സന്തോഷ് പനയാൽ
ഡിവൈൻ മാർക്കറ്റ്
തേയ്‌മാനം വന്ന് ഉപയോഗശൂന്യമായി എന്ന് തോന്നുന്ന നേരത്താവും നമ്മൾ ഏതൊരു വസ്‌തവിന്റെയും സാധ്യതകളെക്കുറിച്ച് ആരായുക. ഒരുപാട് നേരത്തെ ബൗദ്ധിക ഊർജ്ജം ഇതിനൊക്കെ ചെലവഴിക്കാൻ നിൽക്കാതെ വല്ല ഒഴിഞ്ഞ മൂലയിലോ ചപ്പുകൂനകളിലോ എടുത്തെറിയുകയോ മറ്റും ആയിരിക്കും ചിലർ ചെയ്യുക. എന്നാൽ അലോക് സെബാസ്‌റ്റ്യൻ കാതറീനയുമായി അങ്ങനെ ഒഴിവാക്കാൻ പറ്റുന്ന ഉപാധിരഹിത കരാറിലായിരുന്നില്ല സന്ധി ചെയ്‌തിരുന്നത്. അഥവാ അങ്ങനെയൊന്നിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും ഈ പ്രതിസന്ധിയിൽ അവളെ ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്ന് അയാൾക്ക് തോന്നി. ...