സന്തോഷ് ചുണ്ടില്ലാമറ്റം
വിത്ത്
ഒരു കൈ മണ്ണുമാന്തി ഒരു വിത്തു കുഴിച്ചിട്ടാൽ വരുംകാല വറുതിക്ക് കരുതലായി.... അവനൊരു കൂറ്റൻ മരമായി കുളിരിന്റെ കാറ്റേറ്റിരിക്കാൻ സഹജനായി മാറുന്നു. കൊടിപിടിച്ചു തഴമ്പിച്ച കൈകളാൽ അല്‌പം കിളയ്‌ക്കുക. വാകീറി വിളിക്കുന്ന വാക്യങ്ങൾ മറന്നു നീ.... മണ്ണിന്റെ ഗന്ധമുടയുന്ന നിമിഷങ്ങളിൽ അഞ്ചാറും വിത്തുകൾ വിതറുക.... മണ്ണിലെ വിയർപ്പിൽ വിപ്ലവം മുളപൊട്ടട്ടെ... Generated from archived content: poem18_apr23.html Author: santhosh_chundillamattom