സന്തോഷ് പൂപ്പള്ളില്‍, അഹമ്മദാബാദ്
അമ്മക്ക് പ്രണാമം
അസ്ഥിത്തറയില്‍ തിരികൊളുത്തീടുമ്പോള്‍നെഞ്ചകം വിങ്ങി നുറുങ്ങിടുന്നുഓര്‍മ്മയില്‍ നിന്റെ തലോടലും തേങ്ങലുംശാസനയെല്ലാം മുഴങ്ങിടുന്നു അറിയാതെ കണ്ണില്‍ നിന്നിറ്റിറ്റ് വീഴുന്നുചുടു ചോരയോ അതോ കണ്ണുനീരോ?എപ്പോഴുമെപ്പോഴുമുള്ളിന്റെയുള്ളില്‍ നീമിന്നിമറയും പ്രകാശഗോളം എന്നെ യീ ഞാനക്കാനെന്തെല്ലാം വേലകള്‍ചെയ്തു നീ എന്നെനിക്കോര്‍മ്മയില്ല മലയേറി ചുമടേറ്റി, കാടേറി കയ്പേന്തിരക്തത്തെ വേര്‍പ്പാക്കി,വേര്‍പ്പിനെ നിണമാക്കിഅമ്മിഞ്ഞപ്പലാക്കി ഇറ്റിച്ചുതന്നു നീ എന്റെ ചുണ്ടില്‍. മഴയേറ്റ്, വെയിലേറ്റ്, എല്ലാം മറന്ന നീഎല്ലാം ത്യജ...