സന്ദീപ് കുമാര്‍
പാവകളെ ദത്തെടുത്തവർ
"ശരത്തെ ആ ക്രെഡിറ്റ് കാർഡൊന്ന് തര്വോ ? ഒരു പശുനെ വാങ്ങാനാ " "പശൂനെ, ക്രെഡിറ്റ് കാർഡ് കൊടുത്തു വാങ്ങയോ? എൻറെ രൂപേ നിൻറെ തലേല് നമുക്കൊരു നെല്ലിക്കാതളം വച്ചാലോ ?" ഉണ്ടോണ്ടിരുന്ന ചോറ് നെറുകയിൽ കയറി വരുത്തിവച്ച ചുമക്കിടയിലൂടെ അയാൾ ചോദിച്ചൊപ്പിച്ചു. "ഉം.........ഇതേ ഫാം വില്ലയിലെ പശുവാ" അവൾ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുക്കാതെ, പറഞ്ഞു. പിന്നെ "ഒരു തൈ നടാം നമുക്ക് അമ്മക്ക് വേണ്ടി, ഒരു തൈ നടാം കൊച്ച്മക്കൾക്ക് വേണ്ടി " എന്ന് തുടങ്ങുന്ന കവിതപാടി ലാപ്ടോപ് സ്ക്രീനിൽ തന്നെ കണ്ണ് നട്ടിരുന്നു. ഈയിടെയായി അവള...