സന്തോഷ് പൂപ്പള്ളില്‍
ചിലന്തി
ഞാനെന്റെ കാലുകള്‍ നിവര്‍ത്തി വെക്കുന്നു,ഞാനെന്റെ ചുണ്ടാല്‍ മിനെഞ്ഞെടുക്കുന്നു, ഒരു വലിയ കെണി ഞാന്‍ പടുത്തുയര്‍ത്തുന്നു, അതിനുള്ളില്‍ ഞാനും ചടഞ്ഞിരിക്കുന്നു . ഞാനെന്റെ മായികാ ലോകത്തിലേക്കായി മാടിവിളിക്കുന്നു കുഞ്ഞിക്കിളികളെ ആശകള്‍ നല്‍കുന്നു, ആവേശരാക്കുന്നു ,വിഷബീജമവരുടെ തലച്ചോറിലാക്കുന്നു ബഹുവര്‍ണ്ണരാജിയാല്‍ തീര്‍ത്തൊരെന്‍'മെയ്യിന്റഴകു കണ്ടിട്ടവര്‍ വന്നടുക്കുന്നു കെണിയില്‍ വന്നടിയുന്ന ജീവന്റെയിണ്ടലെ കണ്ടു ഞാനങ്ങനെ ഹരം പിടിക്കുന്നു ഉന്മത്തനാകുന്നു , കോള്‍മയിര്‍ക്കൊള്ളുന്നു,ഭ്രാന്തിന്റെ വക്കിലേക...