സന്തോഷ് മേലേക്കളത്തിൽ
പ്രായോഗികം
നീ നീയൊരു പൂമൊട്ടായിരുന്നെങ്കിൽപുലർമഞ്ഞുതുളളിയായ്‌വന്നു ഞാൻചുംബിച്ചേനെ...നീയൊരു പൂവായ് വിടർന്നെങ്കിൽഒരു പൂമ്പാറ്റയായ്‌വന്നു ഞാൻനിൻ ചുണ്ടിൽ പടർന്നേനെ. നീയൊരു മനോഹരതീരമായിരുന്നെങ്കിൽപുഴയായ്‌വന്നു ഞാൻപുണർന്നേനെനീ പുലരിയായിരുന്നെങ്കിൽസൂര്യനായ്‌വന്നു ഞാൻ എന്നുംപ്രണയിച്ചേനെനീ സന്ധ്യയായിരുന്നെങ്കിൽഒരു മേഘമായ്‌വന്നു ഞാൻ നിൻ കവിളിലെസൗവർണ്ണം കവർന്നെടുത്തേനെ. ഞാൻ ഞാനൊരു കവിയായിരുന്നെങ്കിൽനിന്നെക്കുറിച്ചു ഞാൻ ഭാഗഗീതങ്ങൾ രചിച്ചേനെഞാനൊരു ഗായകനായിരുന്നെങ്കിൽനിന്നെക്കുറിച്ചു ഗാനങ്ങൾ പാടിയേനെഞാനൊരു ശില്പിയായി...