതൽ ചരിത്രത്തിൽ കാണപ്പെടാൻ തുടങ്ങിയെന്നും എത്ര മഹാന്മാർ ഇതുവരെ അത് ലോകത്തിന് നൽകിയിട്ടുണ്ടെന്നും അതു സമൂഹത്തിനുണ്ടാക്കുന്ന നന്മകളും അസ്വാസ്ഥ്യങ്ങളും മൂന്നാഴ്‌ചയോളം ഒരു മണിക്കൂർ വീതം യൂണിവേഴ്‌സിറ്റി പ്രഫസർമാരെക്കൊണ്ട് അവലോകനം നടത...
ചില നേരങ്ങളിൽ അയാൾ
അയാൾ പട്ടിക്ക് കോഴിക്കഷണം കിട്ടിയാലെന്ന പോലെയാണ് ആ വേശ്യയുടെ മേൽ ചാടി വീണത്. പക്ഷേ അവൾ തികച്ചും നിർവികാരയായി കിടക്കുകയായിരുന്നു. അത് അയാളെ അലോസരപ്പെടുത്തി. ഇന്ന് മടുത്തു കാണും. പാപം! എന്നാലും എന്റെ പൈസയോട് നീതി പുലർത്തണ്ടെ? അയാൾ ആത്മഗതം ചെയ്‌തു. ഇവർക്ക് തന്റെ ഇരട്ടിയെങ്കിലും പ്രായം കാണും. അയാൾ മടുപ്പോടെ അവളുടെ നഗ്നമായ മാറിൽ തലചായ്‌ച്ചു. പെട്ടെന്ന് അയാൾക്കൊരു നടുക്കമുണ്ടായി. “മോ...നെ....മോനെ” ആരെങ്കിലും തന്നെ വിളിച്ചോ? മരിച്ചുപോയ അമ്മയുടെ സ്വരം! ഉടൻതന്നെ അയാൾ ആശ്വസിച്ചു. ഛെ!...അവള...
എന്റെ ദിനങ്ങൾ
എന്റെ സ്വപ്‌നങ്ങളിൽ കടന്നുവന്നച്ഛൻ എന്നെ കരിങ്കൽച്ചീളുമായ് പിന്തുടരുകയാണ് അമ്മ കവിൾത്തടം പൊത്തി കരയുകയാണ് എന്റെ ഓണവും ക്രിസ്‌തുമസും ഈസ്‌റ്ററും വാരിയ ചോറിൽ വീണ കണ്ണീരിൽ കുതിരുകയാണ് അമ്മയെ ഞാൻ സ്‌നേഹിക്കുന്നു; അച്ഛനെയും. Generated from archived content: poem8_sep.html Author: santhosh_thomas
പ്രയാണം
ഈയിടെയായി എന്റെ കണ്ണട എന്നെ തുറിച്ചു നോക്കുന്നു ഈയിടെയായി എന്റെ തലച്ചോറിൽ മായ്‌ക്കുറബ്ബർ ജോലി ചെയ്യുന്നു. എന്റെ ശബ്‌ദങ്ങൾക്കിന്ന് എനിക്കു മാത്രം അർത്ഥം പലരുമെന്നെ പരിഹസിക്കുന്നു. പലരുമിന്നെന്നെക്കുറിച്ച് ദുഃഖിക്കുന്നു എനിക്കു മനസ്സിലാകുന്നില്ലെന്നറിഞ്ഞിട്ടും ബന്ധങ്ങളുടെ കണക്ക് പറയുന്നു എന്റെ ദന്തനിര മോണയായി മാറുന്നു ഈയിടെയായി എന്റെ വസ്‌ത്രങ്ങൾ എന്നെ നഗ്നനാക്കിക്കൊണ്ടിരിക്കുന്നു ഈയിടെയായി ചുറ്റും കൂടി പലരുമെന്നെ തുറിച്ചുനോക്കുന്നു. ഈയിടെയായി ഞാനിടറി വീണ് മുട്ടിന്മേലിഴയുന്നു, കുത്തിയിരിക്കു...
ഓണച്ചിന്തകൾ
ഒളിമങ്ങാത്തതാണ് എനിക്ക് ബാല്യകാലത്തെ ഓണത്തെക്കുറിച്ചുളള ഓർമ്മകൾ. കൃഷിയെ മാത്രം ആശ്രയിച്ച് തികച്ചും ഒരു മലയോരഗ്രാമത്തിൽ കഴിയുന്ന ഒരു പതിമൂന്നംഗ കുടുംബത്തെ ഇന്നത്തെ അവസ്ഥയിൽ ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും. ഒന്നും രണ്ടും കുട്ടികളെതന്നെ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ ഉത്‌കണ്‌ഠപ്പെടുന്ന കാലമാണിത്. അന്നൊക്കെ പഞ്ഞകർക്കിടകം പുറത്തു പറയാതെ അനുഭവിച്ചു തീർത്തിട്ടുണ്ട്. കർക്കിടകത്തിലെ തോരാത്ത മഴയിൽ പായലു പിടിച്ച് തെന്നിക്കിടക്കുന്ന വലിയ പ്ലാവുകളിൽ നെഞ്ചുരച്ച് കയറി ചക്കയിട്ട്, മിക്ക ദ...
ആത്മഹത്യാക്കുറിപ്പ്
തന്റെ ആത്മഹത്യക്ക് നിദാനം സ്വന്തക്കാരുടെ പ്രവൃത്തികളും സമൂഹവുമാണ്. എങ്കിലുമയാൾ, താൻ കാരണം ആരും കഷ്‌ടപ്പെടരുത് അല്ലങ്കിൽ തന്റെ ഔദാര്യം എന്നപോലെ ഇങ്ങനെ കുറിച്ചു. എന്റെ ആത്മഹത്യക്ക് പൂർണ്ണ ഉത്തരവാദിത്വം ഞാൻ......ഞാൻ മാത്രമാണ്. എന്ന് ശ്രേയസ് കുമാർ. എന്നിട്ട് അവസാന ഒപ്പും തിയതിയും രേഖപ്പെടുത്തി. ആത്മഹത്യ പലവട്ടം മനസ്സിൽ നടപ്പാക്കിയ അയാൾ, ഇനി നിസംഗമായി മരിക്കാം എന്ന മനസ്സോടെ ആ കുറിപ്പ് വായിച്ചു. ...