Home Authors Posts by സന്തോഷ്‌ കോറമംഗലം

സന്തോഷ്‌ കോറമംഗലം

0 POSTS 0 COMMENTS
മലയാള പഠനഗവേഷണകേന്ദ്രം തൃശ്ശൂർ നടത്തിയ മലയാള കവിതാമത്സരത്തിൽ രണ്ടാം സ്ഥാനത്തിന്‌ അർഹനായി. സാഹിത്യ അക്കാദമി, എൻ.വി.ട്രസ്‌റ്റ്‌ തുടങ്ങിയവർ നടത്തിയ കവിതാക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. മാതൃഭൂമി, ചന്ദ്രിക, ഉത്തരദേശം തുടങ്ങിയവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കണ്ണൂർ എ.ഐ.ആറിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്‌. വിലാസം സന്തോഷ്‌ കോറമംഗലം, കൈതപ്രം, മാതമംഗലം പി.ഒ., കണ്ണൂർ - 670 306.

സിൽക്ക്‌ സ്മിത – ഒരു സീൻ മാത്രമുളള തിരക്കഥ

ആദ്യസീൻ, അവസാനത്തെയും. മദിരാശിയിലെ ഒരു ഹോട്ടൽ നിലാശുക്ലം വീണ്‌ നരച്ച മുറി. ‘സ്‌റ്റാർട്ട്‌’, ‘ആക്‌ഷൻ’ സീലിംഗ്‌ ഫാനിൽ കെട്ടിയ സിൽക്ക്‌ സാരിയിലൂടെ ക്യാമറ പതുക്കെപതുക്കെ താഴേക്ക്‌ ഫോക്കസ്‌ ചെയ്യുന്നു..... ‘അല്പം ചെരിഞ്ഞ കഴുത്ത്‌ മദാലസമായി പിടയുന്ന കണ്ണുകൾ, നാവ്‌ പുറത്ത്‌ നീട്ടി രതിലോലമായ്‌ കടിച്ച്‌, ചുവന്ന മുന്തിരിച്ചുണ്ടിൽ മന്ദ’സ്മിത‘ത്തിന്നാലസ്യം.... നിറഞ്ഞ യൗവ്വനാഹങ്കാരം പുളഞ്ഞൊഴുകുന്ന മാറിൽ ഉലഞ്ഞ വസ്‌ത്രം’ നീ ഇളകിയാടുമ്പോൾ പരിരംഭണത്തിന്റെ പരമാനന്ദരസം!... നിന്റെ ലാസ്‌റ്റ്‌ സീൻ മദഭരിതം!.... ...

ഘടികാരം

ചലവും ചോരയു- മൊലിപ്പിച്ചു കൊണ്ടുന്മാദമോടെ ഇരുൾക്കാട്ടിൽ മറയുന്ന നപുംസകസന്ധ്യ.... ആദിയും അന്തവുമില്ലാതെ ശൂന്യതയിലേക്ക്‌ നീണ്ടുപോകുന്ന തുരുമ്പിച്ച ബന്ധങ്ങളുടെ ഒറ്റപ്പാളം.... തീപിടിച്ച്‌ നിലവിളിച്ചോടുന്ന തീവണ്ടിയിൽ ജനലും, വാതിലും അപായച്ചങ്ങലയുമില്ലാത്ത നിസ്സഹായതയിൽ ഞാനും വെന്തുനീറുന്നു!!.... ഒടുവിൽ, ലാവയുടെ മഹാനദികടക്കവേ പാലവും വണ്ടിയും ഞാനും ഉരുകിയൊലിക്കുന്നു.... ഘടികാരം കൊത്തിവിഴുങ്ങിയ അഗ്നിമീനുകൾ ചാരക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.... Generated from archived...

കലിത്തോറ്റം

മനുഷ്യൻഃ മനസ്സിന്റെ മണ്ണിലെ ഭ്രംശപാളികളുടെ സ്ഥാനചലനത്താൽ നീളെ വിളളലുകൾ വീണ്‌ തീരെ ദുർബലമായ ഒരു ബഹുനിലകെട്ടിടം ജീവിതംഃ നിയോഗങ്ങളുടെ ആദികാവ്യം കാലമിനിയും എഴുതിത്തീരാത്ത ദുരിത രാമായണം ഭ്രാന്ത്‌ഃ മൗനത്തിന്റെ കുന്നിൽനിന്ന്‌ ചിന്തകളുടെ കല്ലുരുട്ടിയിടുന്ന ഒറ്റയാന്റെ അട്ടഹാസം. സ്‌നേഹംഃ ആത്മദാഹം തീർത്ത്‌ ജീവചൈതന്യമേകുമ്പോൾ സ്വാർത്ഥതയുടെ ചതുപ്പിടുക്കിലേക്ക്‌ പെട്ടെന്ന്‌ താഴ്‌ന്നുപോയ മണിക്കിണർ. സ്വപ്നംഃ ഭവസാഗരത്തിൽ പെട്ടുഴലുന്നവന്റെ അവസാനത്തെ വൈക്കോൽത്തുരുമ്പ്‌ നേരിന്റെ തീയ്യിൽ പൂംചിറ...

