സന്തോഷ് ജോര്‍ജ് കുളങ്ങര
വാഹനത്തിന്റെ ഉള്ളറകള്‍
പതിനഞ്ചാം വയസില്‍ ഡ്രൈവിംഗ് തുടങ്ങിയയാളാണ്‍ ഞാന്‍ അതുകൊണ്ടാവാം ഡ്രൈവിംഗില്‍ ഞാനൊരു എക്സ്പെര്‍ട്ടാണെന്ന് തരക്കേടില്ലാത്ത അഹങ്കാരവുമുണ്ടായിരുന്നു. ടയര്‍ മാറുമ്പോഴും ബ്രേക്ക് ചവിട്ടുമ്പോഴും ഗിയര്‍ മാറുമ്പോഴും എന്നു വേണ്ട ,വാഹനം കഴുകുമ്പോള്‍ വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എന്റെ ഡ്രൈവര്‍ക്ക് ഈ പാണ്ഡ്യത്യം ഞാന്‍ എപ്പോഴും പകര്‍ന്നുകൊണ്ടിരുന്നു. ഇക്കാര്യത്തിലുള്ള എന്റെ അറിവുകള്‍ ഏറെക്കുറെ പൂര്‍ണ്ണമാണെന്നുതന്നെ സ്വയം വിശ്വസിച്ചു. ബൈജു എന്‍ നായരുടെ ‘കാര്‍ പരിചരണം’ എന്ന് പുസ്തകം കൈയില്‍ കി...