ബസ്സപകടം

ഉപമകളില്ലാത്ത മഴ വിമർശനക്കാറ്റ്‌. ചുരമിറക്കം. വലതു സീറ്റിൽ ഏകവചനം ബ്രേക്കിടുമ്പോൾ ചോപ്പ്‌ അല്ലാത്തപ്പോൾ പച്ച ചിന്തയുടെ രസച്ചരട്‌ പൊട്ടിച്ച്‌ തലപൊളിപ്പൻ പാട്ട്‌. വഷളൻ കണ്ടക്‌ടറുടെ അവാർഡ്‌ സിനിമത്തല എഫ്‌.എ.ബി. കൂറകളുടെ പ്രണയക്കൂട്‌ മതേതരത്വത്തിനിട്ട ചില്ല്‌ ഇളകുന്നുണ്ട്‌ ‘നോ സ്‌മോക്കിംഗ്‌’ കണ്ടിട്ടാവണം മുന്നിലെ ഫുൾടാങ്ക്‌ ബീഡി കത്തിക്കുന്നു പെണ്ണിരിപ്പിന്നുരുമ്മി രണ്ട്‌ പഞ്ചാരക്കുട്ടന്മാർ പൊതുമരാമത്ത്‌ റോഡിലെ ഓട്ടൻ തുളളലിൽ ശുഭയാത്ര നേർന്ന്‌ ടയർകമ്പനി പരസ്യം. അത്യന്താധുനിക വളവ്‌ തി...

മതം മാറ്റം

കുളിമുറിയിൽ ഞാൻ ജലബലിയേകുന്ന ജൈന ദിഗംബരൻ ഇറച്ചിക്കടക്കാരന്‌ വിലപേശാത്ത ബുദ്ധൻ തീൻമേശയിൽ ഇടംവലം നോക്കാതെ അഞ്ചപ്പം ഒറ്റയടിക്ക്‌ വിഴുങ്ങുന്ന ദൈവപുത്രൻ. സഹപ്രവർത്തകർക്ക്‌ നന്മയും കാരുണ്യവും വിളമ്പുന്ന പ്രവാചകൻ. ഉറയിൽ മാത്രം പ്രണയം പകുക്കുന്ന തീരസായാഹ്നത്തിൻ കൃഷ്‌ണൻ. പിന്നെ ഇരുൾത്തടവറയിൽ മൃതിയിലേക്ക്‌ മതംമാറ്റം എല്ലാവരെയുംപോലെ ഒറ്റയ്‌ക്ക്‌.... Generated from archived content: poem1_june23.html Author: santhosh_koramangalam

കടൽരൂപകം

ഒറ്റ നിലക്കടല ഏറിൽത്തന്നെ പകൽച്ചില്ല്‌ പൊളിഞ്ഞുവീണ കടൽ. അപൂർണ്ണമായ ജീവന്റെ ഏറ്റിറക്കങ്ങളിൽ ധ്യാനിച്ച്‌ തീരം ഇപ്പോൾ അനാഥ ശവത്തിന്റെ രൂപകത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെടുന്നു. ഉപ്പുലിപികൾ, ചിപ്പിവീട്‌ കിളിയൊച്ചകളുടെ ആകാശം, നനഞ്ഞ കാലടയാളങ്ങൾ പതുക്കെ മാഞ്ഞ്‌.... മാഞ്ഞ്‌.... മാഞ്ഞ്‌.... Generated from archived content: poem1_dec3_07.html Author: santhosh_koramangalam

വായനശാല

വായിച്ചു മടക്കിയ പകലിൻ കൈപ്പുസ്‌തകം ധ്യാനിച്ചു കിടക്കുന്നൂ പശ്ചിമാന്തത്തിൽ ഭർഗ്ഗൻ. വായനശാലയ്‌ക്കകം ചുളിഞ്ഞ വെളിച്ചത്തിൽ താളുകൾ മറിക്കുന്നൂ, അരണ്ട കാറ്റും ഞാനും. Generated from archived content: poem11_july.html Author: santhosh_koramangalam

തീർച്ചയായും വായിക്കുക